ഗൾഫ് സഹകരണ കൗൺസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cooperation Council for the Arab States of the Gulf (CCASG)
مجلس التعاون لدول الخليج العربية
Map indicating CCASG members
Map indicating CCASG members
Headquarters റിയാദ് സൗദി അറേബ്യ
Official languages Arabic
Type Trade bloc
Membership
Leaders
 -  സെക്രട്ടറി ജനറൽ Bahrain ഡോ.അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി
 -  Supreme Council Presidency യു.എ.ഇ.
Establishment
 -  As the GCC May 25, 1981 
വിസ്തീർണ്ണം
 -  മൊത്തം 24,23,300 ച.കി.മീ. 
9,35,641 ച.മൈൽ 
 -  വെള്ളം (%) negligible
ജനസംഖ്യ
 -  2008-ലെ കണക്ക് 38,600,000[1] 
 -  ജനസാന്ദ്രത 14.44/ച.കി.മീ. 
37.4/ച. മൈൽ
ജി.ഡി.പി. (നോമിനൽ) 2008-ലെ കണക്ക്
 -  മൊത്തം $1.037 trillion 
 -  ആളോഹരി $22,200 
നാണയം ഖലീജി(proposed)
Website
http://www.gcc-sg.org

പേർഷ്യൻ ഗൾഫിന്റെ തീരത്തുള്ള ആറ് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച രാജ്യാന്തര സഹകരണ പ്രസ്ഥാനമാണ് ജി.സി.സി. അഥവാ ഗൾഫ് സഹകരണ കൗൺസിൽ. ഈ ആറ് രാജ്യങ്ങളിലെ വിസ്തൃതിയിൽ ഒന്നാം സ്ഥാനത്തുള്ള സൗദി അറേബ്യയിലെ റിയാദ് നഗരത്തിലാണ് ഇതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്.1981 മെയ് 25 നു രൂപീകരിക്കപ്പെട്ട ജി.സി.സി. ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തീക പുരോഗതിയും സൈനീക - രാഷ്ട്രീയ സഹകരണവുമാണ് മുഖ്യമായി ലക്ഷ്യം വെക്കുന്നത്. ആറ് ഗൾഫ് രാജ്യങ്ങൾ ചേർന്ന് ഒരു പൊതു കറൻസിക്കായുള്ള ശ്രമങ്ങൾ നടന്നു വരുന്നു. സൗദി അറേബ്യ, യു.എ.ഇ., ഒമാൻ, കുവൈത്ത്, ഖത്തർ, ബഹറൈൻ എന്നിവയാണ് ഇവയിലെ അംഗരാജ്യങ്ങൾ. അടുത്തു തന്നെ ജോർദാൻ, മൊറോക്കോ എന്നീ രാജ്യങ്ങളെകൂടെ ജി.സി.സി.യിൽ ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്.[2] ഈ രാജ്യങ്ങളിലെല്ലാം തന്നെ കുടുംബാധിപത്യമാണ് നിലനിൽക്കുന്നത് [3]. ചില രാജ്യങ്ങളിൽ പേരിന് തെരെഞ്ഞെടുപ്പുകൾ നടത്താറുണ്ടെങ്കിലും ജനങ്ങൾക്ക് പൂർണ്ണമായ അഭിപ്രായ സ്വാതന്ത്ര്യമോ സ്വയം നിർണ്ണയാവകാശമോ ഇല്ല.[4]

അവലംബം[തിരുത്തുക]

  1. Talk:Arabian Peninsula#the Population wikipedia. Retrieved 2008.
  2. http://news.xinhuanet.com/english2010/world/2011-05/11/c_13868474.htm
  3. http://www.meforum.org/340/will-the-gulf-monarchies-work-together
  4. http://mideastposts.com/2011/02/23/western-democracy-in-the-gcc-%E2%80%93-what-would-it-take/
"https://ml.wikipedia.org/w/index.php?title=ഗൾഫ്_സഹകരണ_കൗൺസിൽ&oldid=1699825" എന്ന താളിൽനിന്നു ശേഖരിച്ചത്