കൺകുരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Stye
Other namesSty, hordeolum
പൊട്ടാൻ തുടങ്ങിയിരിക്കുന്ന ഒരു വലിയ കൺകുരു. തീരെ ചെറിയ മഞ്ഞ നിറത്തിൽ പഴുപ്പ് തുള്ളി കാണാം
= An external stye on the upper eyelid
Pronunciation
SpecialtyOphthalmology, optometry
SymptomsRed tender bump at the edge of the eyelid
Usual onsetAny age
DurationFew days or weeks
CausesUsually bacterial infection by Staphylococcus aureus
Differential diagnosisChalazion
TreatmentWarm compresses, antibiotic eye ointment

കൺകുരു(Sty/stye)കൺപോളയിലെ സീബഗ്രന്ഥികളിലെ അണുബാധമൂലമുണ്ടാകുന്ന പോള വീക്കമാണ് കൺകുരു. മിക്കപ്പോഴും ചികിൽസയില്ലാതെ തന്നെ കൺകുരു അപ്രത്യക്ഷമാവാറുണ്ട്. ദിവസങ്ങളോ ആഴ്ച്ചകളോ നീണ്ടുനിൽക്കാം ഒരു കൺകുരുബാധ. സ്ത്രീപ്രുഷ/പ്രായഭേദമന്യേ കണ്ടുവരുന്ന ഒന്നാണ് ഈ രോഗാവസ്ഥ. കൺകുരു വേഗം മാറാൻ ഏറ്റവും വ്യാപകമായി ചെയ്തുവരുന്ന നടപടി ചൂടുകൊള്ളൽ അഥവാ ചൂടുവെള്ളത്തിൽ തുണിമുക്കി കുരുവിനെ അമർത്തുക എന്നതാണ്.(warm compress).രൂക്ഷമായ കൺകുരുവിനു ആന്റിബയോട്ടിക്കുകൾ (തുള്ളിമരുന്നോ, ഒയിന്റ്മെന്റോ, ഗുളികയായോ) ഉപയോഗിക്കേണ്ടിവന്നേക്കാം.

ലക്ഷണങ്ങൾ[തിരുത്തുക]

 • കൺകുരുവിനു താഴെ പറയുന്ന ഒന്നോ പലതോ ആയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
 • കൺപോളയുടെ നടുവിലായി പ്രത്യക്ഷപ്പെടുന്ന പഴുപ്പടങ്ങിയ ചെറു മഞ്ഞകുരുവാണ് ആദ്യ അടയാളം.
 • ക്രമേണ കൺപോള വീങ്ങുന്നു.
 • കണപോളയിൽ വേദന
 • ചുവപ്പ് നിറം, കൺപോള മൃദുലാനുഭവം പ്രകടിപ്പിക്കുന്നു (tenderness)
 • കണ്ണിനു ചൊറിച്ചിൽ അനുഭപ്പെടുന്നു.
 • കൺപോള ഘനം തൂങ്ങുന്നു
 • കാഴച മങ്ങൽ
 • കണ്ണിൽ നിന്നും നീരിറ്റുക
 • പ്രകാശം അസഹ്യമാവുക
 • ഇമവെട്ടൽ  അസ്വസ്ഥതയുളവാക്കുക

സങ്കീർണ്ണതകൾ[തിരുത്തുക]

മിക്കപ്പോഴും കൺകുരു അതിന്റെ ഗതിപൂർത്തിയാക്കി അപ്രത്യക്ഷമാവാറാണ് പതിവ്.

അപൂർവ്വമെങ്കിലും , സങ്കീർണ്ണതകൾ (complications) ഉണ്ടാവാം.

 • ഗ്രന്ഥിതടസ്സം മൂലമുണ്ടാകുന്ന സിസ്റ്റ്നെ(cyst) chalazion എന്ന് പറയുന്നു. ഇത് പ്രകടമായ വദനവൈരൂപ്യമായി നിലകൊള്ളും
 • നേത്രപാടയുടെ (corneal irritation) ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.
 • പോള വൈകൃതം,
 • കൺപീലി രോമവളർച്ചമുരടിക്കൽ എന്നിവയും സങ്കീർണ്ണതളാണ്.

രോഗോല്പത്തി[തിരുത്തുക]

 • കൺപീലിയുടെ ചുവട്ടിലുള്ള സീബഗ്രന്ഥികളുടെ സ്രവതടസ്സമാണ് കൺകുരുവിനു പ്രധാനകാരണം.
 • പോഷകാഹാരകുറവ്
 • ഉറക്കമില്ലായ്മ
 • വൃത്തിഹീനത
 • ജലദൗർലഭ്യം
 • കണ്ണുകൾ അമർത്തി തിരുമ്മൽ
 • ഇവയൊക്കെ കൺകുരുജന്യതയ്ക്ക് അനൂകൂല ഘടകങ്ങളായി വർത്തിക്കാം
 • കണ്ണിലെയോ മുഖത്തേയോ അണുബാധ വിശിഷ്യ സ്റ്റെഫൈലൊക്കൊക്കൽ അണുബാധയിൽ നിന്നും കൺകുരു രൂപപ്പെടാം.കർച്ചീഫ്, ടവൽ എന്നിവ പങ്കുവെയ്ക്കുന്നത് നിർത്തലാക്കുന്നത് രോഗവ്യാപനം തടയും

മുൻകരുതലുകൾ/പ്രതിരോധം[തിരുത്തുക]

 • ശുചിത്ത്വം തന്നെയാണ് ഏറ്റവും ഉത്തമമായ പ്രതിരോധം.
 • കൈകൾ വൃത്തിയായി കഴുകുന്നത് കൺകുരു മാത്രമല്ല ധാരാളം രോഗങ്ങളുടെ വ്യാപനം തടയുന്നു. മേക്കപ്പ് ഉപയോഗിക്കുന്നതും, മേക്കപ്പ് വസ്തുക്കളും ഉപകരണങ്ങളും പങ്കിട്ട് ഉപയോഗിക്കുന്നതും കൺകുരു ഉല്പത്തിക്കും വ്യാപനത്തിനും അനൂകൂലഘടങ്ങളാണ്
 • ഉറങ്ങുത്തതിനു മുമ്പ് മേക്കപ്പ് പാടെ മാറ്റുന്നതും മേക്കപ്പ് ഉപകരണങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതും പ്രതിരോധ നടപടികളാണ്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൺകുരു&oldid=3307235" എന്ന താളിൽനിന്ന് ശേഖരിച്ചത്