ചെറിയഴീക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറിയഴീക്കൽ കാശി വിശ്വനാഥ ക്ഷേത്രം

കേരളത്തിൽ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ആലപ്പാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന തീരദേശ ഗ്രാമമാണ് ചെറിയഴീക്കൽ. ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ തലസ്ഥാനമായാണ് ചെറിയഴീക്കലിനെ കാണുന്നത്. കരുനാഗപ്പള്ളിയിൽ നിന്നും പടിഞ്ഞാറോട്ടു നാല് കിലോമീറ്ററാണ് ചെറിയഴീക്കലിൽ എത്തിച്ചേരുവാൻ വേണ്ട ദൂരം. ഒരു പാലം, രണ്ട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ശ്രീ കാശിവിശ്വനാഥ ക്ഷേത്രം, ശ്രീ വടക്കേനട ഭഗവതി ക്ഷേത്രം) , ഹയർ സെക്കന്ററിസ്കൂൾ , LP സ്കൂൾ, വില്ലേജ് ഓഫീസ്, യൂണിയൻബാങ്ക്, സഹകരണ ബാങ്ക്, അക്ഷയ സെന്റർ, പോസ്റ്റ് ഓഫീസ്, 1908ൽ സ്ഥാപിതമായ വിജ്ഞാനസന്ദായനി വായനശാല,കേരളത്തിലെ നവോദ്ധാന നായകന്മാരിൽ ഒരാളായ ശ്രീ വേലുക്കുട്ടിഅരയൻ സ്ഥാപിച്ച കേരളത്തിലെ ആദ്യ അരയ സംഘടനയായ അരയവംശ പരിപാലനയോഗം (1916), ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷൻ (CFA ഗ്രൗണ്ട്), എന്നിവയൊക്കെ ചെറിയഴീക്കൽ ഗ്രാമത്തെ സുന്ദരമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ്. ചെറിയഴീക്കൽ ശിവരാത്രിയും തോറ്റംപാട്ട് മഹോത്സവവും ചെറിയഴീക്കൽ പൊങ്കാലയും വിശ്യ പ്രസിദ്ധമാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ശ്രീ ജവഹർലാൽ നെഹ്രുവിന്റെ പാദസ്പർശം ഏറ്റ പുണ്യ ഭൂമി കൂടിയാണ് ചെറിയഴീക്കൽ.ആലപ്പാട് പഞ്ചായത്തിലെ പരമ്പരഗത ഫിഷിങ്ങ് ഗ്യാപ്പ് ചെറിയഴീക്കലിലാണ് സ്ഥിതി ചെയ്യുന്നത്.

സ്ഥാപനങ്ങൾ[തിരുത്തുക]

ദേവാലയങ്ങൾ[1]
  1. ചെറിയഴീക്കൽ ശ്രീ കാശിവിശ്വനാഥ ക്ഷേത്രം
  2. ചെറിയഴീക്കൽ ശ്രീ വടക്കേനട ഭഗവതി ക്ഷേത്രം
  3. ചെറിയഴീക്കൽ ശ്രീ മുക്കാലുവട്ടത്ത് ക്ഷേത്രം
  4. ആദിനാട് മൂത്തരയശ്ശേരിൽ ക്ഷേത്രവും അരയവംശപരിപാലന യോഗത്തിൻ്റെ നാലാം ദേവസ്ഥാനമാകുന്നു
  5. ചെറിയഴീക്കൽ ഫുട്ബോൾ അസോസിയേഷൻ (CFA)
  6. കോസ്റ്റൽ ൈറഡേർസ്ഫുട്ബോൾ ക്ലബ്.
  7. അയ്യപ്പസേവാസംഘം ചെറിയഴീക്കൽ
  8. കളരി പറമ്പിൽ ക്ഷേത്രം, ചെറിയഴീക്കൽ
  9. പുത്തൻ പറമ്പിൽ ക്ഷേത്രം, ചെറിയഴീക്കൽ
  10. വേലിയത്ത് ക്ഷേത്രം, ചെറിയഴീക്കൽ
  11. കഥകളി ക്ലബ്, ചെറിയഴീക്കൽ

അവലംബം[തിരുത്തുക]

  1. "ചെറിയഴീക്കൽ.ഓർഗ്". എ.വി.പി. യോഗം, ചെറിയഴീക്കൽ. ശേഖരിച്ചത് 22 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=ചെറിയഴീക്കൽ&oldid=3700959" എന്ന താളിൽനിന്ന് ശേഖരിച്ചത്