ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഭാരത സർക്കാറിന്റെ കീഴിൽ എല്ലാ ജില്ലാതലങ്ങളിലും പ്രവർത്തിച്ചു വരുന്ന ഒരു ജില്ലാതല വിദ്യാഭ്യാസ സ്ഥാപനമാണ് ഡയറ്റ് (DIET) അഥവാ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (District Institute of Education and Training). ജില്ലാതലങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ജില്ലാതലങ്ങളിൽ വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നത് ഡയറ്റുകളാണ്.
ലക്ഷ്യങ്ങൾ
[തിരുത്തുക]ജില്ലാതലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുക, പരിശീലന പരിപാടികൾ, ശിൽപശാല എന്നിവ സംഘടിപ്പിക്കുക എന്നിവ ഡയറ്റുകളുടെ ചുമതലയാണ്. വിദ്യാഭ്യാസ മേഖലയിലെ ഗവേഷണാത്മക പരീക്ഷണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും ഡയറ്റുകളാണ്.
ഉപവിഭാഗങ്ങൾ
[തിരുത്തുക]- PSTE (Pre-service Teacher Education)
- IFIC (In-service programmes Field interaction, Innovation and Co-ordination)
- DRU (District Resource Unit)
- P&M (Planning and Management)
- ET (Educational Technology)
- WE (Work Experience)
- CMDE (Curriculum Material Development and Evaluation)
- Administrative Branch
കേരളത്തിലെ ഡയറ്റുകൾ
[തിരുത്തുക]- തിരുവനന്തപുരം: ആറ്റിങ്ങൽ
- കൊല്ലം: കൊട്ടാരക്കര
- ആലപ്പുഴ: ചെങ്ങന്നൂർ
- പത്തനംതിട്ട: തിരുവല്ല
- കോട്ടയം: വെള്ളൂർ (പാമ്പാടി)
- ഇടുക്കി: തൊടുപുഴ
- എറണാകുളം: കുറുപ്പംപടി
- തൃശ്ശൂർ: ആർവിപുരം
- പാലക്കാട്: ആനക്കര
- മലപ്പുറം: തിരൂർ
- കോഴിക്കോട്: വടകര
- വയനാട്: സുൽത്താൻ ബത്തേരി
- കണ്ണൂർ: പാലയാട്
- കാസർകോട്: മായിപ്പാടി