ജെ.പി. നദ്ദ
ജെ.പി. നദ്ദ | |
---|---|
![]() J. P. Nadda National President BJP | |
ബി.ജെ.പി. ദേശീയ അധ്യക്ഷൻ | |
In office | |
പദവിയിൽ വന്നത് 20 January 2020 | |
മുൻഗാമി | അമിത് ഷാ |
ബി.ജെ.പി. ദേശീയ വർക്കിംഗ് പ്രസിഡൻറ് | |
ഓഫീസിൽ 17 June 2019 – 20 Jan 2020 | |
പ്രസിഡന്റ് | അമിത് ഷാ |
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി | |
ഓഫീസിൽ 9 November 2014 – 30 May 2019 | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
മുൻഗാമി | Harsh Vardhan |
പിൻഗാമി | Harsh Vardhan |
രാജ്യസഭാംഗം ഹിമാചൽ പ്രദേശ് | |
ഓഫീസിൽ 2012-2018, 2018 – തുടരുന്നു | |
കാബിനറ്റ് വകുപ്പ് മന്ത്രി, ഹിമാചൽ സർക്കാർ | |
ഓഫീസിൽ 2007–2012 | |
Chief Minister | Prem Kumar Dhumal |
Ministry | Forest, Environment, Science and Technology |
ഓഫീസിൽ 1998–2003 | |
Chief Minister | Prem Kumar Dhumal |
Ministry | Health & Family Welfare and Parliamentary Affairs |
ഹിമാചൽ പ്രദേശ് നിയമസഭാംഗം | |
ഓഫീസിൽ 2007–2012 | |
മുൻഗാമി | Tilak Raj Sharma |
പിൻഗാമി | Bumber Thakur |
മണ്ഡലം | Bilaspur |
ഓഫീസിൽ 1993–2003 | |
മുൻഗാമി | Sada Ram Thakur |
പിൻഗാമി | Tilak Raj Sharma |
മണ്ഡലം | Bilaspur |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Patna, Bihar, India | 2 ഡിസംബർ 1960
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
പങ്കാളി(കൾ) | Mallika Nadda (m. 1991) |
കുട്ടികൾ | 2 |
അൽമ മേറ്റർ | Patna College (BA) Himachal Pradesh University (LLB) |
വെബ്‌വിലാസം | jagatprakashnadda |
ജഗത് പ്രകാശ് നദ്ദ എന്ന ജെ.പി. നദ്ദ (ജനനം: 02 ഡിസംബർ 1960) 2020 ജനുവരി 20 മുതൽ ഭാരതീയ ജനതാ പാർട്ടിയുടെ '(ബി.ജെ.പി ) ദേശീയ അധ്യക്ഷനാണ്. [1] 2019 ജൂൺ മുതൽ 2020 ജനുവരി വരെ ബിജെപിയുടെ വർക്കിംഗ് പ്രസിഡന്റായിരുന്നു അദ്ദേഹം. [2][3] മുൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രിയും [4] ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗവും ഭാരതീയ ജനതാ പാർട്ടിയുടെ പാർലമെന്ററി ബോർഡ് സെക്രട്ടറിയുമാണ് നദ്ദ. [5] നേരത്തെ ഹിമാചൽ പ്രദേശ് സർക്കാരിൽ മന്ത്രിയായിരുന്നു. [6]
ജീവിതരേഖ[തിരുത്തുക]
1960 ഡിസംബർ 2 ന് ബീഹാറിലെ പട്‌നയിൽ നരേൻ ലാൽ നദ്ദയുടെയും കൃഷ്ണ നദ്ദയുടെയും മകനായി ജനിച്ചു. [7][8].[9]പട്‌നയിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലാണ് വിദ്യാഭ്യാസം. അതിനുശേഷം ബി.എ. പട്‌ന കോളേജ്, പട്‌ന യൂണിവേഴ്‌സിറ്റി, എൽ.എൽ.ബി. ഷിംലയിലെ ഹിമാചൽ പ്രദേശ് സർവകലാശാലയിൽ നിന്ന്. 1991 ഡിസംബർ 11 ന് മല്ലിക നദ്ദയെ വിവാഹം കഴിച്ചു, അദ്ദേഹത്തിന് രണ്ട് ആൺമക്കളുണ്ട്. [8]
രാഷ്ട്രീയ ജീവിതം[തിരുത്തുക]
- 1975-ൽ എ.ബി.വി.പിയിൽ അംഗമായതോടെയാണ് നദ്ദയുടെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്.
