പേട്ട (ചലച്ചിത്രം)
പേട്ട | |
---|---|
സംവിധാനം | കാർത്തിക് സുബ്ബരാജ് |
നിർമ്മാണം | കലാനിധി മാരൻ[1] |
രചന | കാർത്തിക് സുബ്ബരാജ് |
അഭിനേതാക്കൾ | രജനികാന്ത് സിമ്രൻ വിജയ് സേതുപതി തൃഷ നവാസുദ്ദീൻ സിദ്ദീഖി എം. ശശികുമാർ ബോബി സിംഹ ജെ. മഹേന്ദ്രൻ ഗുരു സോമസുന്ദരം |
സംഗീതം | അനിരുദ്ധ് രവിചന്ദർ |
ഛായാഗ്രഹണം | തിരു |
ചിത്രസംയോജനം | വിവേക് ഹർഷൻ |
സ്റ്റുഡിയോ | സൺ പിക്ചേഴ്സ് |
വിതരണം | സൺ പിക്ചേഴ്സ് |
റിലീസിങ് തീയതി | 11 ജനുവരി 2019 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 172 മിനിറ്റ് |
കാർത്തിക് സുബ്ബരാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ചലച്ചിത്രമാണ് പേട്ട. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രത്തിൽ രജനീകാന്ത്, വിജയ് സേതുപതി, സിമ്രൻ, തൃഷ, നവാസുദീൻ സിദ്ദിഖി, എം. ശശികുമാർ, ബോബി സിംഹ, ജെ. മഹേന്ദ്രൻ, ഗുരു സോമസുന്ദരം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഭിനയിച്ചവർ
[തിരുത്തുക]- രജനികാന്ത് - കാളി
- തൃഷ - സരോ
- വിജയ് സേതുപതി - ജിത്തു
- എം. ശശികുമാർ - മാലിക്
- നവാസുദ്ദീൻ സിദ്ദീഖി - സിംഗാർ സിങ്
- സിമ്രൻ
- ബോബി സിംഹ - മൈക്കൽ
- ജെ. മഹേന്ദ്രൻ
- മേഘ ആകാശ്
- ഗുരു സോമസുന്ദരം
- സാനന്ത് റെഡ്ഡി
- മാളവിക മോഹനൻ
- രാംദാസ്
- ദീപക് പരമേഷ്
- മണികണ്ഠൻ ആചാരി
നിർമ്മാണം
[തിരുത്തുക]പ്രീ - പ്രൊഡക്ഷൻ
[തിരുത്തുക]2018 ഫെബ്രുവരി ആദ്യവാരത്തിൽ തമിഴ് സംവിധായകനായ പാ. രഞ്ജിത്ത് സംവിധാനം ചെയ്ത കാലാ എന്ന ചലച്ചിത്രത്തിലെ അഭിനയം പൂർത്തിയാക്കിയ ശേഷം രജനികാന്ത്, അരുൺ പ്രഭു പുരുഷോത്തമൻ, അറ്റ്‌ലി, കാർത്തിക് സുബ്ബരാജ് എന്നിവരുമായി പുതിയ ചലച്ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. [2] 2018 ഫെബ്രുവരി 23 - ന് രജനികാന്ത് അഭിനയിക്കുന്ന, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചലച്ചിത്രം സൺ പിക്ചേഴ്സ് നിർമ്മിക്കുമെന്ന് കലാനിധി മാരൻ അറിയിക്കുകയുണ്ടായി. 2018 - ൽ തന്നെ ഷൂട്ടിങ് ആരംഭിക്കുന്നതിനായി വൈ നോട്ട് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ധനുഷിന്റെ പുതിയ ചലച്ചിത്രത്തിന്റെ പ്രീ - പ്രൊഡക്ഷൻ ജോലികൾ കാർത്തിക് സുബ്ബരാജ് മാറ്റിവയ്ക്കുകയുണ്ടായി. [3][4] രജനികാന്തുമായി ചർച്ച ചെയ്യുമ്പോൾ ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും രജനികാന്ത്, തന്റെ മുൻ ചലച്ചിത്രമായ ജിഗർതണ്ട (2014) എന്ന ചലച്ചിത്രത്തിൽ ആകൃഷ്ടനായിരുന്നുവെന്നും പിന്നീട് കാർത്തിക് സുബ്ബരാജ് പറഞ്ഞിരുന്നു. 2017 ആദ്യമാസങ്ങളിൽ തന്നെ ഈ തിരക്കഥയെക്കുറിച്ച് ഇരുവരും ചർച്ച നടത്തിയിരുന്നുവെങ്കിലും അതിനോടകം തന്നെ കരാറൊപ്പിട്ടിരുന്ന കാലാ, 2.0 എന്നീ ചലച്ചിത്രങ്ങൾ പൂർത്തിയാക്കേണ്ടിയിരുന്നതിനാൽ രജനികാന്ത് പിന്നീട് ആ ചർച്ചകൾ തുടർന്നില്ല. [5] ചലച്ചിത്രത്തെക്കുറിച്ച് സംസാരിക്കവേ, ആക്ഷൻ ചലച്ചിത്രമായിരിക്കുമെന്നും ഒരേസമയം ഫിക്ഷണലും റിയലിസ്റ്റിക്കുമായിരിക്കുമെന്നും കാർത്തിക് സുബ്ബരാജ് അഭിപ്രായപ്പെടുകയുണ്ടായി. [6][7]
