Jump to content

ഗാരെത് ബെയ്ൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാരെത് ബെയ്ൽ
Bale with Wales in 2016
Personal information
Full name Gareth Frank Bale[1]
Date of birth (1989-07-16) 16 ജൂലൈ 1989  (35 വയസ്സ്)[1]
Place of birth Cardiff, Wales
Height 1.86 മീ (6 അടി 1 ഇഞ്ച്)[2]
Position(s) Winger
Club information
Current team
Real Madrid
Number 11
Youth career
Cardiff Civil Service
1999–2006 Southampton
Senior career*
Years Team Apps (Gls)
2006–2007 Southampton 40 (5)
2007–2013,2020-21 Tottenham Hotspur 146 (42)
2013–2020,2021- Real Madrid 112 (60)
National team
2005–2006 Wales U17 7 (1)
2006 Wales U19 1 (1)
2006–2008 Wales U21 4 (2)
2006– Wales 68 (26)
*Club domestic league appearances and goals, correct as of 21:40, 10 February 2018 (UTC)
‡ National team caps and goals, correct as of 6 September 2017

ഗാരെത് ഫ്രാങ്ക് ബെയ്ൽ (ജനനം ജൂലൈ 16, 1989) വെൽഷ് ഫുട്‌ബോൾ കളിക്കാരനാണ്. സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ്, വെയിൽസ് ദേശീയ ടീം എന്നിവയ്ക്ക് വേണ്ടി വിംഗർ സ്ഥാനത് ആണ് ബെയ്ൽ കളിക്കുന്നത്. തന്റെ ദീർഘദൂര ഷോട്ടുകൾ, വളഞ്ഞു വരുന്ന ഫ്രീ കിക്കുകൾ, എതിർനിരയിലെ ഡിഫൻഡർമാരെ വെട്ടിച്ചുപോകാനുള്ള കഴിവ് എന്നിവ പേരിടുത്തതാണ്.[3] "അസാമാന്യമായ വേഗതയും, മഹത്തായ ക്രോസിംഗ് കഴിവും, ശക്തമായ ഇടത് കാൽ ഷോട്ടുകളും, അസാധാരണമായ ശാരീരികഗുണങ്ങളും " ഉള്ള ഒരു കളിക്കാരൻ ആയിട്ടാണ് സഹകളിക്കാർ ബെയ്ലിനെ കാണുന്നത്.[4]

ഒരു ഫ്രീ കിക്ക്‌ സ്‌പെഷ്യലിസ്റ്റും, ലെഫ്റ്റ് ബാക്കുമായി സതാംപ്ടണിനുവേണ്ടി കളിച്ചുകൊണ്ടാണ് ബെയ്ൽ തന്റെ കരിയർ ആരംഭിച്ചത്. 2007 ൽ 7 ദശലക്ഷം പൗണ്ട് പ്രതിഫലം നേടി ബെയ്ൽ ടോട്ടനം ഹോട്ട്സ്പറിലേക്ക് മാറി. ഈ കാലയളവിൽ തന്ത്രപരമായ മാറ്റങ്ങൾ വഴി അദ്ദേഹം പ്രതിരോധനിരയിൽ നിന്നു ആക്രമണനിരയിലേക്ക് മാറി. 2009-10 സീസണിൽ ഹാരി റെഡ്ക്നാപ്പിന്റെ നേതൃത്വത്തിൽ ബെയ്ൽ ടീമിന്റെ അവിഭാജ്യഘടകമായി മാറി, 2010-11 ലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു.[5][6][7] 2011 ലും 2013 ലും പി.എഫ്.എ. പ്ലേയർസ് പ്ലേയർ ഓഫ് ദി ഇയർ, യുവേഫ ടീം ഓഫ് ദി ഇയർ പുരസ്‌കാരം നേടി. 2013 ൽ പിഎഫ്എ യങ്ങ് പ്ലെയർ ഒഫ് ദ ഇയർ, എഫ്ഡബ്ല്യുഎ ഫുട്ബാളർ ഓഫ് ദ ഇയർ, പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ എന്നീ പുരസ്കാരങ്ങൾ നേടി. 2011 നും 2013 നും ഇടയിൽ തുടർച്ചയായി മൂന്ന് തവണ പി.എഫ്.എ. ടീം ഓഫ് ദി ഇയർ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.  

