ജയിലർ (മലയാള ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയിലർ
പോസ്റ്റർ
സംവിധാനംസക്കീർ മഠത്തിൽ
നിർമ്മാണംഎൻ. കെ. മുഹമ്മദ്
അഭിനേതാക്കൾ
സംഗീതംറിയാസ് പയ്യോളി
ഛായാഗ്രഹണംമഹാദേവൻ തമ്പി
ചിത്രസംയോജനംദീപു ജോസഫ്
സ്റ്റുഡിയോഗോൾഡൻ വില്ലേജ് പ്രൊഡക്ഷൻ
വിതരണം
  • ഇന്ത്യൻ മൂവി മേക്കേഴ്സ്
  • 72 ഫിലിം കമ്പനി
റിലീസിങ് തീയതി
  • 18 ഓഗസ്റ്റ് 2023 (2023-08-18)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്₹4 കോടി[2]
സമയദൈർഘ്യം122 മിനിറ്റുകൾ[3]

സക്കീർ മഠത്തിൽ സംവിധാനം നിർവഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ജയിലർ. ധ്യാൻ ശ്രീനിവാസൻ മുഖ്യ വേഷത്തിൽ അഭിനയിക്കുന്ന[4] ചിത്രത്തിൽ മനോജ് കെ. ജയൻ, ദിവ്യ പിള്ള, ശ്രീജിത്ത് രവി, ബിനു അടിമാലി, നവാസ് വള്ളിക്കുന്ന്, ഉണ്ണി രാജ എന്നിവർ സഹതാരങ്ങളായി എത്തുന്നു.[5] ഗോൾഡൻ വില്ലേജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ. കെ. മുഹമ്മദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[6] 1950 കളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ പ്രതികളായ അഞ്ച് കുറ്റവാളികളുമായി ഗാന്ധിഗ്രാം എന്ന ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ താമസിക്കുന്ന ഒരു ജയിൽ ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്.[7]

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

നിധീഷ് നടേരിയുടെ വരികൾക്ക് റിയാസ് പയ്യോളി ആണ് സംഗീതം പകർന്നിരിക്കുന്നത്.

ഗാനം ഗായകർ ഗാനരചയിതാവ് ദൈർഘ്യം
"വാടും മുല്ലപ്പൂവല്ല" സിത്താര നിധീഷ് നടേരി 3:48
"രാവിണ്ണിൻ ലാവല" റിജിയ റിയാസ് 3:54
ആകെ ദൈർഘ്യം: 7:42

പ്രകാശനം[തിരുത്തുക]

തിയേറ്റർ[തിരുത്തുക]

10 ഓഗസ്റ്റ് 2023 ന് ജയിലർ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ ആദ്യം പ്രഖ്യാപിച്ചിരുന്നു, എന്നാൽ അതേ തീയതിയിൽ തന്നെ തമിഴ് ഭാഷയിലുള്ള ജയിലർ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ റിലീസ് തീയതി ഒരാഴ്ച്ച കൂടി നീട്ടിവെച്ചു.[8][9] 18 ഓഗസ്റ്റ് 2023 ന് കേരളത്തിലെ 85 തിയേറ്ററുകളിലും ജിസിസി രാജ്യങ്ങളിലെ 40 തിയേറ്ററുകളിലുമായി ചിത്രം റിലീസ് ചെയ്തു.[10][11]

വിവാദങ്ങൾ[തിരുത്തുക]

തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ[തിരുത്തുക]

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്‌ത രജനികാന്തിന്റെ ജയിലർ എന്ന തമിഴ് ചിത്രത്തിത്തിന്റെ തലക്കെട്ടുമായുള്ള സാമ്യത മൂലം നേരത്തെ തന്നെ വിവാദങ്ങൾ ഉടലെടുത്തിരുന്നു. സംവിധായകൻ സക്കീർ മഠത്തിൽ പറയുന്നതനുസരിച്ച് ജയിലർ എന്ന തലക്കെട്ട് തമിഴ് ഭാഷ ജയിലർ ഇറങ്ങുന്നതിന് വളരെ മുമ്പ് 2021 ഓഗസ്റ്റിൽ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. തമിഴ് ഭാഷ ജയിലർ കേരളത്തിൽ റിലീസ് ചെയ്യുമ്പോൾ അതിന്റെ തലക്കെട്ട് മാറ്റുന്നത് പരിഗണിക്കണം എന്നാവശ്യപ്പെട്ട് സംവിധായകൻ സക്കീർ മഠത്തിൽ സൺ പിക്‌ചേഴ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൺ പിക്ചേഴ്സ് ഇതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും തുടർന്ന് സിനിമകളുടെ ഒരേ തലക്കെട്ട് സംബന്ധിച്ച പ്രശ്നം ഇരുകൂട്ടരും നിയമപരമായി മുന്നോട്ട് നീക്കുകയും ചെയ്തു.[12]

സ്വീകരണം[തിരുത്തുക]

നിരൂപക സ്വീകരണം[തിരുത്തുക]

ദ ഹിന്ദുവിലെ എസ്. ആർ. പ്രവീൺ ഇപ്രകാരം എഴുതി, "ജയിലർ ഒരിക്കലും പ്രേക്ഷകർക്ക് ആഹ്ലാദിക്കാൻ യാതൊന്നും നൽകരുത് എന്ന ഉദ്ദേശത്തോടെയാണ് നിർമ്മിച്ചത് എന്ന് തോന്നുന്നു... ആ ഒരു ശ്രമത്തിൽ ചിത്രം വിജയിക്കുന്നു."[13]

ദ സൗത്ത് ഫസ്റ്റിലെ അർജുൻ രാമചന്ദ്രൻ 5-ൽ 2.5 നക്ഷത്രങ്ങൾ റേറ്റിംഗ് നൽകി ഇപ്രകാരം എഴുതി, "ജയിലർ ഒരു നോവൽ പ്രമേയമുള്ള ചിത്രമാണ്, പക്ഷേ ഭാഗങ്ങളായി മാത്രം പ്രവർത്തിക്കുന്നു."[14]

അവലംബങ്ങൾ[തിരുത്തുക]

  1. "Dhyan Sreenivasan's Malayalam Film Jailer Hits Cinemas; All You Need To Know". News18 (in ഇംഗ്ലീഷ്). Kochi, India. 2023-08-18. Retrieved 2023-08-18.
  2. admin (2023-08-17). "Jailer Malayalam Movie Box Office Collection, Budget, Hit Or Flop". Cinefry (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-08-18.
  3. "Jailer (Malayalam) (2023) - Movie | Reviews, Cast & Release Date". in.bookmyshow.com. Retrieved 2023-08-18.
  4. "Jailer - Mallu Release | Watch Malayalam Full Movies" (in english). Retrieved 2023-08-18.{{cite web}}: CS1 maint: unrecognized language (link)
  5. "Dhyan Sreenivasan's Jailer is a period drama in which the actor plays a jailer". OTTPlay (in ഇംഗ്ലീഷ്). 2023-07-22. Retrieved 2023-08-18.
  6. "Dhyan Srinivasan to headline period thriller Jailer". The New Indian Express (in ഇംഗ്ലീഷ്). 2022-06-29. Retrieved 2023-08-18.
  7. "Dhyan Sreenivasan's 'Jailer' to release on August 10". The New Indian Express. 2023-07-26. Retrieved 2023-08-18.
  8. Goud, Priyanka (2023-08-08). "Rajinikanth's Jailer vs Malayalam film Jailer clash cancelled; Sakkir Madathil's release date postponed". Pinkvilla (in ഇംഗ്ലീഷ്). Archived from the original on 2023-08-18. Retrieved 2023-08-18.
  9. Bose, Sharath (2023-08-08). "'Jailer' Starring Dhyan Sreenivasan Release Postponed; New Premiere Date Revealed!". www.filmibeat.com (in ഇംഗ്ലീഷ്). Retrieved 2023-08-18.
  10. "Malayalam film 'Jailer' REVIEW: Is Dhyan Sreenivasan's thriller worth watching? Here's what audiences say". newsable.asianetnews.com. 2023-08-18. Retrieved 2023-08-18.
  11. "'നിങ്ങൾ പ്രേക്ഷകരാണ് എൻറെ സിനിമയുടെ സൂപ്പർതാരം'; റിലീസ് ദിനത്തിൽ മലയാളം 'ജയിലർ' സംവിധായകൻ". Asianet News Network Pvt Ltd. 2023-08-18. Retrieved 2023-08-18.
  12. "Jailer vs Jailer: Rajinikanth's film to clash with Dhyan Sreenivasan's on August 10". India Today (in ഇംഗ്ലീഷ്). Retrieved 2023-08-18.
  13. പ്രവീൺ, എസ്.ആർ. (2023-08-18). "'Jailer' Malayalam movie review: Dhyan Sreenivasan's bleak film hardly gets anything right". ദ ഹിന്ദു. ISSN 0971-751X. Retrieved 2023-08-19.
  14. രാമചന്ദ്രൻ, അർജുൻ (2023-08-18). "Review: Dhyan Sreenivasan's 'Jailer' works only in parts". ദ സൗത്ത് ഫസ്റ്റ് (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2023-08-19.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]