ജെൻലിസിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Genlisea
Genlisea violacea traps and leaves
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Genlisea

A.St.-Hil. (1833)
Subgenera and sections
Global distribution of Genlisea

ലെന്റിബുലാറിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് ജെൻലിസിയ (Genlisea). കോർക്ക്സ്ക്രൂ ചെടികൾ (corkscrew plants) എന്നറിയപ്പെടുന്ന ഇവ കീടഭോജിസസ്യങ്ങളിൽ ഉൾപ്പെടുന്നവയാണ്. ചെറുകീടങ്ങളെ ആകർഷിച്ച് കെണിയിലാക്കി ദഹിപ്പിച്ച് ആഹാരമാക്കാനുള്ള ഘടനാവിശേഷങ്ങളോടു കൂടിയ സസ്യങ്ങളെയാണ് കീടഭോജിസസ്യങ്ങൾ (insectivorous plants)എന്നുവിളിക്കുന്നത്. ആഫ്രിക്ക, തെക്കേഅമേരിക്ക എന്നിവിടങ്ങളിലെ ഈർപ്പമുള്ള കരകളിൽ ഇവ കാണപ്പെടുന്നു. ജെൻലിസിയ ജീനസ്സിൽ വരുന്ന ചെടികളിലെ ഇലകൾ അത്യന്തം രൂപമാറ്റം വന്ന് ഭൂമിക്കടിയിലായുള്ള ഇലകളുപയോഗിച്ചാണ് ചെറിയ ജന്തുജാലങ്ങളെ ആകർഷിച്ച്, കെണിയിലാക്കി ഭക്ഷണമാക്കുന്നത്. ഫ്രഞ്ച് എഴുത്തുകാരനും അദ്ധ്യാപകനുമായ സ്റ്റെഫാനി ഫെലിസിറ്റെ ഡുക്രസ്റ്റ് ഡി സെന്റ് ആൽബിൻ, കോംടെസ്സെ ഡി ജെൻലിസിന്റെ സ്മരണാർത്ഥമായാണ് ജെൻലിസിയ ജീനസ്സിന് പേരുപറയുന്നത്.[1]

വിവരണം[തിരുത്തുക]

ജെൻലിസിയ ജീനസ്സിൽ ഉൾപ്പെടുന്ന സ്പീഷിസുകൾ ചെറിയ മൂലകാണ്ഠത്തിൽ നിന്നും വളരുന്ന ചെറിയ ചെടികളായിരിക്കും. വേരുകളില്ലാത്ത ഇവയിൽ രൂപശാസ്ത്രപരമായി വ്യത്യസ്തമായ രണ്ടുതരം ഇലകളുണ്ട്, ഒന്ന് ഭൂമിക്കുപുറത്തായി പ്രകാശസംശ്ലഷണത്തിനു അനുയോജ്യമായതും രണ്ടാമത്തേത് ഭൂമിക്കടിയിലെ ചെറിയ ജീവജാലങ്ങളെ കെണിയിലാക്കുക, വേരുകളില്ലാത്തതിനാൽ ചെടികളെ മണ്ണിലുറപ്പിക്കുക, വെള്ളം വലിച്ചെടുക്കുക തുടങ്ങയ പ്രവർത്തനങ്ങൾ ചെയ്യുന്ന അത്യന്തം രൂപമാറ്റം വന്നവ. ഇത്തരം രൂപമാറ്റം സംഭവിച്ച ഇലകളിൽ പത്രഹരിതകമോ മറ്റു നിറം കൊടുക്കുന്ന പദാർത്ഥങ്ങളോ ഇല്ലാത്തതിനാൽ ഇവ വെളുത്ത നിറത്തിലായിരിക്കും. ഇവയുടെ പൂങ്കുലയിൽ ഒരുപാടുപൂക്കളുണ്ടായിരിക്കും, പൂക്കളുടെ ദളങ്ങൾ കൂടിച്ചേർന്ന് രണ്ട് തൊങ്ങലോടുകൂടിയ കുഴൽ രൂപത്തിലാകുന്നു. അഞ്ച് തൊങ്ങലോടുകൂടിയതാണ് ഇവയുടെ വിദളങ്ങൾ . സാധാരണയായി ദളപുടങ്ങളുടെ നിറം മഞ്ഞയോ, വയലറ്റ് അല്ലെങ്കിൽ നീലനിറമുള്ളവയോ ആയിരിക്കും, എന്നാൽ ചില സ്പീഷിസുകളിൽ വെള്ളയോ മഞ്ഞകലർന്ന വെളുപ്പു നിറമോ ആയിരിക്കും. [2]

വർഗ്ഗീകരണം[തിരുത്തുക]

ജെൻലിസിയ ജീനസ്സിൽ ഇതുവരെ 29 സ്പീഷിസുകൾ കണ്ടെത്തിയിട്ടുണ്ട്. ജെൻലിസിയ ഓറിയ വാർ മൈനർ ഉം ജെൻലിസിയ ഓറിയ വാർ ഓറിയേ എന്നിവ ജെൻലിസിയ ജീനസ്സിൽ വൈവിധ്യ മാർന്നവയാണ്.

