വലിയ പൂച്ചകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വലിയ പൂച്ചകൾ (Big cats)
പാന്തെറാ കുടുംബത്തിലെ അംഗങ്ങൾ പാന്തെറാ, ഏറ്റവും മുകളിൽ നിന്ന്: കടുവ, സിംഹം, ജാഗ്വാർ, പുള്ളിപ്പുലി,അവസാനം ഹിമപ്പുലി.
പാന്തെറാ കുടുംബത്തിലെ അംഗങ്ങൾ പാന്തെറാ, ഏറ്റവും മുകളിൽ നിന്ന്: കടുവ, സിംഹം, ജാഗ്വാർ, പുള്ളിപ്പുലി,അവസാനം ഹിമപ്പുലി.
Scientific classificationEdit this classification
Kingdom: ജന്തുലോകം
Phylum: Chordata
Class: Mammalia
Order: Carnivora
Suborder: Feliformia
Family: Felidae
Species

"വലിയ പൂച്ച" എന്ന പദം സാധാരണയായി പാന്തെറാ ജനുസ്സിലെ അഞ്ച് ജീവികളെ പ്രതിപാദിക്കുന്നു, കടുവ, സിംഹം, ജാഗ്വാർ, പുള്ളിപ്പുലി, ഹിമപ്പുലി, അതുപോലെ പാന്തെറിന്റെ ഇതര വിഭാഗത്തിൽ ചീറ്റപ്പുലി, പൂമ എന്നിവയും ഉൾപ്പെടുന്നു.[1][2] വലുപ്പത്തിൽ വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും, വിവിധ പൂച്ചയിനങ്ങളുടെ ഘടനയും സ്വഭാവവും സമാനമാണ്, കൂട്ടത്തിലെ ഏറ്റവും വലുത് കടുവ യാണ്. എല്ലാ വലിയ പൂച്ചകളും മാംസഭോജികളാണ്, ചിലത് കാര്യക്ഷമമായ മികച്ച വേട്ടക്കാരാണ്. ഇവ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ പ്രദേശങ്ങളിൽ കാണപ്പെടുന്നു. പുള്ളിപ്പുലിയുടെ പരിധി യൂറോപ്പിലും ഏഷ്യയിലേക്കും വ്യാപിക്കുന്നു.


38 ഇനം പൂച്ചകളുണ്ട്. [3] മിക്കതും മാർ‌ഗെ യെപ്പോലെ താരതമ്യേന ചെറുതാണ്. എന്നാൽ ചിലത് - സിംഹം, കടുവ, പുള്ളിപ്പുലി,ഹിമപ്പുലി, മേഘപ്പുലി, ജാഗ്വാർ, ലിൻക്സ്, ചീറ്റപ്പുലി എന്നിവ വലുതാണ്. ഈ വലിയ പൂച്ചകൾ പ്രധാനമായും തിരിച്ചറിയാവുന്നതുമായ മൃഗങ്ങളിൽ ഒന്നാണ്. മിക്ക വലിയ പൂച്ചകളും പാന്തെറാ ജനുസ്സിലെ അംഗങ്ങളാണ്.ചീറ്റപ്പുലി ക്ക് മറ്റ് വലിയ പൂച്ചകളെപ്പൊലെ നഖം ഉള്ളിലേക്ക് വലിക്കാൻ കഴിവില്ല. ഹിമപ്പുലി, ചീറ്റപ്പുലി ലിൻക്സ് എന്നിവയ്ക്ക് മറ്റ് വലിയ പൂച്ചകളെ പോലെ ഗർജ്ജിക്കാനും കഴിവില്ല. സിംഹഗർജനം പ്രശസ്തമാണ് 5 കിലോമീറ്റർ വരെ സിംഹഗർജനം കേൾക്കാം. വലിയ പൂച്ചകളിലെ ഏറ്റവും വലിയ ജീവി കടുവ യാണ്.

വർഗ്ഗീകരണം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അധികവായനയ്ക്ക്[തിരുത്തുക]

  • Turner, A. and Antón, M. (1997). The Big Cats and Their Fossil Relatives: An Illustrated Guide to Their Evolution and Natural History (ഭാഷ: ഇംഗ്ലീഷ്). Columbia University Press. ISBN 978-0-231-10228-5.CS1 maint: uses authors parameter (link)

അവലംബം[തിരുത്തുക]

  1. Davis, B.W., Li, G. and Murphy, W.J. (2010). "Supermatrix and species tree methods resolve phylogenetic relationships within the big cats, Panthera (Carnivora: Felidae)". Molecular Phylogenetics and Evolution. 56 (1): 64−76. doi:10.1016/j.ympev.2010.01.036. PMID 20138224.CS1 maint: uses authors parameter (link)
  2. Turner, Alan; Anton, Mauricio (1997). The Big Cats and Their Fossil Relatives (Illustrated ed.). Columbia University Press. pp. 79–81. ISBN 9780231102285. OCLC 34283113.
  3. "Big cats, facts and information". ശേഖരിച്ചത് 2021-06-15.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

https://www.ncbi.nlm.nih.gov/pmc/articles/PMC1570911/

"https://ml.wikipedia.org/w/index.php?title=വലിയ_പൂച്ചകൾ&oldid=3589761" എന്ന താളിൽനിന്ന് ശേഖരിച്ചത്