- 1977-1979 എ.ബി.വി.പി. സെക്രട്ടറി, പട്ന യൂണിവേഴ്സിറ്റി
- 1980-1983 എ.ബി.വി.പി സംസ്ഥാന സെക്രട്ടറി, ഹിമാചൽ പ്രദേശ്
- 1986-1989 എ.ബി.വി.പി. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഡൽഹി.
- 1990-1991 ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി, ഹിമാചൽ പ്രദേശ്
- 1991-1994 ഭാരതീയ യുവമോർച്ചയുടെ ദേശീയ പ്രസിഡൻ്റ്
- 1993-1998 നിയമസഭാംഗം, ഹിമാചൽ പ്രദേശ് (ഫസ്റ്റ് ടേം)
- 1994-1998 ബി.ജെ.പി ഹിമാചൽ നിയമസഭയിലെ പാർലമെൻ്ററി പാർട്ടി നേതാവ്
- (1998-2003, 2007-2012) എന്നീ വർഷങ്ങളിലും ഹിമാചൽ നിയമസഭാംഗമായി.
- 1998-2003, 2008-2010 വർഷങ്ങളിൽ ഹിമാചലിലെ പ്രേംകുമാർ ധൂമൽ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചു.
- 2010 മുതൽ 2019 വരെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി
- 2012 ഏപ്രിൽ 3ന് ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
- 2018-ൽ രണ്ടാം തവണയും ഹിമാചലിൽ നിന്ന് രാജ്യസഭാംഗം[10]
- 2014 മുതൽ 2019 ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.
- 2019 മുതൽ 2020 ബി.ജെ.പി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി പ്രവർത്തിച്ചു.[11]
- 2020 ജനുവരി 20 മുതൽ ബി.ജെ.പി ദേശീയ പ്രസിഡൻറാണ്[12]
ബി.ജെ.പി ദേശീയ അധ്യക്ഷൻ[തിരുത്തുക]
നിശബ്ദനായ സംഘാടകൻ എന്നാണ് ബി.ജെ.പിയിലേയും സംഘപരിവാറിലെയും പ്രവർത്തകർക്കിടയിൽ ജെ.പി.നദ്ദ അറിയപ്പെടുന്നത്. സദസിൽ ആളനക്കമുണ്ടാക്കുന്ന ശരീരഭാഷയൊ ആരവമുയർത്തുന്ന പ്രസംഗശൈലിയൊ അദ്ദേഹത്തിൻ്റെ കൈമുതലുകളല്ല. എന്നാൽ കറ കലരാത്ത പ്രതിഛായ കൊണ്ടും പാർട്ടി പ്രതിജ്ഞാബദ്ധതയാലും ഉറച്ച സംഘടനാപാടവം കൊണ്ടും സൗമ്യമായ പെരുമാറ്റത്താലും നദ്ദ പ്രവർത്തകർക്ക് പ്രിയ നേതാവാണ്.
2019-ൽ ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ ആഭ്യന്തര വകുപ്പ് മന്ത്രിയായതിനെ തുടർന്ന് പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻറായി നദ്ദയെ നിയമിച്ചു.
2020 ജനുവരിയിൽ അമിത് ഷായുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ബി.ജെ.പിയുടെ പുതിയ ദേശീയ പ്രസിഡൻറായി ജെ.പി. നദ്ദ സ്ഥാനമേറ്റു.
