എംബ്രിയോ ലോസ്
ഭ്രൂണത്തിന്റെ വളർച്ചയുടെ ഏതെങ്കിലും ഘട്ടത്തിൽ നശിച്ചുപോകുന്നതാണ് എംബ്രിയോ ലോസ് അഥവാ ഭ്രൂണനാശം. മനുഷ്യരിൽ ബീജസങ്കലനത്തിനു ശേഷമുള്ള രണ്ട് മുതൽ എട്ട് വരെയുള്ള ആഴ്ചകളിൽ എംബ്രിയോ ലോസ് സംഭവിക്കാൻ സാധ്യത കൂടുതലാണ്.[1] എംബ്രിയോ ഡെത്ത് (ഭ്രൂണ മരണം, എംബ്രിയോ റിസോർപ്ഷൻ (ഭ്രൂണ ശിഥിലീകരണം) എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു. എംബ്രിയോ ലോസ് സംഭവിക്കുന്നതോടെ ഗർഭാശയത്തിലെ അനുബന്ധകോശങ്ങളും സംവിധാനങ്ങളും വിഘടിതമാവുകയും നശിക്കുകയും ചെയ്യുന്നു. ഭ്രൂണങ്ങളിലെ 40 മുതൽ 60 ശതമാനം വരെയും ഈ വിധം നശിച്ചുപോകാറാണ് പതിവ്. എന്നാൽ ഭ്രൂണവളർച്ചയുടെ ഓർഗാനോജെനിസിസ് എന്ന ഘട്ടത്തിന് ശേഷം നടക്കുന്ന എംബ്രിയോ ലോസ് ഗർഭമലസലിന് സമാനമായ പ്രക്രിയക്ക് കാരണമാകും[2].
അതുപോലെ ഗർഭധാരണത്തെക്കുറിച്ച് ഒരു അവബോധവുമില്ലാതെയും എംബ്രിയോ ലോസ് പലപ്പോഴും സംഭവിക്കാറുണ്ട്.[3]
ഫെർട്ടിലിറ്റി ക്ലിനിക്കുകൾ
[തിരുത്തുക]ഫെർട്ടിലിറ്റി ക്ലിനിക്കുകൾക്കുള്ളിൽ, എംബ്രിയോ ലോസ് എന്നത് ഇംപ്ലാന്റ് ചെയ്ത ഭ്രൂണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.[4] ഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ ഭ്രൂണങ്ങൾ ടാങ്കുകളിൽ സൂക്ഷിക്കുമ്പോൾ, സാങ്കേതിക തകരാറുകൾ എംബ്രിയോ ലോസ് സാധ്യത വർദ്ധിപ്പിക്കും.[5]
എംബ്രിയോ ലോസും ധാർമ്മിക നിലയും
[തിരുത്തുക]മനുഷ്യ ഭ്രൂണങ്ങളുടെ ധാർമ്മിക നിലയെക്കുറിച്ച് കാര്യമായ ചർച്ചകൾ നടന്നുവരുന്നുണ്ട്. ഈ സംവാദങ്ങൾ ഗർഭച്ഛിദ്രം, ഐവിഎഫ് തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രധാനമാണ്. ഭ്രൂണങ്ങൾക്ക് ശിശുക്കൾക്കും കുട്ടികൾക്കും മുതിർന്നവർക്കും തുല്യമായ ധാർമ്മിക പദവിയുണ്ടെന്ന് ചിലർ വാദിക്കുന്നു.[6] എന്നിരുന്നാലും, വിമർശകർ അവകാശപ്പെടുന്നത്, എംബ്രിയോ ലോസ് / ഗർഭം അലസൽ / സ്വാഭാവിക ഗർഭച്ഛിദ്രം എന്നിവയുടെ ആവൃത്തി കാരണം ഈ വീക്ഷണത്തിൽ ധാർമ്മിക തലത്തിൽ പൊരുത്തക്കേട് കാണിക്കുന്നു എന്നാണ്.[6] ചിലർ പറയുന്നത് മനുഷ്യ ഭ്രൂണങ്ങളുടെ ഒരു സുപ്രധാന ജീവശാസ്ത്രപരമായ സവിശേഷത, അതായത് അവ ഉണ്ടെന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ അറിയുന്നതിന് മുമ്പ് തന്നെ മിക്ക മനുഷ്യ ഭ്രൂണങ്ങളും മരിക്കുന്നു എന്ന വസ്തുത, ഈ സംവാദത്തിൽ പരിഗണിക്കുന്നില്ല എന്നാണ്.[7]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Embryo Loss - MeSH - NCBI". www.ncbi.nlm.nih.gov. Retrieved 26 June 2020.
- ↑ "Fetal Resorption - MeSH - NCBI". www.ncbi.nlm.nih.gov.
- ↑ Jarvis, GE (2016). "Early embryo mortality in natural human reproduction: What the data say". F1000Research. 5: 2765. doi:10.12688/f1000research.8937.2. PMC 5443340. PMID 28580126.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Kovalevsky, George; Patrizio, Pasquale (1 September 2002). "Embryo loss in assisted reproductive technologies (ART)". Fertility and Sterility (in ഇംഗ്ലീഷ്). 78: S256. doi:10.1016/S0015-0282(02)04088-8.
- ↑ Kaye, Randi; Nedelman, Michael (May 12, 2018). "'Our future children': Families speak after loss of frozen embryos in tank failure". CNN. Retrieved 2020-06-26.
- ↑ 6.0 6.1 Delaney, James. "Embryo Loss and Moral Status". Journal of Medicine and Philosophy. doi:10.1093/jmp/jhad010.
- ↑ Kavanagh, Kathryn. "Most human embryos naturally die after conception – restrictive abortion laws fail to take this embryo loss into account". The Conversation (in ഇംഗ്ലീഷ്).
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Ord, Toby (23 May 2007). "The Scourge: Moral Implications of Natural Embryo Loss". The American Journal of Bioethics. 8 (7): 12–19. doi:10.1080/15265160802248146. PMID 18759175.