ചിറയ്ക്കൽ മഹാദേവക്ഷേത്രം
ചിറയ്ക്കൽ മഹാദേവക്ഷേത്രം | |
---|---|
ചിറയ്ക്കൽ മഹാദേവക്ഷേത്രം | |
നിർദ്ദേശാങ്കങ്ങൾ: | 9°30′5″N 76°35′5″E / 9.50139°N 76.58472°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | എറണാകുളം |
പ്രദേശം: | അങ്കമാലി |
വാസ്തുശൈലി,സംസ്കാരം | |
പ്രധാന പ്രതിഷ്ഠ:: | പരമശിവൻ |
പ്രധാന ഉത്സവങ്ങൾ: | ശിവരാത്രി |
എറണാകുളം ജില്ലയിലെ അങ്കമാലിയിൽ സ്ഥിതിചെയ്യുന്ന പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് ചിറയ്ക്കൽ മഹാദേവക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന നൂറ്റെട്ടാമത്തേതും അവസാനത്തേതുമായ ശിവ ക്ഷേത്രം. [1] [2].
ഐതിഹ്യം[തിരുത്തുക]
ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠപരമശിവനാണ്. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.
ക്ഷേത്രനിർമ്മിതി[തിരുത്തുക]
ചതുരാകൃതിയിലുള്ള ഗർഭഗൃഹത്തോടുകൂടിയ രണ്ടു നിലയുള്ള ചെറിയ ശ്രീകോവിലാണ് ക്ഷേത്രത്തിനുള്ളത്. ധ്വജമോ ഗോപുരമോ അലങ്കാര കവാടമോ ഒന്നും തന്നെ ക്ഷേത്രത്തിനില്ല. ബലിക്കല്ല് സാമന്യം വലിയതാണെങ്കിലും ബലിക്കൽപ്പുരയില്ല. നമസ്കാരമണ്ഡപമുണ്ട്. വലിയമ്പലം കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു. ചുറ്റമ്പലത്തിനു പഴക്കം കാണുന്നില്ല, പുതുതായി നിർമ്മിച്ചതാണ്. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള വിസ്തൃതമായ നടവഴി ചെന്നവസാനിക്കുന്നത് സാമാന്യം വലിയ ഒരു ചിറയിലാണ്.
പ്രതിഷ്ഠ[തിരുത്തുക]
ശിവനാണ് പ്രതിഷ്ഠ. പീഠത്തിൽ നിന്ന് ഒന്നരയടിയോളം ഉയരമുള്ള ശിവലിംഗം കിഴക്കോട്ട് ദർശനമരുളുന്നു. ദേവൻ രൌദ്രഭാവത്തിൽ ജലത്തിലേക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്നതിനാൽ ക്രുദ്ധനായ ദേവൻ ശാന്തനായി നിലകൊള്ളുന്നു എന്നാണ് സങ്കല്പം.
പൂജാവിധിയും ഉത്സവവും[തിരുത്തുക]
രണ്ടുനേരം പൂജയും ക്ഷേത്രചടങ്ങുകളുമുണ്ട്. ഉത്സവമില്ല. ശിവരാത്രി ജനപങ്കാളിത്തത്തോടെ ആഘോഷിച്ചുവരുന്നു.
ഉപദേവതകൾ[തിരുത്തുക]
ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠയില്ല. നമസ്കാരമണ്ഡപത്തിനു സമീപം നന്ദിയുണ്ട്. തെക്കുഭാഗത്ത് ഗണപതിയും പുറത്ത് തെക്കുപടിഞ്ഞാറേ മൂലയിൽ കാണുന്ന കൊച്ചു ശ്രീകോവിലിൽ ശാസ്താവും ഭഗവതിയും ഒരേ പീഠത്തിൽ മരുവുന്നു.
ഭരണം[തിരുത്തുക]
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രഭരണം. തന്ത്രം ഭദ്രകാളി മറ്റപ്പിള്ളി മനയ്ക്കലേക്കും ആകുന്നു.
ചരിത്രം[തിരുത്തുക]
ആലങ്ങാട് രാജവംശം രണ്ടായി പിരിഞ്ഞപ്പോൾ അതിലൊരു താവഴി അങ്കമാലിക്ക് വടക്ക് കോതകുളങ്ങര ആസ്ഥാനമായി വാണിരുന്നു. 1756 - ൽ സാമൂതിരി ആലങ്ങാട് പിടിച്ചൂ. 1762- ൽ തിരുവിതാംകൂർ സാമൂതിരിയെ തോല്പിച്ചു. അതിനു പ്രതിഫലമായി കൊച്ചി ആലങ്ങാടും പറവൂരും തിരുവിതാംകൂറിനു നൽകി. പിന്നീട് തിരുവിതാംകൂർ രാജ്യം ഇല്ലാതായപ്പോഴാണ് ആലങ്ങാട് രാജാവിന്റെ സംരക്ഷണത്തിലായിരുന്നചിറയ്ക്കൽ ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനത്തിലായിത്തീർന്നത്.[3]
എത്തിച്ചേരാൻ[തിരുത്തുക]
അങ്കമാലിയിൽ നിന്നും തൃശൂർക്കുള്ള ദേശീയപാതയിൽ ഇളവൂർകവല എന്ന സ്ഥലത്തുനിന്ന് പുളിയനം ഭാഗത്തേക്കുള്ള റോഡിൽ പുളിയനം ഗവർമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിന് അടുത്തായാണ് ചിറയ്ക്കൽ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇളവൂർ കവലയിൽ നിന്നും 4.5 കിലോമീറ്ററും അങ്കമാലിയിൽ നിന്ന് 7.5 കിലോമീറ്ററും അകലെയാണ് ചിറയ്ക്കൽ മഹാദേവ ക്ഷേത്രം .
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
![]() |
Chirakkal Mahadeva Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |