ചെറുചിറകൻ തിമിംഗലം
ചെറുചിറകൻ തിമിംഗിലം (Short-finned Pilot Whale [1]) | |
---|---|
![]() | |
![]() | |
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. macrorhynchus
|
Binomial name | |
Globicephala macrorhynchus | |
![]() | |
കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ) |
താരതമ്യേന ചെറിയ ചിറകുള്ളവയാണ് ചെറുചിറകൻ തിമിംഗിലം അഥവാ കുഞ്ഞിച്ചിറകൻ തിമിംഗിലം[3][4] (Short-finned pilot whale; Globicephala macrorhynchus).
രൂപവിവരണം[തിരുത്തുക]
ഇരുണ്ട ചാരനിറമുള്ള ശരീരത്തിൽ വയറിൻറെ ഭാഗത്ത് വെളുത്ത അടയാളമുണ്ട്. തൊണ്ടയിൽ 'W' ആകൃതിയിൽ ചാരനിറത്തിലുള്ള പാടും മുതുകിലെ ചിറകിൽ നിന്ന് കണ്ണിലേക്ക് ചരിഞ്ഞിറങ്ങുന്ന തരത്തിൽ ചാരനിറമുള്ളതോ വെളുത്തതോ ആയ ഒരു വരയുണ്ട്. "ഫാൾസ് കില്ലർ തിമിംഗില" ത്തിനോട് ഇതിനു നല്ല സാദൃശ്യമുണ്ട്. എന്നാൽ കുറേക്കൂടി ഉരുണ്ട തലയും മുതുകിൽ ഉരുണ്ട ചിറകും ഇവയെ വ്യത്യസ്തമാക്കുന്നു. കൂട്ടത്തോടെ ജീവിക്കുന്ന ഇവ ബോട്ടിൽ നോസ് ഡോൾഫിനുമായി കൂട്ടം ചേർന്ന് കാണാറുണ്ട്. കൂന്തലുകളും മത്സ്യങ്ങളുമാണ് പ്രധാന ആഹാരം.
പെരുമാറ്റം [5][തിരുത്തുക]
വളരെ ശക്തിയിൽ വെള്ളം ചീറ്റുന്ന ഇവ വലിയ സംഘമായി കപ്പലുകളോട് അടുക്കാറുണ്ട്. അക്കാരണത്താൽ തന്നെ എളുപ്പം തിരിച്ചറിയപ്പെടുകയും ചെയുന്നു.
വലിപ്പം[തിരുത്തുക]
ശരീരത്തിന്റെ മൊത്തം നീളം :3.6 - 6.5 മീ.
തൂക്കം :1100 - 1400 കിലോഗ്രാം
നിലനില്പിനുളള ഭീഷണി[തിരുത്തുക]
വേട്ട, മത്സ്യബന്ധനവലകൾ
ഇതുകൂടി കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.
- ↑ വിവേക്, മേനോൻ (2008). ഇന്ത്യയിലെ സസ്തിനികൾ - ഒരു ഫീൽഡ് ഗൈഡ്. കോട്ടയം: DC BOOKS. പുറങ്ങൾ. 282, 283. ISBN 978-81-264-1969-2.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

