ഉദയനിധി സ്റ്റാലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
In this Indian name, the name "സ്റ്റാലിൻ" is a patronymic, not a family name, and the person should be referred to by the given name, "ഉദയനിധി ". The abbreviations "s/o" or "d/o", if used, mean "son of" or "daughter of" respectively.
ഉദയനിധി സ്റ്റാലിൻ
Udhaya.jpg
2021 ൽ ഉദയനിധി
യുവജനക്ഷേമ കായിക വികസന മന്ത്രി
തമിഴ്നാട് സർക്കാർ
In office
പദവിയിൽ വന്നത്
14 ഡിസംബർ 2022
മുഖ്യമന്ത്രിഎം.കെ. സ്റ്റാലിൻ
മുൻഗാമിസിവ. വി. മെയ്യനാഥൻ
തമിഴ്നാട് നിയമസഭയിലെ അംഗം
In office
പദവിയിൽ വന്നത്
11 മെയ് 2021
മുൻഗാമിജെ. അൻപഴകൻ
മണ്ഡലംചെപ്പോക്ക്-തിരുവാലിക്കിനി
യുവജനവിഭാഗം സെക്രട്ടറി ദ്രാവിഡ മുന്നേറ്റ കഴകം
In office
പദവിയിൽ വന്നത്
4 ജൂലൈ 2019
പ്രസിഡന്റ്എം.കെ. സ്റ്റാലിൻ
ജനറൽ സെക്രട്ടറി
മുൻഗാമിഎം.പി. സാമിനാഥൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1977-11-27) 27 നവംബർ 1977  (45 വയസ്സ്)
ആൽവാർപേട്ട്, മദ്രാസ്, തമിഴ്നാട്, ഇന്ത്യ (ഇന്നത്തെ ചെന്നൈ] )
രാഷ്ട്രീയ കക്ഷിദ്രാവിഡ മുന്നേറ്റ കഴകം
പങ്കാളി(കൾ)
കുട്ടികൾ
  • ഇൻബാൻ
  • തന്മയ
മാതാപിതാക്കൾ(s)
ബന്ധുക്കൾSee Karunanidhi family
വിദ്യാഭ്യാസംബാച്ചിലർ ഓഫ് സയൻസ്
അൽമ മേറ്റർലയോള കോളേജ്, ചെന്നൈ
ജോലിനിർമ്മാതാവ്, നടൻ, രാഷ്ട്രീയക്കാരൻ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ചെന്നൈ ചെപ്പോക്ക്- തിരുവല്ലിക്കേനി എം.എൽ.എയുമായ ഉദയനിധി സ്റ്റാലിൻ തമിഴ് ചലച്ചിത്ര നിർമ്മാതാവും നടനുമാണ്. ഒരു കൽ ഒരു കണ്ണാടി, ഇതു കതിർവേലൻ കാതൽ, മനിതൻ, നിമിർ, കണ്ണെ കലൈമാനെ തുടങ്ങിയവ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ്‌. പാർട്ടി വൃത്തങ്ങളിൽ 'ചിന്നവർ" എന്ന് വിശേഷിപ്പിക്കുന്ന ഉദയനിധി സ്റ്റാലിൻ അറിയപ്പെടുന്ന തിരക്കുള്ള നായക നടനും നിർമ്മാതാവുമാണ്. 2022 ഡിസംബർ 18ആം തീയതി തമിഴ്നാട് കായിക-യുവജന കാര്യ മന്ത്രിയായി ഉദയനിധി അധികാരമേറ്റു. [1]

ചെന്നൈയിലെ ഡോൺ ബോസ്‌കോ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു ഉദയനിധി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.[2] ചെന്നൈ ലൊയോള കോളേജിൽനിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി.[3] 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽനിന്ന് തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[2]രാഷ്ട്രീയത്തിനു മുൻപേത്തന്നെ സിനിമയിൽ സജീവം. 2008ൽ നിർമാതാവായാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പ്രൊഡക്‌ഷൻ സ്റ്റുഡിയോ, റെഡ് ജയന്റ് മൂവീസ് 2008ൽ വിജയ് നായകനായ 'കുരുവി' നിർമ്മിച്ചു. സൂര്യ അവതരിപ്പിച്ച ആദവൻ എന്ന ചിത്രത്തിൽ അദ്ദേഹം ഒരു അതിഥി വേഷം ചെയ്തു. തുടർന്നിങ്ങോട്ട് നിർമാതാവായും നടനായും തിളങ്ങി. 2002ൽ വിവാഹിതനായി. കൃതികയാണ് ഭാര്യ, ഒരു മകനും മകളുമുണ്ട്.[2]

രാഷ്ട്രീയത്തിലേക്ക്[തിരുത്തുക]

തമിഴകത്തിന്റെ നെഞ്ചിടിപ്പായ രാഷ്ട്രീയ കുടുംബത്തിലാണ് ഉദയനിധി ജനിച്ചതെങ്കിലും, 2019 ജൂലൈയിൽ ഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയായി നിയമിച്ചതോടെയാണ് സജീവ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. മൃദുഭാഷിയായിരുന്ന ഉദയനിധി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി മാറിയപ്പോഴാണ്, അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ‘എയിംസ് ബ്രിക്ക്’ പ്രചാരണം തലപൊക്കിയത്. ‘എയിംസ്’ എന്ന പേരിലുള്ള ഇഷ്ടികയും കൈയിൽ പിടിച്ച്, മധുരയ്ക്ക് പ്രഖ്യാപിച്ച എയിംസ് എന്തുകൊണ്ട് കടലാസിൽ മാത്രമായി അവശേഷിച്ചുവെന്ന് ഉദയനിധി ചോദിച്ചത് എതിർ ചേരിയെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്.[2]