സ്പീഷിസ് അഥോറിറ്റി വർഷം ചിത്രം വിതരണം ഉപജനുസ് വിഭാഗം
ജെൻലിസിയ ആഫ്രിക്കാന Oliv. 1865 ആഫ്രിക്ക Genlisea ആഫ്രിക്കാനേ
ജെൻലിസിയ ആഗ്ലോലെൻസിസ് R.D.Good 1924 ആഫ്രിക്ക Genlisea ആഫ്രിക്കാനേ
ജെൻലിസിയ ഓറിയേ A.St.-Hil. 1833 തെക്കേ അമേരിക്ക Genlisea Genlisea
ജെൻലിസിയ ബാർത്ത്ലോട്ടൈ S.Porembski, Eb.Fisch. & Gemmel 1996 ആഫ്രിക്ക Genlisea ആഫ്രിക്കാനേ
ജെൻലിസിയ എക്സിഹിബിഷ്യനിസ്റ്റ[[2] Rivadavia & A.Fleischm. 2011 തെക്കേ അമേരിക്ക Tayloria
ജെൻലിസിയ ഫിലിഫോർമിസ് A.St.-Hil. 1833 തെക്കേ അമേരിക്ക, മധ്യ അമേരിക്ക, ക്യൂബ Genlisea Genlisea
ജെൻലിസിയ ഫ്ലെക്സോസ[2] Rivadavia, A.Fleischm. & Gonella 2011 തെക്കേ അമേരിക്ക Tayloria
ജെൻലിസിയ ഗ്ലാബ്ര P.Taylor 1967 തെക്കേ അമേരിക്ക Genlisea Genlisea
ജെൻലിസിയ ഗ്ലാൻഡുലോസിസ്സിമ R.E.Fr. 1916 ആഫ്രിക്ക Genlisea Recurvatae
ജെൻലിസിയ ഗുവാനെൻസിസ് N.E.Br. 1900 തെക്കേ അമേരിക്ക Genlisea Genlisea
ജെൻലിസിയ ഹിസ്പിഡ Stapf 1904 ആഫ്രിക്ക Genlisea ആഫ്രിക്കാനേ
ജെൻലിസിയ ലൊബേറ്റ Fromm 1989 തെക്കേ അമേരിക്ക Tayloria
ജെൻലിസിയ മാർഗരറ്റെ Hutch. 1946 ആഫ്രിക്ക, മഡഗാസ്കർ Genlisea Recurvatae
ജെൻലിസിയ മെറ്റാലിക്ക[[2] Rivadavia & A.Fleischm. 2011 തെക്കേ അമേരിക്ക Tayloria
ജെൻലിസിയ നെബുല്ക്കോള[2] Rivadavia, Gonella & A.Fleischm. 2011 തെക്കേ അമേരിക്ക Tayloria
ജെൻലിസിയ നൈഗ്രോകോലിസ് Steyerm. 1948 തെക്കേ അമേരിക്ക Genlisea Genlisea
ജെൻലിസിയ ഒലിഗോഫില്ല[2] Rivadavia & A.Fleischm. 2011 തെക്കേ അമേരിക്ക Tayloria
ജെൻലിസിയ ഓക്സിസെൻട്രോൺ P.Taylor 1954 തെക്കേ അമേരിക്ക, ട്രിനിഡാഡ് Genlisea Genlisea
ജെൻലിസിയ പാലിഡ Fromm & P.Taylor 1985 ആഫ്രിക്ക Genlisea Recurvatae
ജെൻലിസിയ പൾച്ചെല്ല Tutin 1934 തെക്കേ അമേരിക്ക Genlisea Genlisea
ജെൻലിസിയ പിഗ്മെ A.St.-Hil. 1833 തെക്കേ അമേരിക്ക Genlisea Genlisea
ജെൻലിസിയ റെപ്പെൻസ് Benj. 1847 തെക്കേ അമേരിക്ക Genlisea Genlisea
ജെൻലിസിയ റൊറൈമെന്ർസിസ് N.E.Br. 1901 തെക്കേ അമേരിക്ക Genlisea Genlisea
ജെൻലിസിയ സനാരിയപോന Steyerm. 1953 തെക്കേ അമേരിക്ക Genlisea Genlisea
ജെൻലിസിയ സ്റ്റപ്ഫി A.Chev. 1912 ആഫ്രിക്ക Genlisea ആഫ്രിക്കാനേ
ജെൻലിസിയ സബ്ഗ്ലാബ്ര Stapf 1906 ആഫ്രിക്ക Genlisea ആഫ്രിക്കാനേ
ജെൻലിസിയ ട്യൂബെറോസ[3] Rivadavia, Gonella & A.Fleischm. 2013 തെക്കേ അമേരിക്ക Genlisea Genlisea
ജെൻലിസിയ അൻകിനാറ്റ P.Taylor & Fromm 1983 തെക്കേ അമേരിക്ക Tayloria
ജെൻലിസിയ വയോലാസ്യേ A.St.-Hil. 1833 തെക്കേ അമേരിക്ക Tayloria

അവലംബം[തിരുത്തുക]

  1. Claudi-Magnussen, G. (1982). An introduction to Genlisea. Carnivorous Plant Newsletter 11(1): 13–15
  2. 2.0 2.1 2.2 2.3 2.4 2.5 Fleischmann, A., F. Rivadavia, P.M. Gonella & G. Heubl (2011). A revision of Genlisea subgenus Tayloria (Lentibulariaceae). Phytotaxa 33: 1–40. first page
  3. Rivadavia, F., P.M. Gonella & A. Fleischmann (2013). A new and tuberous species of Genlisea (Lentibulariaceae) from the campos rupestres of Brazil. Systematic Botany 38(2): 464–470. doi:10.1600/036364413X666679
"https://ml.wikipedia.org/w/index.php?title=ജെൻലിസിയ&oldid=2317771" എന്ന താളിൽനിന്ന് ശേഖരിച്ചത്