ഗർഭം അലസലും മാനസിക പ്രശ്നങ്ങളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗർഭം അലസലും മാനസിക പ്രശ്നങ്ങളും
സ്പെഷ്യാലിറ്റിസൈകാട്രി

ഗർഭം അലസലിന്റെയോ ആദ്യകാല ഗർഭ നഷ്ടത്തിന്റെയോ അനന്തരഫലമായി മാനസികരോഗങ്ങൾ ഉണ്ടാകാം. [1] [2] ഗർഭം അലസലിന് ശേഷം സ്ത്രീകൾക്ക് ദീർഘകാല മാനസിക രോഗലക്ഷണങ്ങൾ ഉണ്ടാകാമെങ്കിലും, മാനസിക രോഗത്തിന്റെ സാധ്യതകൾ അംഗീകരിക്കുന്നത് സാധാരണയായി പരിഗണിക്കപ്പെടുന്നില്ല. [3] ഒന്നോ അതിലധികമോ ഗർഭം അലസലുകൾ അനുഭവിച്ച സ്ത്രീകളിൽ സംഭവത്തിന് ശേഷം അല്ലെങ്കിൽ വർഷങ്ങൾക്ക് ശേഷവും ഒരു മാനസിക രോഗം ഉണ്ടാകാം. [4] [1] നഷ്ടം സംഭവിച്ച് 15 വർഷം വരെ പുരുഷന്മാരെയും സ്ത്രീകളെയും മാനസികമായി ബാധിക്കാമെന്ന് ചില ഡാറ്റ സൂചിപ്പിക്കുന്നു. [5] പൊതുജനാരോഗ്യ പ്രശ്‌നമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഗർഭം അലസലിന് ശേഷമുള്ള സ്ത്രീകളുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് അന്വേഷിക്കുന്ന പഠനങ്ങൾ ഇപ്പോഴും കുറവാണ്. [5] ഗർഭം അലസൽ അനുഭവപ്പെട്ട സ്ത്രീകളിൽ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പി.റ്റി.എസ്.ഡി) ഉണ്ടാകാം. [6] [5] [7] ഗർഭം അലസലിനുശേഷം പി.റ്റി.എസ്.ഡി വികസിപ്പിക്കുന്നതിനുള്ള അപകടസാധ്യതകളിൽ വൈകാരിക വേദന, വികാര പ്രകടനങ്ങൾ, കുറഞ്ഞ സാമൂഹിക പിന്തുണ എന്നിവ ഉൾപ്പെടുന്നു. [5] ഗർഭം അലസലിനു ശേഷം താരതമ്യേന കുറഞ്ഞ അളവിലുള്ള സമ്മർദ്ദം സംഭവിക്കുകയാണെങ്കിൽപ്പോലും, ഫ്ലാഷ്ബാക്ക്, നുഴഞ്ഞുകയറുന്ന ചിന്തകൾ, ഡിസോസിയേഷൻ, ഹൈപ്പർറൗസൽ എന്നിവ ഉൾപ്പെടെയുള്ള പി.റ്റി.എസ്.ഡി യുടെ ലക്ഷണങ്ങൾ പിന്നീട് വികസിച്ചേക്കാം. [8] ക്ലിനിക്കൽ ഡിപ്രഷനും ഗർഭം അലസലുമായി ബന്ധപ്പെട്ടിരിക്കുന്നു. [9] മരുന്നുകൾ നിർദ്ദേശിക്കുക എന്നതായിരുന്നു മുൻകാലങ്ങളിൽ ക്ലിനിക്കുകളുടെ പ്രതികരണങ്ങൾ. [10]

ആവർത്തിച്ചുള്ള ഗർഭം അലസൽ സ്ത്രീകളിലും അവരുടെ പങ്കാളികളിലും നുഴഞ്ഞുകയറുന്ന ചിന്തകൾ വർദ്ധിപ്പിക്കും. [5]

