ജാഗ്വാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജാഗ്വാർ‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജാഗ്വാർ[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. onca
Jaguar range

മാർജ്ജാരകുടുംബത്തി‍ലെ‍(Felidae) വലിയ പൂച്ചകൾ ലെ (big cats) ഒന്നാണ് ജാഗ്വാർ. ലോകത്തിലെ ഏറ്റവും വലിയ 3 ആമത്തെ മാർജ്ജാരനാണ് ജാഗ്വാർ.അമേരിക്കൻ ഐക്യനാടുകളുടെ തെക്കൻ ഭാഗങ്ങളിലും, മെക്സിക്കൊ, പരാഗ്വെ, വടക്കൻ അർജന്റീന എന്നിവിടങ്ങളിലും ജാഗ്വാർ കാണപ്പെടുന്നു. തേക്കേ അമേരിക്കയിലെ ഏറ്റവും വലിയ പൂച്ച.

ജാഗ്വാർ കാഴ്ചയിൽ പുള്ളിപ്പുലിയേക്കാൾ വലുതും കടുവയുടെ സ്വഭാവ സവിശേഷതകൾ പുലർത്തുകയും ചെയ്യുന്ന ജീവിയാണ്. ജലസാന്നിധ്യമുള്ള ഇടതിങ്ങിയ കാടുകളിലാണു പ്രധാനമായും കണ്ടുവരുന്നത്. പൊതുവെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ജാഗ്വാർ, കടുവയെപ്പോലെ നീന്താൻ ഇഷ്ടപ്പെടുന്നു.

ഒറ്റ കുതിച്ചുചാട്ടം കൊണ്ട് കൊല്ലുന്നവൻ - എന്നർത്ഥം വരുന്ന "യാഗ്വാർ" എന്ന തദ്ദേശിയമായ പദത്തിൽ നിന്നാണ് ജാഗ്വാർ എന്ന പദം ഉണ്ടായത്. ഇരയെ കഴുത്തിൽ കടിച്ച് കൊലപ്പെടുത്തുന്ന മാംസഭുക്കുകളുടെ സ്വാഭാവിക ശൈലിയിൽ നിന്നും വിപരീതമായി തൻ്റെ ശക്തമായ പല്ലുകൾ ഉപയോഗിച്ച് തലയോട്ടി തകർത്താണ് ഇവ ഇരകളെ കൊല്ലുന്നത്. പൂച്ച വർഗ്ഗത്തിൽ ഏറ്റവും കാഠിന്യമേറിയ താടിയെല്ലും അതിനെ പൊതിഞ്ഞ് ശക്തമായ മാംസപേശികളും ഉള്ളത് ജാഗ്വാറിനാണ്. അതിനാൽ തന്നെ ജാഗ്വാറിൻ്റെ ബൈറ്റ് ഫോഴ്സ് 1,500psi ആണ്. ഇത് സിംഹത്തിൻ്റെ ബൈറ്റ് ഫോഴ്സിൻ്റ ഏതാണ്ട് ഇരട്ടിയാണ് . അതുകൊണ്ട് തന്നെ മുതലകളേയും ആമകളേയും പോലും അനായാസം ആഹരിക്കുവാൻ ഇവക്ക് സാധിക്കുന്നു.

കൂട്ടം കൂടി ജീവിക്കുകയൊ കൂട്ടമായി ഇരപിടിക്കുകയൊ ചെയ്യുന്ന രീതി പിൻതുടരുന്നവരല്ല ജാഗ്വാറുകൾ. പുള്ളിപ്പുലികളെ പോലെ മരം കയറുന്ന സ്വഭാവവും വിരളമാണ്. എന്നാൽ കടുവകളെ പോലെ നല്ല നീന്തൽ വൈദഗ്‌ധ്യം ഉള്ളവയാണ് ജാഗ്വാറുകൾ. സിംഹവും കടുവയും കഴിഞ്ഞാൽ ഏറ്റവും വലിപ്പം കൂടിയ പൂച്ച വർഗ്ഗമായ ഇവ ജലസാന്നിധ്യമുള്ള ഇടതൂർന്ന കാടുകളിൽ ഏകാകിയായി ജീവിക്കുന്നവയാണ്. വേഗത്തിൽ ഓടുന്നതിനുള്ള കഴിവ് ജാഗ്വാറിനുണ്ടെങ്കിലും ഇരപിടിക്കാൻ സാധാരണയായി ഈ കഴിവ് ഇവ ഉപയോഗിക്കാറില്ല.[അവലംബം ആവശ്യമാണ്] ചീറ്റയേയൊ സിംഹത്തേയൊ പോലെ ഇരകളെ പിൻതുടർന്ന് പിടിക്കുന്നതിനേക്കാൾ പതിയിരുന്ന് ആക്രമിച്ച് കീഴ്പ്പെടുത്തുന്നതാണ് ജാഗ്വാറിൻ്റെ രീതി.

ആമസോണിലെ ഭക്ഷ്യശൃംഖലയിലെ ഏറ്റവും ഉന്നത ശ്രേണിയിലാണ് ജാഗ്വാറിൻ്റെ സ്ഥാനം. ആയതിനാൽ മറ്റു ജീവജാലങ്ങളുടെ എണ്ണം അമിതമായി വർദ്ധിക്കാതെ ആമസോണിലെ ആവാസ വ്യവസ്ഥയെ നിയന്ത്രിക്കുന്നതിൽ ഇവ വലിയ പങ്കു വഹിക്കുന്നു. ചെറു ജീവികളേക്കാൾ വലിപ്പം കൂടിയ ഇരകളോടാണ് ജാഗ്വാറിന് പ്രീയം. കാപ്പിബരകൾ, ആമകൾ, മത്സ്യങ്ങൾ, മാനുകൾ, മുതലകൾ, അർമാഡിലോകൾ, കുരങ്ങുകൾ, പക്ഷികൾ തുടങ്ങി എൺപത്തഞ്ചോളം ജീവി വർഗ്ഗങ്ങളെ ജാഗ്വാർ ആഹാരമാക്കാറുണ്ട് .രാത്രിയും പകലും വേട്ടക്കിറങ്ങുന്ന ഇവ രാത്രി കാലങ്ങളിൽ ഇര തേടി കിലോമീറ്ററുകളോളം സഞ്ചരിക്കാറുണ്ട്.

അവലംബം[തിരുത്തുക]

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 546–547. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. Nowell, K., Breitenmoser, U., Breitenmoser, C. & Jackson (2002). Panthera onca. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 August 2006. Database entry includes justification for why this species is near threatened.


"https://ml.wikipedia.org/w/index.php?title=ജാഗ്വാർ&oldid=3822145" എന്ന താളിൽനിന്ന് ശേഖരിച്ചത്