2018 മാർച്ചിൽ ആദ്യപാദത്തിൽ അനിരുദ്ധ് രവിചന്ദർ ചിത്രത്തിന്റെ സംഗീത സംവിധായകനായി കരാറൊപ്പിടുകയുണ്ടായി. രജനികാന്തിനോടൊപ്പവും കാർത്തിക് സുബ്ബരാജിനോടൊപ്പവും ചേർന്ന് അനിരുദ്ധ് പ്രവർത്തിക്കുന്ന ആദ്യത്തെ ചലച്ചിത്രമാണ് ഇത്. [8][9] തുടർന്ന് തിരു, വിവേക് ഹർഷൻ എന്നിവർ യഥാക്രമം ചിത്രത്തിന്റെ ഛായാഗ്രാഹകനായും ചിത്രസംയോജകനായും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 2018 - ൽ പുറത്തിറങ്ങിയ മെർക്കുറി എന്ന ചലച്ചിത്രത്തിലും ഇവർ കാർത്തിക്കിനോടൊപ്പം പ്രവർത്തിച്ചിരുന്നു. [10] കൂടാതെ ഇവരോടൊപ്പം സ്റ്റണ്ട് കോറിയോഗ്രാഫറായ പീറ്റർ ഹെയ്നും ചിത്രീകരണസംഘത്തോടൊപ്പം ചേരുകയുണ്ടായി. [11] 2018 മേയ് അവസാനത്തിൽ കാർത്തിക്കും തിരുവും ഉത്തരേന്ത്യയിലും നേപ്പാളിലുമായുള്ള പ്രദേശങ്ങൾ സന്ദർശിച്ച് ചിത്രീകരണത്തിനായുള്ള അനുയോജ്യമായ പ്രദേശങ്ങൾ തിരഞ്ഞെടുക്കുകയുണ്ടായി. [12] 2018 സെപ്റ്റംബർ 7 -നാണ് ചിത്രത്തിന്റെ പേരായ പേട്ട ഔദ്യോഗികമായി പ്രഖ്യാപിച്ചത്. [1]
അഭിനേതാക്കൾ
[തിരുത്തുക]2018 ഏപ്രിലിൽ വിജയ് സേതുപതി നിർമ്മാതാക്കളുമായി ചിത്രത്തിൽ അഭിനയിക്കുന്നതിനായുള്ള കരാറൊപ്പിടുകയുണ്ടായി. [13][14] ഈ ചലച്ചിത്രത്തിൽ ഒരു വില്ലൻ കഥാപാത്രത്തെയായിരിക്കും വിജയ് സേതുപതി അവതരിപ്പിക്കുന്നതെന്ന വലിയ അഭ്യൂഹങ്ങൽ ഉണ്ടായിരുന്നു. എന്നാൽ കാർത്തിക് സുബ്ബരാജിനെ വിശ്വാസമാണെന്നും തിരക്കഥ കേൾക്കണമെന്നു പോലും ആവശ്യപ്പെട്ടില്ലെന്നും വിജയ് സേതുപതി പറയുകയുണ്ടായി. [15] പ്രശസ്ത ചലച്ചിത്ര നടനായ നവാസുദീൻ സിദ്ദീഖി 2018 ജൂലൈ മാസത്തിൽ ചിത്രീകരണ സംഘത്തോടൊപ്പം ചേർന്നു. കൂടാതെ കാർത്തിക്കിന്റെ ചലച്ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യങ്ങളായ ബോബി സിംഹ, സാനന്ത് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി കരാറൊപ്പിട്ടു. [16] ഗുരു സോമസുന്ദരം,[17] രാംദാസ്,[18] ദീപക് പരമേഷ്,[19]മലയാള ചലച്ചിത്രമായ കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ ആചാരി[20] എന്നിവരാണ് മറ്റ് സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കേന്ദ്ര സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി 2018 മാർച്ചിൽ തന്നെ സംവിധായകനും സംഘവും തൃഷ, ദീപിക പദുക്കോൺ, അഞ്ജലി എന്നിവരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ മൂവരും ഉടൻതന്നെ താൽപ്പര്യം പ്രകടിപ്പിക്കുകയുണ്ടായില്ല. [21][22][23] 2018 ജൂലൈയിൽ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി സിമ്രൻ ചിത്രീകരണ സംഘത്തോടൊപ്പം ചേർന്നുവെന്ന് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചു. [24] ഇതിനെത്തുടർന്ന് 2018 ഓഗസ്റ്റിലാണ് തൃഷയും നിർമ്മാതാക്കളുമായി കരാറൊപ്പിട്ടത്. [25] രജനികാന്തിനോടൊപ്പം ചിത്രത്തിൽ മാളവിക മോഹനനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. [26][27] സാനന്തിനോടൊപ്പം മറ്റൊരു സഹനടിയായി അഭിനയിക്കുന്നത് മേഘ ആകാശ് ആണ്. ആദ്യ ചലച്ചിത്രങ്ങളായ ബൂമറാങ്, എന്നൈ നോക്കി പായും തോട്ട, ഒരു പക്ക കഥൈ എന്നിവ പുറത്തിറങ്ങുന്നതിനു മുൻപു തന്നെ മേഘ ആകാശുമായി നിർമ്മാതാക്കൾ കരാറൊപ്പിട്ടിരുന്നു. [28] ഒക്ടോബർ ആദ്യ വാരത്തിൽ തമിഴ് ചലച്ചിത്ര സംവിധായകനായ എം. ശശികുമാറും കാസ്റ്റിനോടൊപ്പം ചേർന്നു. [29]
ചിത്രീകരണം
[തിരുത്തുക]ഡാർജിലിങ്ങിലെ കുഴ്സ്യോങിലെ സെന്റ് മേരീസ് ഹില്ലിൽ സ്ഥിതി ചെയ്യുന്ന ഈസ്റ്റേൺ ഫോറസ്റ്റ് റേഞ്ചേഴ്സ് കോളേജിൽ വച്ച് 2018 ജൂൺ 7 – നായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചത്. ഡാർജിലിങ്ങിലും സമീപപ്രദേശങ്ങളിലുമായി ഒരു മാസത്തോളം ചിത്രീകരണം നടത്തുകയുണ്ടായി. ഈ കാലയളവിൽ അവിടെയുള്ള സെന്റ് പോൾ സ്കൂൾ, മൗണ്ട് ഹെർമോൺ സ്കൂൾ എന്നിവിടങ്ങളിലും ചിത്രീകരണം നടത്തിയിരുന്നു. [30][31] ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വീണ്ടും ആറ് ദിവസങ്ങൾ കൂടി കുഴ്സ്യോങിൽ ചിത്രീകരണം നടത്തുകയുണ്ടായി. ആദ്യ ഷെഡ്യൂൾ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ലക്നൗവിലെ ചാർബാഗിൽ വച്ച് 150 പ്രാദേശിക അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിനായുള്ള ഓഡിഷനും നടത്തിയിരുന്നു. [32] ചിത്രീകരണം നടത്തുന്നതിനിടെ രാഷ്ട്രീയ പ്രവർത്തകനായ ഗൗതം ദേബിനെ രജനികാന്ത് സന്ദർശിക്കുകയും തുടർന്ന് സമീപപ്രദേശങ്ങളിൽ സുരക്ഷാതടസ്സങ്ങളില്ലാതെ ചിത്രീകരണം നടത്തുകയും ചെയ്തു. കൂടാതെ ആ പ്രദേശത്തെ ടൂറിസം പ്രമോഷനും രജനികാന്ത് തന്നെ ചെയ്യുകയുണ്ടായി. [33]
ശബ്ദട്രാക്ക്
[തിരുത്തുക]പേട്ട (ഒറിജിനൽ മോഷൻ പിക്ചർ ശബ്ദട്രാക്ക്) | ||||
---|---|---|---|---|
ശബ്ദട്രാക്ക് by അനിരുദ്ധ് രവിചന്ദർ | ||||
Released | 9 ഡിസംബർ 2018 | |||
Recorded | 2018 | |||
Studio |
| |||
Genre | ചലച്ചിത്രത്തിന്റെ ശബ്ദട്രാക്ക് | |||
Length | 27:43 | |||
Language | തമിഴ് | |||
Label | സോണി മ്യൂസിക് | |||
Producer | അനിരുദ്ധ് രവിചന്ദർ കലാനിധി മാരൻ | |||
അനിരുദ്ധ് രവിചന്ദർ chronology | ||||
| ||||
Singles from പേട്ട | ||||
|
അനിരുദ്ധ് രവിചന്ദറാണ് ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഇതിനുമുൻപ് കാർത്തിക് സുബ്ബരാജിന്റെ എല്ലാ ചലച്ചിത്രങ്ങളിലും സന്തോഷ് നാരായണനായിരുന്നു സംഗീത സംവിധായകൻ. [34]