ഗർഭം അലസൽ ഒരു വൈകാരിക ഫലമുണ്ടാക്കുകയും മാനസിക വൈകല്യങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഈ മാനസിക ആഘാതം ആദ്യകാല ഗർഭധാരണ നഷ്ടത്തിനുള്ള പ്രതികരണമായി വികസിപ്പിച്ചേക്കാം. ഗർഭം അലസുന്നതിന്റെ ഫലമായി ഉത്കണ്ഠയും ഉണ്ടാകാം. [9] സ്ത്രീകൾക്ക് ലഭിക്കുന്ന വൈദ്യചികിത്സ അവരുടെ ദുരിതത്തിന് കാരണമായി വിവരിക്കുന്നു. [5]

നഷ്ടത്തിന് ശേഷം നുഴഞ്ഞുകയറ്റ ചിന്തകൾ വികസിച്ചേക്കാം. [3] [8] പാനിക് ഡിസോർഡർ, ഒബ്സസീവ് ചിന്തകൾ എന്നിവയും ഗർഭം അലസലിനുള്ള പ്രതികരണമായി വികസിച്ചേക്കാം. [11] പുരുഷന്മാർക്ക് വേദനയും മനഃശാസ്ത്രപരമായ പ്രത്യാഘാതങ്ങളും അനുഭവപ്പെട്ടേക്കാം, എന്നാൽ അവർ മദ്യത്തിന്റെ ഉപഭോഗം വർധിപ്പിക്കുന്നതുപോലുള്ള "നഷ്ടപരിഹാര സ്വഭാവങ്ങൾ" സ്വീകരിക്കുന്നതിലൂടെ പ്രതികരിക്കുന്നു. [12]

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ[തിരുത്തുക]

ഗർഭം അലസലിന് മുമ്പ് ക്ലിനിക്കൽ ഡിപ്രഷൻ ഉള്ള സ്ത്രീകൾക്ക് പി.റ്റി.എസ്.ഡി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. [3] പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ഗർഭം അലസലുമായി ബന്ധപ്പെട്ട മറ്റ് ആഘാതകരമായ സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. [3] [13] [7] [14] [11] ആവർത്തിച്ചുള്ള ഗർഭം അലസൽ അനുഭവപ്പെടുന്നവർക്ക് (>3) ഒരിക്കൽ ഗർഭം അലസൽ അനുഭവപ്പെട്ടവരേക്കാൾ പി.റ്റി.എസ്.ഡി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. [3] ഗർഭം അലസലിലൂടെ നഷ്ടപ്പെട്ട ശിശുവിന്റെ ലിംഗവും തമ്മിലും ബന്ധം നിലനിൽക്കുന്നു, അതായത് ശിശു ആണാണെങ്കിൽ പി.റ്റി.എസ്.ഡി സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഗർഭം അലസലിന്റെ കാരണം അറിയുന്നത് പി.റ്റി.എസ്.ഡി വികസിക്കാനുള്ള സാധ്യത കുറയ്ക്കുന്നില്ല. നഷ്ടത്തിന് ഒരു 'അർത്ഥം' കണ്ടെത്തുന്നത് പി.റ്റി.എസ്.ഡി വികസിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. പൊതുവെ ലോകത്തെക്കുറിച്ചുള്ള ഒരു നിഷേധാത്മക വീക്ഷണം പി.റ്റി.എസ്.ഡി യുടെ വർദ്ധിച്ച അളവുമായി ബന്ധപ്പെട്ടിരിക്കുന്നു. നഷ്ടത്തിന് ശേഷം പി.റ്റി.എസ്.ഡി വികസിപ്പിക്കുന്നതുമായി മോശമായ ആത്മാഭിമാനവും ബന്ധപ്പെട്ടിരിക്കുന്നു. നഷ്ടത്തിന്റെ ഓർമ്മകൾ തീവ്രമായി കണക്കാക്കിയാൽ, പി.റ്റി.എസ്.ഡിയുടെ അപകടസാധ്യത വർദ്ധിക്കും. സംഭവത്തിന് ശേഷം ജനിച്ച കുട്ടികളിൽ അമ്മമാരിൽ പി.റ്റി.എസ്.ഡി പ്രതികൂല സ്വാധീനം ചെലുത്തുമെന്ന് ആശങ്കയുണ്ട്. [3]

