Jump to content

സിത്താര (ഗായിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിതാര കൃഷ്ണകുമാർ
പശ്ചാത്തല വിവരങ്ങൾ
ജനനം (1986-07-01) 1 ജൂലൈ 1986  (38 വയസ്സ്)
ഉത്ഭവംമലപ്പുറം, കേരളം,ഇന്ത്യ
തൊഴിൽ(കൾ)ചലച്ചിത്രപിന്നണിഗായിക,
വർഷങ്ങളായി സജീവം2007 – present
വെബ്സൈറ്റ്http://www.sithara.in/

മലയാളത്തിലെ ശ്രദ്ധേയമായ ഒരു ചലച്ചിത്രപിന്നണിഗായികയാണ് സിതാര കൃഷ്ണകുമാർ. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രപിന്നണി രംഗത്തെത്തുന്നത്. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തു‌ടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.[1] പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാന ഗന്ധർവൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് സിതാര കൃഷ്ണകുമാർ.

ജീവിതരേഖ

[തിരുത്തുക]

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്ത് കെ.എം. കൃഷ്ണകുമാറിന്റെയും സാലിയുടെയും മകളായി ജനിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് സ്കൂൾ,ഫാറൂഖ് കോളേജ്,കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദധാരിയാണ്. പാലാ സി.കെ. രാമചന്ദ്രൻ, ഉസ്താദ് ഫയാസ് ഖാൻ, വിജയസേനൻ, രാമനാട്ടുകര സതീശൻ എന്നിവരുടെ അടുത്ത് സംഗീതമഭ്യസിച്ചു.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച പിന്നണിഗായികയ്ക്കുള്ള 2012 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം(സെല്ലുലോയ്ഡ്)
  • മികച്ച പിന്നണിഗായികയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം(വിമാനം)[3]

അവലംബം

[തിരുത്തുക]
  1. "സെല്ലുലോയ്ഡ് മികച്ച ചിത്രം; ലാൽ ജോസ് സംവിധായകൻ; പൃഥ്വിരാജ് നടൻ, റിമ നടി". മാതൃഭൂമി. 2013 ഫെബ്രുവരി 22. Archived from the original on 2013-02-22. Retrieved 2013 ഫെബ്രുവരി 24. {{cite news}}: Check date values in: |accessdate= and |date= (help)
  2. സിതാര കൃഷ്ണകുമാർ | M3DB.COM
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-09. Retrieved 2018-03-08.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിത്താര_(ഗായിക)&oldid=3897935" എന്ന താളിൽനിന്ന് ശേഖരിച്ചത്