ഗാനങ്ങളുടെ പട്ടിക | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "മരണ മാസ്" | അനിരുദ്ധ് രവിചന്ദർ, എസ്.പി. ബാലസുബ്രഹ്മണ്യം, രജനികാന്ത് (ഡയലോഗ്) | 3:36 | |||||||
2. | "പേട്ട തീം" | ഉപകരണസംഗീതം | 1:46 | |||||||
3. | "ഇളമൈ തിരുമ്പുതേ" | അനിരുദ്ധ് രവിചന്ദർ | 3:37 | |||||||
4. | "മധുര പേട്ട" | ഉപകരണസംഗീതം | 1:18 | |||||||
5. | "പേട്ട പരാക്ക്" | അനിരുദ്ധ് രവിചന്ദർ & കോറസ്, രജനികാന്ത് (ഡയലോഗ്) | 3:58 | |||||||
6. | "സിങ്കാർ സിങ് തീം" | ഉപകരണസംഗീതം | 1:24 | |||||||
7. | "ആഹാ കല്യാണം" | ആന്റണി ദാസൻ | 2:54 | |||||||
8. | "ജിത്തു തീം" | ഉപകരണസംഗീതം | 1:12 | |||||||
9. | "ഉല്ലാല്ല" | നകാഷ് അസീസ് & ഇന്നോ ഗെങ്ക | 4:56 | |||||||
10. | "കാളി തീം" | ഉപകരണസംഗീതം | 1:05 | |||||||
11. | "തപ്പട് മാരാ" | സർവാർ ഖാൻ, സർതാസ് ഖാൻ ബർന | 1:57 | |||||||
ആകെ ദൈർഘ്യം: |
27:43 |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Sekar, Raja (7 September 2018). "Rajinikanth's upcoming film with Karthik Subbaraj titled Petta, likely to target summer 2019 release". Firstpost. Archived from the original on 7 September 2018. Retrieved 7 September 2018.
- ↑ Kumar, Karthik (19 February 2018). "Three young directors are vying to direct Rajinikanth next". Hindustan Times. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ "Karthik Subbaraj confirms he will start shooting for Dhanush film after wrapping up Rajinikanth-starrer". Firstpost. 7 April 2018. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ "Rajinikanth to work with Karthik Subbaraj next". The Hindu. 23 February 2018. ISSN 0971-751X. Retrieved 12 September 2018.
- ↑ "Film with Rajinikanth will be light-hearted, not political: Director Karthik Subbaraj". The News Minute. 30 May 2018. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ "My film with the Superstar is realistic with elements of 'Rajini' in it, says Karthik Subbaraj". The Hindu. PTI. 27 March 2018. ISSN 0971-751X. Retrieved 12 September 2018.
{{cite news}}
: CS1 maint: others (link) - ↑ Nath, Akshaya (26 April 2018). "Karthik Subbaraj: My next with Rajinikanth will be an action drama". India Today. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ "Rajinikanth's film with Karthik Subbaraj will have music composed by Anirudh Ravichander, confirms Sun Pictures". Firstpost. 1 March 2018. Archived from the original on 25 June 2018. Retrieved 12 September 2018.