2022ൽ മന്ത്രിസഭയിലേക്ക്[തിരുത്തുക]

2021ൽ തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പും പാർട്ടിയുടെ താരപ്രചാരകരിൽ ഒരാളായിരുന്നു ഉദയനിധി. [3]നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ഡി.എം.കെയ്ക്ക് ലഭിച്ചപ്പോൾ തന്നെ ഉദയനിധിയെ മന്ത്രിയാക്കണമെന്ന ആവശ്യം ഉയർന്നതാണ്. [3]എന്നാൽ, തുടക്കത്തിലേ കുടുംബാധിപത്യം എന്ന ദുഷ്പേര് മന്ത്രിസഭയ്ക്ക് ഉണ്ടാകാതിരിക്കാനായി സ്റ്റാലിൻ അത് നടപ്പിലാക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. [3] രാഷ്ട്രീയത്തിൽ തെളിമയുള്ള മുഖമായി മാറാൻ എം.കെ.സ്റ്റാലിന് 50 – 60 വയസ്സുവരെ കാത്തിരിക്കേണ്ടി വന്ന വന്ന അവസ്ഥ ഉദയനിധിക്ക് ഉണ്ടാകരുതെന്ന കുടുംബത്തിന്റെ നിർബന്ധം കൂടി ഇപ്പോഴത്തെ തീരുമാനത്തിനു പിന്നിലുണ്ടന്ന് പത്രങ്ങൾ റിപ്പോർട്ടു ചെയ്തു. [4] 69,355 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചെപ്പോക്കിൽ നിന്ന് ഉദയനിധി വിജയിച്ചത്. ചെപ്പോക്കിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. [3]2019 മുതൽ ഡി.എം.കെ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയാണ്. 1982 മുതൽ 2017 വരെ നിലവിലെ മുഖ്യമന്ത്രി സ്റ്റാലിൻ വഹിച്ചിരുന്ന പദവി ആണ് കായിക-യുവജന കാര്യ മന്ത്രിസ്ഥാനം. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രമാണ് ഉദയ നിധിയുടെ പിറകിലുള്ളത്. ഡി.എം.കെ സ്ഥാപകൻ സി.എൻ. അണ്ണാദുരൈയിൽ നിന്ന് ഭരണം ഏറ്റെടുത്ത അര നൂറ്റാണ്ട് ഡി.എം.കെ അദ്ധ്യക്ഷനായിരുന്ന തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയിൽ തുടങ്ങി എം.കെ സ്റ്റാലിനിലൂടെ സഞ്ചരിക്കുന്ന ദ്രാവിഡ പാർട്ടിയുടെ പുതിയ തലമുറ പ്രതിനിധിയാണ് ഉദയനിധി. മക്കളേയും ബന്ധുക്കളേയും രാഷ്ട്രീയത്തിലെത്തിച്ച് അധികാരം നിലനിറുത്താൻ ശ്രമിക്കുന്ന ഇത്തരം കീഴ്വഴക്കങ്ങൾക്കെതിരെ തമിഴ്നാട്ടിൽ ശബ്‌ദങ്ങളുയർന്നു തുടങ്ങിയെങ്കിലും അതൊന്നും തമിഴ് രാഷ്ട്രീയത്തിനു പുതുമയുള്ള കാര്യങ്ങളല്ല. ഉദയനിധിയുടെ വരവോടെ 13 മന്ത്രിമാരുടെ വകുപ്പുകളിലാണ് മാറ്റമുണ്ടായത്. [3]

മാരി സെൽവരാജ് സംവിധാനം ചെയ്ത 'മാമന്നൻ' ആണ് തന്റെ അവസാന ചിത്രമെന്ന് നിർമ്മാതാവും വിതരണക്കാരനും കൂടിയായ ഉദയനിധി വ്യക്തമാക്കി. കമൽഹാസൻ നിർമ്മിക്കുന്ന ഒരു സിനിമയിൽ താൻ അഭിനയിക്കേണ്ടതായിരുന്നെന്നും അത് വേണ്ടെന്നുവയ്ക്കാനുള്ള തന്റെ തീരുമാനം അറിയിച്ചപ്പോൾ അദ്ദേഹം അനുഗ്രഹിച്ചെന്നും ഉദയനിധി പറഞ്ഞു.[3]

അവലംബം[തിരുത്തുക]

  1. Daily, Keralakaumudi. "ചിന്നവർ മന്ത്രിസഭയിലേക്ക് ഉദയനിധി സ്റ്റാലിന്റെ സത്യപ്രതിജ്ഞ നാളെ" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-19.
  2. 2.0 2.1 2.2 2.3 "ഉദയനിധിയുടെ വരവിനു പിന്നിൽ ദുർഗയുടെ വാശി; തമിഴകത്തിനി സ്റ്റാലിന്റെ പുതിയ മുഖം". ശേഖരിച്ചത് 2022-12-19.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 Daily, Keralakaumudi. "മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഉദയനിധി സ്റ്റാലിൻ" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-19.
  4. "ഉദയനിധിയെ കാത്ത് നിർണായക ദൗത്യങ്ങൾ". ശേഖരിച്ചത് 2022-12-19.
"https://ml.wikipedia.org/w/index.php?title=ഉദയനിധി_സ്റ്റാലിൻ&oldid=3829392" എന്ന താളിൽനിന്ന് ശേഖരിച്ചത്