2013 സെപ്തംബർ 1 ന്, ബെയ്ൽ വെളിപ്പെടുത്താത്ത ഒരു കൈമാറ്റ തുകയ്ക്ക് റയൽ മാഡ്രിഡിലേക്ക് മാറി. 91 ദശലക്ഷം യൂറോയ്ക്കും 100 ദശലക്ഷം യൂറോയ്ക്കും ഇടയിലാണ് ഈ കൈമാറ്റ തുക എന്ന് മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.[8][9][10][11][12][13] 2016 ജനുവരിയിൽ, കൈമാറ്റം സംബന്ധിച്ച രേഖകൾ ചോർന്നതോടെ, 100.8 ദശലക്ഷം യൂറോ എന്ന ലോക റെക്കോർഡ് കൈമാറ്റ തുകയ്ക്കാണ് ഇടപാട്‌ നടന്നതെന്ന് സ്ഥിരീകരിച്ചു.[14] 2009 ൽ റയൽ മാഡ്രിഡ് ക്ലബ്ബ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടി മുടക്കിയ 80 ദശലക്ഷം യൂറോ എന്ന റെക്കോർഡ് ഇതോടെ തകർന്നു. റയൽ മാഡ്രിഡിലെ ആദ്യ സീസണിൽ ടീമിന്റെ ഒരു അവിഭാജ്യ ഘടകമായി മാറിയ ബെയ്ൽ ടീമിനെ 2013-14 കോപ്പ ഡെൽ റേ, യുവേഫ ചാമ്പ്യൻസ് ലീഗും സ്വന്തമാക്കുന്നത്തിൽ നിർണായക പങ്ക് വഹിക്കുകയും ഇരു ടൂർണമെന്റുകളുടെയും ഫൈനലിൽ ഗോൾ നേടുകയും ചെയ്തു. തുടർന്നുള്ള സീസണിൽ, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവ നേടാൻ ടീമിനെ സഹായിച്ചു. രണ്ടു വർഷത്തിനു ശേഷം, 2015-16 വർഷത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിൽ നിർണായക പങ്ക് വഹിക്കുകയും യുവേഫ സ്ക്വാഡ് ഓഫ് ദ സീസണിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[15] യുവേഫ ബെസ്റ്റ് പ്ലേയർ ഇൻ യൂറോപ്പ് അവാർഡിന്റെ അവസാനനിരയിലും ബെയ്ൽ ഇടം നേടി. 2016 ൽ, ഇഎസ്പിഎൻ ലോകത്തിലെ ഏറ്റവും പ്രശസ്തരായ അത്ലറ്റുകളുടെ പട്ടികയിൽ പന്ത്രണ്ടാമത്തെ സ്ഥാനത്തേക്ക് ബെയ്ലിനെ തെരഞ്ഞെടുത്തു.[16] 

2006 മേയിൽ വെയിൽസ് ദേശീയ ടീം വേണ്ടി അരങ്ങേറിക്കൊണ്ട് ബെയ്ൽ, രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. 60 കളികളിൽ നിന്നു അദ്ദേഹം 26 അന്താരാഷ്ട്ര ഗോളുകൾ നേടി കൊണ്ട്, ഇയാൻ റാഷിന് പിന്നിൽ വെയിൽസ് ദേശീയ ടീമിനു വേണ്ടി ഏറ്റവുംകൂടുതൽ ഗോൾ നേടുന്ന കളിക്കാരനായി. യുവേഫ യൂറോ 2016 ലെ യോഗ്യതാ റൗണ്ടിൽ വെയിൽസിനു വേണ്ടി 7 ഗോൾ നേടി അദ്ദേഹം ടോപ്പ് സ്‌കോറർ ആവുകയും പിന്നീട് ടൂർണമെന്റിൽ സെമിഫൈനലിൽ ടീമിനെ എത്തിക്കുകയും ചെയ്തു. ആറു വട്ടം വെൽഷ് ഫുട്ബാളർ ഓഫ് ദ ഇയർ പുരസ്‌കാരം നേടി ബെയ്ൽ റെക്കോർഡ് സ്ഥാപിച്ചു.[17] 2016 ൽ ദ ഗാർഡിയൻ ബെയ്ലിനെ ലോകത്തിലെ ഏഴാമത്തെ ഏറ്റവും മികച്ച ഫുട്ബോളറായി തെരഞ്ഞെടുത്തു.[18] 

Bale playing for Wales in a qualifying match against Austria in October 2016

കരിയർ സ്ഥിതിവിവരകണക്ക്

[തിരുത്തുക]