- ↑ "Anirudh: My next with Rajinikanth is going to be a mix of mass and class film!". Sify. 21 May 2018. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ Suganth, M. (18 May 2018). "I am doing Rajinikanth's film with Karthik Subbaraj: Thirunavukkarasu". The Times of India. Retrieved 12 September 2018.
- ↑ "Stunt choreographer Peter Hein joins Rajinikanth-Karthik Subbaraj film". India Today. 21 June 2018. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ "Rajinikanth flies to Darjeeling, starts shooting for Karthik Subbaraj's next on eve of Kaala release". Firstpost. 7 June 2018. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ "Hot buzz: Vijay Sethupathi to play baddie in Rajinikanth film?". Sify. 2 March 2018. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ "Vijay Sethupathi in Rajinikanth's film with Karthik Subbaraj". The Times of India. 26 April 2018. Retrieved 12 September 2018.
- ↑ "Signed Karthik Subbaraj-Rajinikanth film without listening to script, says Vijay Sethupathi". Hindustan Times. 24 May 2018. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ "Rajinikanth and Karthik Subbaraj film now has Bobby Simhaa and Sananth too". India Today. 24 May 2018. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ "Guru Somasundaram lands a role in Rajinikanth's next". The Times of India. 1 September 2018. Retrieved 12 September 2018.
- ↑ "Munishkanth on board for Rajini-Karthik Subbaraj film". The New Indian Express. 16 June 2018. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ "Deepak Paramesh lands a role in Rajinikanth's next". The Times of India. 5 July 2018. Retrieved 12 September 2018.
- ↑ "'Kammattipadam' actor Manikandan Achari joins Rajinikanth's 'Petta'". The New Indian Express. 9 September 2018. Archived from the original on 10 September 2018. Retrieved 12 September 2018.
- ↑ "Rajini's film with Karthik Subbaraj: Makers in talks with three female actors". Hindustan Times (in ഇംഗ്ലീഷ്). 29 March 2018. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ "Who will be Rajinikanth's Jodi in Karthik's film?". Deccan Chronicle. 28 March 2018. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ "Nayanthara to pair up with Rajinikanth again?". Sify. 30 March 2018. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ Sekar, Raja (18 July 2018). "Nawazuddin Siddiqui to make his South debut in Rajinikanth-Karthik Subbaraj film; Simran to be paired opposite superstar". Firstpost. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ Sekar, Raja (20 August 2018). "Trisha joins cast of Karthik Subbaraj, Rajinikanth's upcoming film; actress confirms news on Twitter". Firstpost. Archived from the original on 7 September 2018. Retrieved 12 September 2018.
- ↑ "Malavika to romance Rajinikanth in his film with Karthik Subbaraj". The Times of India. 18 August 2018. Archived from the original on 6 September 2018. Retrieved 12 September 2018.
- ↑ "Malavika Mohanan to join the sets of Karthik Subbaraj's next with Rajinikanth?". The News Minute. 18 August 2018. Retrieved 12 September 2018.
- ↑ "Megha Akash roped in for Karthik Subbaraj's Rajinikanth starrer?". The Times of India. 4 June 2018. Archived from the original on 10 September 2018. Retrieved 12 September 2018.
- ↑ Gunasekaran, M. (3 October 2018). "ரஜினியுடன் இணைந்த இன்னொரு ஹீரோ - இது `பேட்ட' சஸ்பென்ஸ்!". Ananda Vikatan (in തമിഴ്). Retrieved 3 October 2018.
- ↑ "Rajinikanth arrives in Kurseong for mega-shoot". The Echo of India. 6 June 2018. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ "Rajinikanth in Darjeeling to shoot for a month". The New Indian Express. 6 June 2018. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ "More than 100 bouncers for Rajini's security during film shoot in the city". The Times of India. 2 June 2018. Archived from the original on 2 June 2018. Retrieved 12 September 2018.
- ↑ Banerjee, Amitava (14 June 2018). "'Surprised why Darjeeling has not been explored yet'". Millennium Post. Archived from the original on 8 September 2018. Retrieved 12 September 2018.
- ↑ Aiyappan, Ashameera (1 March 2018). "Anirudh Ravichander bags Rajinikanth-Karthik Subbaraj project". The Indian Express. Archived from the original on 31 July 2018. Retrieved 7 September 2018.