നഷ്ടത്തിന് ശേഷം സ്ത്രീകളിലും കുടുംബങ്ങളിലും പിടിഎസ്ഡിയുടെ വികസനം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, ഗർഭിണിയായ സ്ത്രീയിൽ പി.റ്റി.എസ്.ഡി യുടെ സാന്നിധ്യം ദോഷകരമാണ്. പി.റ്റി.എസ്.ഡി ഉള്ള സ്ത്രീകൾക്ക് പ്രസവത്തിനു മുമ്പുള്ള ഗർഭനഷ്ടം, പെരിനാറ്റൽ ഗർഭനഷ്ടം, ഗർഭധാരണ സങ്കീർണതകൾ, എക്ടോപിക് ഗർഭം, മാസം തികയാതെയുള്ള ജനനം, ഗര്ഭപിണ്ഡത്തിലെ വളർച്ചാ വൈകല്യങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് കരുതപ്പെടുന്നു. [3]

ഒരു അമ്മയിലെ പി.റ്റി.എസ്.ഡി ഒരു കുട്ടിയിൽ ഓട്ടിസം, രക്താതിമർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് സംശയിക്കുന്നു. [3]

വിഷാദവും ഉത്കണ്ഠയും[തിരുത്തുക]

ഗർഭം അലസുന്ന 43% സ്ത്രീകൾക്കും വിഷാദരോഗം, ഉത്കണ്ഠാ വൈകല്യങ്ങൾ, ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ എന്നിവ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. [2] [11]

ഗർഭം അലസലിനോടുള്ള അസാധാരണമായ പ്രതികരണമാണ് കോപ്ലിക്കേറ്റഡ് ഗ്രീഫ് (സങ്കീർണ്ണമായ ദുഃഖം). ഗർഭം അലസലിനു ശേഷം ഉണ്ടാകുന്ന ദുഃഖത്തിന്റെ സാധാരണ രൂപത്തിൽ നിന്ന് ഇത് വ്യത്യസ്തമാണ്. ഇണയുടെയോ മാതാപിതാക്കളുടെയോ നഷ്ടം പോലുള്ള മറ്റ് സംഭവങ്ങളുമായി ബന്ധപ്പെട്ട ദുഃഖം പ്രവചന പ്രദവും സ്ഥിരവുമായ നിരക്കിൽ കുറയുന്നതുമാണെന്ന് പ്രതീക്ഷിക്കുന്നു.[7] [15]

നഷ്ടം സംഭവിച്ച ഉടൻ തന്നെ കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി ആരംഭിക്കുകയാണെങ്കിൽ അത് സഹായകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. [3]

എപ്പിഡെമിയോളജി[തിരുത്തുക]

ഗർഭം അലസുന്ന സ്ത്രീക്ക് വിഷാദരോഗത്തിനുള്ള സാധ്യത, ഇല്ലാത്തവരെ അപേക്ഷിച്ച് 2.5 മടങ്ങ് കൂടുതലാണ്. [11] പിതാക്കന്മാരിലും പി.റ്റി.എസ്.ഡി പ്രാധാന്യമുള്ളതായിരിക്കാം, പക്ഷേ അത് അഭിസംബോധന ചെയ്യപ്പെടാതെ തുടരുന്നു. [3]

അവലംബം[തിരുത്തുക]