നേതൃനിരയിലേയ്ക്ക്
രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെയാണ് പൊതുജീവിതത്തിലെ തുടക്കം. പട്ന സെൻറ് സേവ്യഴേസ് കോളേജ് പഠനശേഷം ഹിമാചൽ സർവകലാശാലയിൽ നിയമബിരുദ പഠനത്തിന് ചേർന്നപ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. അടിയന്തരാവസ്ഥക്കാലത്ത് സമര രംഗത്തിറങ്ങിയ നദ്ദ പിന്നീട് എ.ബി.വി.പിയുടേയും യുവമോർച്ച യുടേയും നേതൃസ്ഥാനത്ത് എത്തി.
1993-ൽ ഹിമാചൽ നിയമസഭാംഗമായതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായി. തുടർന്ന് 1998-2003, 2007-2012 നിയമസഭകളിലും അംഗമായി. പ്രേം കുമാർ ധൂമൽ മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2010-ൽ ബി.ജെ.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ നദ്ദ 2012-ൽ ഹിമാചൽ പ്രദേശിൽ നിന്ന് ആദ്യമായി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2014-ലെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 2018-ൽ രണ്ടാം തവണയും രാജ്യസഭാംഗമായ നദ്ദ 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ പ്രവർത്തന ചുമതല നദ്ദക്കായിരുന്നു. പ്രതിപക്ഷ മഹാസഖ്യത്തെ തകർത്ത് ബി.ജെ.പിക്ക് യു.പി യിൽ 2014 ആവർത്തിക്കാനായത് നദ്ദയുടെ സംഘാടക മികവാണെന്ന് പാർട്ടി വിലയിരുത്തി.[15]
അവലംബം[തിരുത്തുക]
- ↑ Dutta, Prabhash K. (20 January 2020). "JP Nadda gets full command of BJP in a journey that began with ABVP". India Today (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 20 January 2020.
- ↑ "JP Nadda elected as BJP national working president, Amit Shah to remain party chief". The Indian Express. 17 June 2019. ശേഖരിച്ചത് 25 June 2019.
- ↑ "जेपी आंदोलन से सुर्खियों में आए थे जेपी नड्डा, बने विश्व की सबसे बड़ी पार्टी के राष्ट्रीय अध्यक्ष". Amar Ujala. 20 January 2020. ശേഖരിച്ചത് 20 January 2020.
- ↑ Ministry of Health & Family Welfare-Government of India. "Cabinet Minister". mohfw.nic.in. മൂലതാളിൽ നിന്നും 2019-03-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-06-08.
- ↑ "Detailed Profile - Shri Jagat Prakash Nadda - Members of Parliament (Rajya Sabha) - Who's Who - Government: National Portal of India". india.gov.in.
- ↑ "The Biography of Jagat Prakash (J P) Nadda". news.biharprabha.com. 24 May 2014. ശേഖരിച്ചത് 24 May 2014.
- ↑ Taneja, Nidhi (20 January 2020). "JP Nadda: Born in Bihar but Himachali by origin, BJP's new president has a challenge in hand". www.indiatvnews.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 20 January 2020.
- ↑ 8.0 8.1 "Detailed Profile: Shri Jagat Prakash Nadda".
- ↑ "Jagat Prakash Nadda all set to head BJP". Free Press Journal (ഭാഷ: ഇംഗ്ലീഷ്). 31 May 2019. ശേഖരിച്ചത് 20 February 2020.
- ↑ https://wap.business-standard.com/article/news-ians/nadda-re-elected-to-rajya-sabha-unopposed-118031500921_1.html
- ↑ http://jagatprakashnadda.in/about-jp-nadda/
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-01-21.
- ↑ 13.0 13.1 13.2 "Jagat Prakash Nadda Biography - About family, political life, awards won, history". www.elections.in. ശേഖരിച്ചത് 2 January 2020.
- ↑ Phiroze L. Vincent (November 9, 2014). "21 new Ministers inducted into Modi Cabinet". The Hindu.
- ↑ https://www.thehindu.com/news/national/who-is-jp-nadda-the-new-bjp-national-president/article30607088.ece