ക്ലബ്ബ്

[തിരുത്തുക]
Club Season League Cup League Cup Europe Other1 Total
Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
Southampton 2005–06 2 0 0 0 0 0 0 0 0 0 2 0
2006–07 38 5 1 0 3 0 0 0 1 0 43 5
Total 40 5 1 0 3 0 0 0 1 0 45 5
Tottenham Hotspur 2007–08 8 2 0 0 1 1 3 0 0 0 12 3
2008–09 16 0 2 0 5 0 7 0 0 0 30 0
2009–10 23 3 8 0 3 0 0 0 0 0 34 3
2010–11 30 7 0 0 0 0 11 4 0 0 41 11
2011–122 36 9 4 2 0 0 2 1 0 0 42 12
2012–13 33 21 2 1 1 1 8 3 0 0 44 26
Total 146 42 16 3 10 2 31 8 0 0 203 55
Real Madrid 2013–14 27 15 5 1 12 6 0 0 44 22
2014–15 31 13 2 0 10 2 5 2 48 17
2015–16 23 19 0 0 8 0 31 19
2016–17 19 7 0 0 8 2 0 0 27 9
2017–18 12 6 2 1 2 1 4 1 20 9
Total 112 60 9 2 40 11 9 3 170 76
Career total 298 107 26 5 13 2 71 19 10 3 418 136

1 Includes Football League Championship play-offs, Supercopa de España, UEFA Super Cup and FIFA Club World Cup.
2 The Spurs goal tally excludes the goal scored against Fulham on 6 November 2011, later ruled as an own goal

അന്താരാഷ്ട്ര മത്സരം

[തിരുത്തുക]
പുതുക്കിയത്: 6 September 2017
Wales national team[19]
Year Apps Goals Ratio
2006 4 1 0.25
2007 7 1 0.14
2008 5 0 0.00
2009 7 0 0.00
2010 4 1 0.25
2011 6 3 0.50
2012 5 3 0.60
2013 5 2 0.40
2014 5 3 0.60
2015 6 5 0.83
2016 11 7 0.64
2017 3 0 0.00
Total 68 26 0.38

അന്താരാഷ്ട്ര ഗോളുകൾ

[തിരുത്തുക]
As of match played 13 November 2016. Wales score listed first, score column indicates score after each Bale goal.[19]
International goals by date, venue, cap, opponent, score, result and competition
No. Date Venue Cap Opponent Score Result Competition
1 7 October 2006 Millennium Stadium, Cardiff, Wales 3  സ്ലോവാക്യ 1–2 1–5 UEFA Euro 2008 qualifying
2 28 March 2007 Millennium Stadium, Cardiff, Wales 6  San Marino 2–0 3–0 UEFA Euro 2008 qualifying
3 12 October 2010 St. Jakob-Park, Basel, Switzerland 27  സ്വിറ്റ്സർലൻഡ് 1–1 1–4 UEFA Euro 2012 qualifying
4 7 October 2011 Liberty Stadium, Swansea, Wales 31  സ്വിറ്റ്സർലൻഡ് 2–0 2–0 UEFA Euro 2012 qualifying
5 11 October 2011 Vasil Levski National Stadium, Sofia, Bulgaria 32  ബൾഗേറിയ 1–0 1–0 UEFA Euro 2012 qualifying
6 12 November 2011 Cardiff City Stadium, Cardiff, Wales 33  നോർവേ 1–0 4–1 Friendly
7 11 September 2012 Karađorđe Stadium, Novi Sad, Serbia 36  സെർബിയ 1–2 1–6 2014 FIFA World Cup qualification
8 12 October 2012 Cardiff City Stadium, Cardiff, Wales 37  സ്കോട്ട്ലൻഡ് 1–1 2–1 2014 FIFA World Cup qualification
9 2–1
10 6 February 2013 Liberty Stadium, Swansea, Wales 39  ഓസ്ട്രിയ 1–0 2–1 Friendly
11 26 March 2013 Liberty Stadium, Swansea, Wales 41  ക്രൊയേഷ്യ 1–0 1–2 2014 FIFA World Cup qualification
12 5 March 2014 Cardiff City Stadium, Cardiff, Wales 44  ഐസ്‌ലൻഡ് 3–1 3–1 Friendly
13 9 September 2014 Estadi Nacional, Andorra la Vella, Andorra 45  Andorra 1–1 2–1 UEFA Euro 2016 qualifying
14 2–1
15 28 March 2015 Sammy Ofer Stadium, Haifa, Israel 49  ഇസ്രയേൽ 2–0 3–0 UEFA Euro 2016 qualifying
16 3–0
17 12 June 2015 Cardiff City Stadium, Cardiff, Wales 50  ബെൽജിയം 1–0 1–0 UEFA Euro 2016 qualifying
18 3 September 2015 GSP Stadium, Nicosia, Cyprus 51  സൈപ്രസ് 1–0 1–0 UEFA Euro 2016 qualifying
19 13 October 2015 Cardiff City Stadium, Cardiff, Wales 54  Andorra 2–0 2–0 UEFA Euro 2016 qualifying
20 11 June 2016 Nouveau Stade de Bordeaux, Bordeaux, France 56  സ്ലോവാക്യ 1–0 2–1 UEFA Euro 2016
21 16 June 2016 Stade Bollaert-Delelis, Lens, France 57  ഇംഗ്ലണ്ട് 1–0 1–2 UEFA Euro 2016
22 20 June 2016 Stadium Municipal, Toulouse, France 58  റഷ്യ 3–0 3–0 UEFA Euro 2016
23 5 September 2016 Cardiff City Stadium, Cardiff, Wales 62  Moldova 3–0 4–0 2018 FIFA World Cup qualification
24 4–0
25 9 October 2016 Cardiff City Stadium, Cardiff, Wales 64  Georgia 1–0 1–1 2018 FIFA World Cup qualification
26 12 November 2016 Cardiff City Stadium, Cardiff, Wales 65  സെർബിയ 1–0 1–1 2018 FIFA World Cup qualification

