Jump to content

സീബഗ്രന്ഥികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സീബഗ്രന്ഥികൾ Sebaceous gland
Schematic view of hair follicle & sebaceous gland.
Cross-section of all skin layers. A hair follicle with associated structures. (Sebaceous glands labeled at center left.)
ലാറ്റിൻ glandula sebacea
ഗ്രെയുടെ subject #234 1069
കണ്ണികൾ Sebaceous+glands
Dorlands/Elsevier g_06/12392642

മനുഷ്യശരീരത്തിൽ ഏറ്റവുമാദ്യം പ്രവർത്തിച്ചുതുടങ്ങുന്ന ഗ്രന്ഥിയാണ് സീബഗ്രന്ഥികൾ (Sebaceous Glands). ഒരു ചതുരശ്ര സെന്റീമീറ്റർ ത്വക്കിൽ ശരാശരി 100 സീബഗ്രന്ഥികളുണ്ടാകും. തലയിലും മുഖത്തും ഇത് 900 വരെയാകാം. പുതുതായി ഉണ്ടായ സീബകോശം ഗ്രന്ഥീഭിത്തിയിൽ നിന്നും ഒരാഴ്ചയ്ക്കുശേഷം പൊട്ടിച്ചിതറി സീബം എന്ന എണ്ണ ഉത്പാദിപ്പിക്കുന്നു. അവശേഷിക്കുന്ന കോശഭാഗങ്ങളും സീബവും രോമത്തെ പൊതിഞ്ഞുത്വക്കിനുപുറത്തെത്തുന്നു. ഗർഭാവസ്ഥയിൽ ഏകദേശം നാലാം മാസത്തിൽ തുടങ്ങി ജീവിതകാലം മുഴുവൻ അനുസ്യൂതം തുടരുന്ന പ്രക്രിയയാണിത്.

പ്രാധാന്യം

[തിരുത്തുക]

നവജാതശിശുവിന്റെ ചർമ്മകാന്തിയ്ക്കും മിനുമിനുപ്പിനും കാരണം ഈ എണ്ണയാണ്. കൺപോളകളിലെ സീബഗ്രന്ഥികളായ മീബോമിയൻ ഗ്രന്ഥികൾ കൺപോളകൾക്കിടയിൽ നേർത്ത എണ്ണമയം നൽകുന്നു. സ്വയം പൊട്ടിച്ചിതറി നശിക്കുന്ന സ്വഭാവമുള്ളതിനാൽ ശരീരത്തിന് ഇവയുടെ ഉത്പാദനത്തിൽ നാഡികൾകൊണ്ട് നിയന്ത്രണമില്ല. അതിനാൽ ഹോർമോണുകൾ, പ്രധാനമായും ലൈംഗികഹോർമോണുകൾ ആണ് ഇവയെ നിയന്ത്രിക്കുന്നത്. സ്ത്രീഹോർമോണായ എസ്ട്രൊജൻ സീബഗ്രന്ഥികളെ മന്ദീഭവിപ്പിക്കുമ്പോൾ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റീറോൺ അവയെ ഉത്തേജിപ്പിക്കുന്നു.

പ്രവർത്തനം

[തിരുത്തുക]

കൗമാരഘട്ടത്തിൽ ലൈംഗികഹോർമോണുകൾ പ്രവർത്തനനിരതമാകുന്നതോടെ സീബഗ്രന്ഥികളുടെ പ്രവർത്തനം കൂടുന്നു. വെയിലും ചൂടും നേരിട്ടേൽക്കുന്ന നേർത്ത ത്വക്കുള്ള മുഖത്തും കവിളിലും സീബഗ്രന്ഥികൾ തടസ്സം കൂടാതെ ത്വക്കിനുപുറത്തേയ്ക്ക് കൂടിയ അളവിൽ സീബം ഉത്പാദിപ്പിക്കുന്നു. ചൂടുതട്ടുന്നതുവഴി ത്വക്കിലൂടെയുണ്ടാകുന്ന ജലനഷ്ടം ഈ എണ്ണപ്പാട തടയുന്നു. കണ്ണടച്ചുകിടക്കുന്ന നവജാതശിശു സ്വന്തം അമ്മയെ തിരിച്ചറിയുന്നതും പിഞ്ചുകുഞ്ഞിന്റെ ഇളംചുണ്ടുകൾ ഉരഞ്ഞുപൊട്ടാതെ അമ്മയുടെ മുലക്കണ്ണുകളെ സ്നിഗ്ദ്ധമാക്കിവയ്ക്കുന്നതും സീബമാണ്.[1]

രോഗാവസ്ഥ

[തിരുത്തുക]

സീബത്തിന്റെ ഉത്പാദനം അധികമാകുമ്പോൾ ഗ്രന്ഥികളുടെ പുറത്തേയ്ക്കുള്ള പാത അടഞ്ഞ് സീബം ഉള്ളിൽ തിങ്ങിനിറയുകയും സീബഗ്രന്ഥികൾ വീർത്ത് മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതാണ് മുഖക്കുരുവിന് കാരണം.

അവലംബം

[തിരുത്തുക]
  1. മനുഷ്യശരീരം പുസ്തകം, ഡോ. പി.എസ്.വാസുദേവൻ, കോഴിക്കോട്
"https://ml.wikipedia.org/w/index.php?title=സീബഗ്രന്ഥികൾ&oldid=3587307" എന്ന താളിൽനിന്ന് ശേഖരിച്ചത്