ഗർഭാശയേതര ഗർഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ectopic pregnancy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഭ്രൂണം ഗർഭാശയത്തിനു വെളിയിൽ പറ്റിചേർന്ന് വളർച്ച പ്രാപിക്കാൻ തുടങ്ങുന്ന അസാധാരണ സ്ഥിതിവിശേഷമാണ് എക്റ്റൊപിക് പ്രഗ്നനസി (ectopic pregnancy)അഥവാ ഗർഭാശയേതര ഗർഭം.
വയറുവേദനയും , യോനീ രക്തസ്രാവവും ഇതിന്റെ പ്രാരംഭ ലക്ഷ്ണങ്ങളായി സംശയി ക്കാവുന്നതാണ് .എന്നാൽ എല്ലാ എക്റ്റോപിക് ഗർഭങ്ങളിലും ഇവ രണ്ടും കണ്ടിരിക്കണമെന്ന് നിർബന്ധമില്ല.
t) ബോധക്ഷയം, എന്നിങ്ങനെയുള്ള സങ്കീർണ്ണ അവസ്ഥാവിശേഷങ്ങൾ അസാധാരണമല്ല. ഭ്രൂണം പൂർണ്ണ വളർച്ചയലേക്ക് എത്തന്നത് അത്യപൂർവ്വമാണ് അമിത രക്തസ്രാവത്തെ തുടർന്ന് ദ്രുതസ്പന്ദനം (Tachycardia) ബോധക്ഷയം, എന്നിങ്ങനെയുള്ള സങ്കീർണ്ണ അവസ്ഥാവിശേഷങ്ങൾ അസാധാരണമല്ല.
ഭ്രൂണം പൂർണ്ണ വളർച്ചയലേക്ക് എത്തന്നത് അത്യപൂർവ്വമാണ്

സാധ്യതകൾ ഏറാൻ കാരണങ്ങൾ[തിരുത്തുക]

അണുബാധയെ തുടർന്നുണ്ടാകുന്ന ഇടുപ്പൃരോഗം (inflammatory Pelvic diseases), പുകവലി, മുൻപ് ചെയ്തിട്ടുള്ള ഫെലോപ്യൻ ട്യൂബ് ശ്സ്ത്രക്രിയകൾ, വന്ധ്യത, വന്ധ്യത ചികിൽസ, ഇവയെല്ലാം പിൽക്കാല എക്റ്റോപിക് ഗർഭത്തിനു സാധ്യതകൾ കൂട്ടിയേക്കാം (risk factors). ഒരു എക്റ്റോപിക് ഗർഭം ഉണ്ടായവർക്ക് വീണ്ടും ഉണ്ടാകാനുള്ള സാധ്യതകൾ വളരെ ഏറിയതാണ്.

എക്റ്റോപിക്കുകൾ കണ്ടുവരുന്നത്[തിരുത്തുക]

Ectopic pregnancy.

90% എക്റ്റോപിക്കുകളും ഫലോപിയൻ ടൂബുകളിലാണ് കാണപ്പെടുക. ഇവയെ ടൂബൽ പ്രഗ്നനസി എന്നു വിളിക്കുന്നു (Tubal Pregnancy). ഗർഭ നാള മുഖത്തും (cervix), അണ്ഡാശയം, വയറിന്റെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലും എക്റ്റോപിക്കുകൾ സംജാതമായേക്കാം.

രോഗ നിർണ്ണയം[തിരുത്തുക]

സാധാരണയിൽ കവിഞ്ഞുള്ള വയറുവേദനയോ, യോനീ സ്രാവവമോ നേരിടുന്ന ഏതോരു ഗർഭിണിയിലും (pregnancy positive) പരിഗണിക്കേണ്ടുന്ന അല്ലെങ്കിൽ തള്ളികളയേണ്ടുന്ന സാധ്യതയാണ് എക്റ്റൊപിക് ഗർഭം.

  • human chorionic gonadotropin (hCG) എന്ന ഹോർമോണുകളുടെ അളവ് രകത പരിശോധനയിലൂടെ കണ്ടെത്തിയാൽ എക്റ്റോപിക് ഗർഭം സ്ഥിരീകരികാനാവും, ഇവ എല്ലാ ഗർഭിണികളിലും കാണേണ്ടുന്ന ഹോർമോണുകൾ തന്നെയാണ്.എക്റ്റോപിക് ഗർഭങ്ങളിൽ അവയുടെ അളവിലെ ഏറ്റ കുറച്ചിലുകൾ സൂചകങ്ങളാണ്.
  • അൾട്രാ സൗണ്ട് പരിശോധന. Transvaginal Ultrasonography പരിശോധന ഏതാണ്ട് 90%കൃത്യതയോടെ എക്റ്റോപിക്കുകൾ നിർണ്ണയിക്കുമെന്ന് കരുതപ്പെടുന്നു.
  • ലാപറൊസ്കോപ്പി,
  • ഡി & സി പരിശോധന
  • പ്രൊജസ്ട്രൊൺ ഹോർമോൺ അളവ് നിർണ്ണയം

എന്നിങ്ങനെയുള്ള വിവിധ രീതികളും വ്യത്യസ്തങ്ങളായ എക്റ്റോപിക്കുകളുടെ നിർണ്ണയതിനു വേണ്ടി വന്നേക്കാം.

പ്രധാന ഭവിഷ്യത്ത്[തിരുത്തുക]

ഫലോപ്പിയൻ ട്യൂബുകളുടേയോ, അണ്ഡാശയങ്ങളൂടേയൊ, ഇതര അവയവഘടനകളോ പൊട്ടൂകയോ വിചേഛദിക്കപ്പെടുകയോ (rupture) ചെയ്തേക്കാം എന്നതാണ് എക്റ്റോപിക് ഗർഭത്തിന്റെ അപകടം. ഇപ്രകാരം സംഭവിച്ചാൽ ആന്തരിക രക്തസ്രാവവും അതിനെ തുടർന്നു മരണം പോലും സംഭവിക്കാൻ സാധ്യതയുണ്ട്. Rupture നെ തുടർന്നുള്ള സ്ഥിതിവിശേഷങ്ങളാണ് ആദ്യത്രിമാസ(first trimester) മരണകാരണങ്ങളിൽ മുന്നിൽ നിൽക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗർഭാശയേതര_ഗർഭം&oldid=2328007" എന്ന താളിൽനിന്ന് ശേഖരിച്ചത്