കോസ്മോസ് ലൗണ്ഡ്രോമാറ്റ്
Jump to navigation
Jump to search
ഗൂസ്‌ബെറി സ്വതന്ത്രചലച്ചിത്രപദ്ധതി | |
---|---|
![]() പദ്ധതി ലോഗോ | |
സംവിധാനം | മാത്യേ ഓവേയ് |
നിർമ്മാണം | ടോൺ റൂസൻഡാൽ |
വിതരണം | ബ്ലെൻഡർ ഫൗണ്ടേഷൻ |
രാജ്യം | നെതർലാന്റ് |
ഭാഷ | ഇംഗ്ലീഷ് |
ബ്ലെൻഡർ ഫൗണ്ടേഷന്റെ അഞ്ചാമതു സ്വതന്ത്ര ചലച്ചിത്രപദ്ധതിയാണ് ഗൂസ്‌ബെറി. 2011ൽ ടോൺ റൂസൻഡാലാണു ഈ പദ്ധതി പ്രഖ്യാപിച്ചത്. [1][2] 2014 ജനുവരിയോടു കൂടി ഇതിന്റെ സ്റ്റുഡിയോ ലൈനപ് പൂർത്തീകരിക്കുകയും [3] മാർച്ചിൽ സ്റ്റോറി ബോർഡ്[4], പദ്ധതി ലക്ഷ്യങ്ങൾ [5] എന്നിവ പ്രഖ്യാപിക്കുകയും ചെയ്തു. ഇതേ കാലയളവിൽ തന്നെ 5 ലക്ഷം യൂറോയുടെ ഒരു ക്രൗഡ് ഫണ്ടിങ്ങിനു തുടക്കമിടുകയും ചെയ്തു. 2015 തുടക്കത്തിൽ പൈലറ്റ് റിലീസും ഒടുക്കത്തോടെ പ്രീമിയർ റിലീസും ചെയ്യാനാണു പദ്ധതിയിടുന്നത്.
ലോകത്തിന്റെ പലഭാഗത്തു നിന്നുമായി പതിനഞ്ചോളം സ്പോൺസർ കമ്പനികൾ ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ മുംബൈയിൽ നിന്നുള്ള വിവിഫൈ എന്ന കമ്പനിയും ഉണ്ട്.[6] ഇവർ ക്രൗഡ് ഫണ്ടിങ്ങ് റിലീസിങ്ങിനു ഒരു പ്രൊമോ തയ്യാറക്കുകയുമുണ്ടായി. [7]
അവലംബം[തിരുത്തുക]
- ↑ www.blendernation.com/2011/01/10/project-gooseberry-announced/
- ↑ http://www.blender.org/bf/sig2013.pdf
- ↑ gooseberry.blender.org/gooseberry-studio-line-up/
- ↑ http://gooseberry.blender.org/moodboard/
- ↑ http://gooseberry.blender.org/open-source-targets/
- ↑ http://gooseberry.blender.org/about/
- ↑ http://gooseberry.blender.org/vivify-making-of-falling-sheep/