അവലംബം

[തിരുത്തുക]
  1. 1.0 1.1 Hugman, Barry J., ed. (2010). The PFA Footballers' Who's Who 2010–11. Mainstream Publishing. p. 31. ISBN 9781845966010.
  2. "FIFA World Cup Qatar 2022™: List of Players: Wales" (PDF). FIFA. 15 November 2022. p. 32. Archived from the original (PDF) on 30 November 2022.
  3. Shergold, Adam (16 February 2013). "The secret behind Bale's free-kick prowess that can be traced back to baseball a century ago". Daily Mail. Retrieved 24 January 2015.
  4. "Gareth Bale – Tottenham Hotspur's Speed King". Nasty Tackle. 2011. Archived from the original on 2016-01-20. Retrieved 13 November 2012.
  5. "Riise: Bale is world's best left winger". ESPN Soccernet. 10 November 2011. Retrieved 7 March 2016.
  6. "Fabio – Bale is world's best". Sky Sports. 9 March 2011. Retrieved 30 December 2011.
  7. "Gareth Bale has everything says Tottenham manager Harry Redknapp". BBC Sport. 28 December 2011. Retrieved 29 December 2011.
  8. "Real Madrid Sign Midfielder Gareth Bale For World-Record $132 Million". CBS News New York. 2 September 2013. Retrieved 2 September 2013.
  9. Wilson, Jeremy (2 September 2013). "Gareth Bale joins Real Madrid from Tottenham for a world record fee of £86m". The Daily Telegraph. Retrieved 2 September 2013.
  10. Peck, Brooks (1 September 2013). "Gareth Bale finally sold to Real Madrid and it's even FIFA 14 official". Sports.yahoo.com. Retrieved 7 September 2013.
  11. Agence France-Presse (2 September 2013). "Cristiano Ronaldo is the boss at Real Madrid, says Gareth Bale". Sports.ndtv.com. Archived from the original on 2013-09-05. Retrieved 7 September 2013.
  12. AS Diarioas (6 September 2013). "Real Madrid tell CR7: "You're still the most expensive player ever"". AS.com. Archived from the original on 2016-01-16. Retrieved 7 September 2013.
  13. "Bale transfer fee revealed". FIFA.com. 15 October 2013. Archived from the original on 2013-10-15. Retrieved 15 October 2013.
  14. "Gareth Bale contract leak sparks panic at Real Madrid – and agent's fury". No. 21 January 2016. The Telegraph. 21 January 2016.
  15. "UEFA Champions League Squad of the Season". UEFA.com. 30 May 2016. Retrieved 27 July 2016.
  16. "ESPN World Fame 100". ESPN. 3 June 2016.
  17. "Gareth Bale and Joe Allen lead Wales award winners". BBC Sport. 8 November 2015. Retrieved 12 November 2016.
  18. "The 100 best footballers in the world 2016 – interactive". The Guardian. 20 December 2016. Retrieved 20 July 2017.
  19. 19.0 19.1 ഗാരെത് ബെയ്ൽ profile at Soccerway. Retrieved 17 April 2014.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗാരെത്_ബെയ്ൽ&oldid=4099426" എന്ന താളിൽനിന്ന് ശേഖരിച്ചത്