  1. 1.0 1.1 BMJ Best Practice. "Miscarriage". us.bestpractice.bmj.com (in ഇംഗ്ലീഷ്). Ida Muslim, Jothi Doraiswamy, Acknowledgements. Retrieved 2017-10-08.
  2. 2.0 2.1 Randolph, Amber L.; Hruby, Brittaney T.; Sharif, Shaakira (4 April 2015). "Counseling Women Who Have Experienced Pregnancy Loss: A Review of the Literature". 14. Adult Span Journal. {{cite journal}}: Cite journal requires |journal= (help)
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 Christiansen, DM (February 2017). "Posttraumatic stress disorder in parents following infant death: A systematic review". Clinical Psychology Review. 51: 60–74. doi:10.1016/j.cpr.2016.10.007. PMID 27838460.
  4. Seftel.
  5. 5.0 5.1 5.2 5.3 5.4 5.5 Daugirdaitė, Viltė; Akker, Olga van den; Purewal, Satvinder (2015). "Posttraumatic Stress and Posttraumatic Stress Disorder after Termination of Pregnancy and Reproductive Loss: A Systematic Review". Journal of Pregnancy (in ഇംഗ്ലീഷ്). 2015: 646345. doi:10.1155/2015/646345. ISSN 2090-2727. PMC 4334933. PMID 25734016.{{cite journal}}: CS1 maint: unflagged free DOI (link)
  6. International Federation of Gynecology and Obstetrics. "What is the psychological impact of miscarriage? | FIGO" (in ഇംഗ്ലീഷ്). Retrieved 2017-09-23.
  7. 7.0 7.1 7.2 Kersting, Anette; Wagner, Birgit (June 2012). "Complicated grief after perinatal loss". Dialogues in Clinical Neuroscience. 14 (2): 187–194. doi:10.31887/DCNS.2012.14.2/akersting. PMC 3384447. PMID 22754291.
  8. 8.0 8.1 Seftel, പുറം. 60.
  9. 9.0 9.1 Scheidt, CE (2007). "Trauerverarbeitung nach Prä- und Perinatalverlust (Mourning processing after pre-and perinatal loss)". Psychother Psych Med. 57 (1): 4–11. doi:10.1055/s-2006-951906. PMID 17357028.
  10. Quagliata, Emanuela (2013). Becoming Parents and Overcoming Obstacles : Understanding the Experience of Miscarriage, Premature Births, Infertility, and Postnatal Depression. City: Karnac Books. ISBN 9781782200185.
  11. 11.0 11.1 11.2 11.3 Barnes, Diana Lynn (2014-05-30). Women's reproductive mental health across the lifespan. Lynn-Barnes, Diana. Cham. ISBN 9783319051161. OCLC 880941778(online text, no page numbers){{cite book}}: CS1 maint: location missing publisher (link) CS1 maint: postscript (link)
  12. Due, Clemence; Chiarolli, Stephanie; Riggs, Damien W. (2017-11-15). "The impact of pregnancy loss on men's health and wellbeing: a systematic review". BMC Pregnancy and Childbirth. 17 (1): 380. doi:10.1186/s12884-017-1560-9. ISSN 1471-2393. PMC 5688642. PMID 29141591.{{cite journal}}: CS1 maint: unflagged free DOI (link)
  13. Martin, പുറം. 26.
  14. Daugirdaitė, V; van den Akker, O; Purewal, S (2015). "Posttraumatic stress and posttraumatic stress disorder after termination of pregnancy and reproductive loss: a systematic review". Journal of Pregnancy. 2015: 646345. doi:10.1155/2015/646345. PMC 4334933. PMID 25734016.{{cite journal}}: CS1 maint: unflagged free DOI (link)
  15. "Miscarriage and loss" (in ഇംഗ്ലീഷ്). American Psychological Association. 2017. Retrieved 2017-09-23.

ഗ്രന്ഥസൂചിക[തിരുത്തുക]

  • Seftel, Laura (2006). Grief unseen : healing pregnancy loss through the arts. London: Jessica Kingsley Publishers. ISBN 9781843108054. OCLC 153919942.
  • Martin, Colin (2012). Perinatal Mental Health : a Clinical Guide. Cumbria England: M & K Pub. ISBN 9781907830495.