പുതുമൈ പിത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതുമൈ പിത്തൻ
புதுமைப்பித்தன்.JPG
ജനനംC. Viruthachalam
(1906-04-25)25 ഏപ്രിൽ 1906
Thiruppadirippuliyur, Tamil Nadu
മരണം5 മേയ് 1948(1948-05-05) (പ്രായം 42)
Thiruvananthapuram
OccupationAuthor, scriptwriter
LanguageTamil
NationalityIndian
EducationB.A
Alma materHindu College, Tirunelveli
Period1934–46
GenreShort story, horror, social satire
SubjectSocial Satire, Politics
Literary movementManikodi
Notable worksKadavulum Kandasami Pillayum, Ponnagaram, Thunbakeni
SpouseKamala
ChildrenDinakari

പ്രമുഖനായ ഒരു തമിഴ് സാഹിത്യകാരനാണ് പുതുമൈ പിത്തൻ എന്ന പേരിലെഴുതിയിരുന്ന സി. വിരുദാചലം (25 ഏപ്രിൽ 1906 – 5 മേയ് 1948). പുരോഗമനാശയങ്ങളാലും സാമൂഹ്യ വിമർശനത്താലും അദ്ദേഹത്തിന്റെ രചനകൾ ആധുനിക തമിഴ് സാഹിത്യത്തിൽ നിർണായക സ്വാധീനം ചെലുത്തിയവയാണ്. [1][2][3] 2002 ൽ അദ്ദേഹത്തിന്റെ രചനകൾ തമിഴ്നാട് സർക്കാർ പൊതു സഞ്ചയത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. [4]

ജീവിതരേഖ[തിരുത്തുക]

തമിഴ്നാട്ടിലെ കടലൂരിനു സമീപമുള്ള തിരുപദ്രിപുലിയൂരിൽ ജനിച്ച വിരുദാചലം. ഗിഞ്ചി, കല്ലക്കുറിച്ചി, ദിണ്ടിവനം എന്നീസ്ഥലങ്ങളിൽ അദ്ധ്യയനം നടത്തി.. [5] തിരുനെൽവേലി ഹിന്ദു കോളേജിൽ നിന്ന് 1931 ൽ ബിരുദ പഠനം പൂർത്തിയാക്കി. ആ വർഷം തന്നെ കമലയെ വിവാഹം കഴിച്ചു. ഗാന്ധി,മണിക്കൊടി മാസികകളിൽ കഥകളെഴുതി സാഹിത്യ രംഗത്ത് സജീവമായി. ദിനമണി, ഊഴിയൻ, ദിനസരി തുടങ്ങിയ പത്രങ്ങളിലും പ്രവർത്തിച്ചു. ഔവ്വയാർ, കാമവല്ലി തുടങ്ങിയ സിനിമകൾക്കു തിരക്കഥയെഴുതി. 1945 ൽ പർവ്വതകുമാരി പ്രൊഡക്ഷൻസ് എന്ന പേരിൽ സിനിമാ നിർമ്മാണക്കമ്പനി ആരംഭിച്ചു. വസന്തവല്ലി എന്നൊരു സിനിമ നിർമ്മിക്കാനാരംഭിച്ചെങ്കിലും മുഴുമിക്കാനായില്ല. പൂനെയിൽ രാജമുക്തി എന്ന സിനിമാ നിർമ്മാണത്തിനിടെ ക്ഷയ രോഗ ബാധയാൽ മരണമടഞ്ഞു.

ഇദ്ദേഹത്തിന്റെ കൃതികളിലെ മോപ്പസാങിന്റെ അമിത സ്വാധീനം വിമർശനത്തിനു വിധേയമായിട്ടുണ്ട്. [6]

കൃതികൾ[തിരുത്തുക]

വിവാദങ്ങൾ[തിരുത്തുക]

പുതുമൈപ്പിത്തന്റെ തുൻപ കേണി, പൊൻനഗരം എന്നീ കഥകൾ മദ്രാസ് സർവകലാശാല പാഠപുസ്തകത്തിൽ നിന്ന് ദളിത് ജീവിതത്തെ പരിഹസിക്കുന്നു എന്ന കാരണം കാട്ടി പിൻവലിച്ചിരുന്നു.[7]

മദിരാശി സർവകലാശാല നീക്കിയ പുതുമൈപിത്തന്റെ പൊൻനഗരം എന്ന കഥയുടെ ശബ്ദ ലേഖനം

അവലംബം[തിരുത്തുക]

  1. "Pudumaipithan's literary legacy remembered, The Hindu 7 May 2007". മൂലതാളിൽ നിന്നും 2007-05-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-02-27.
  2. "Tamil is not language of just a region, says President Kalam, The Hindu 19 Dec 2006". മൂലതാളിൽ നിന്നും 2007-01-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-02-27.
  3. Jayakanthan (2007). Jayakanthan's reflections. East West Books. പുറം. 134. ISBN 81-88661-59-7, ISBN 978-81-88661-59-6.
  4. "A heart for Art, The Hindu 25 September 2003". മൂലതാളിൽ നിന്നും 2004-03-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-02-27.
  5. Puthumaipithan – His Contribution to Modern Tamil Literature
  6. A.R. Venkatachalapathy, Foreword to Annai itta thee (in Tamil)
  7. http://www.thehindu.com/news/national/tamil-nadu/pudumaipithans-2-short-stories-removed-from-madras-university-curriculum/article5719687.ece

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Pudhumaipithan
ALTERNATIVE NAMES
SHORT DESCRIPTION Indian writer
DATE OF BIRTH 1906-04-25
PLACE OF BIRTH Thiruppadirippuliyur, Tamil Nadu
DATE OF DEATH 1948-05-05
PLACE OF DEATH Thiruvananthapuram
"https://ml.wikipedia.org/w/index.php?title=പുതുമൈ_പിത്തൻ&oldid=3637318" എന്ന താളിൽനിന്ന് ശേഖരിച്ചത്