കോസ്മോസ് ലൗണ്ഡ്രോമാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gooseberry Open Movie Project എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗൂസ്ബെറി സ്വതന്ത്രചലച്ചിത്രപദ്ധതി
പദ്ധതി ലോഗോ
സംവിധാനംമാത്യേ ഓവേയ്
നിർമ്മാണംടോൺ റൂസൻഡാൽ
വിതരണംബ്ലെൻഡർ ഫൗണ്ടേഷൻ
രാജ്യംനെതർലാന്റ്
ഭാഷഇംഗ്ലീഷ്

ബ്ലെൻഡർ ഫൗണ്ടേഷന്റെ അഞ്ചാമതു സ്വതന്ത്ര ചലച്ചിത്രപദ്ധതിയാണ് ഗൂസ്‌ബെറി. 2011ൽ ടോൺ റൂസൻഡാലാണു ഈ പദ്ധതി പ്രഖ്യാപിച്ചത്. [1][2] 2014 ജനുവരിയോടു കൂടി ഇതിന്റെ സ്റ്റുഡിയോ ലൈനപ് പൂർത്തീകരിക്കുകയും [3] മാർച്ചിൽ സ്റ്റോറി ബോർഡ്[4], പദ്ധതി ലക്ഷ്യങ്ങൾ [5] എന്നിവ പ്രഖ്യാപിക്കുകയും ചെയ്തു. ഇതേ കാലയളവിൽ തന്നെ 5 ലക്ഷം യൂറോയുടെ ഒരു ക്രൗഡ് ഫണ്ടിങ്ങിനു തുടക്കമിടുകയും ചെയ്തു. 2015 തുടക്കത്തിൽ പൈലറ്റ് റിലീസും ഒടുക്കത്തോടെ പ്രീമിയർ റിലീസും ചെയ്യാനാണു പദ്ധതിയിടുന്നത്.

ലോകത്തിന്റെ പലഭാഗത്തു നിന്നുമായി പതിനഞ്ചോളം സ്പോൺസർ കമ്പനികൾ ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ മുംബൈയിൽ നിന്നുള്ള വിവിഫൈ എന്ന കമ്പനിയും ഉണ്ട്.[6] ഇവർ ക്രൗഡ് ഫണ്ടിങ്ങ് റിലീസിങ്ങിനു ഒരു പ്രൊമോ തയ്യാറക്കുകയുമുണ്ടായി. [7]

അവലംബം[തിരുത്തുക]

  1. www.blendernation.com/2011/01/10/project-gooseberry-announced/
  2. http://www.blender.org/bf/sig2013.pdf
  3. gooseberry.blender.org/gooseberry-studio-line-up/
  4. http://gooseberry.blender.org/moodboard/
  5. http://gooseberry.blender.org/open-source-targets/
  6. http://gooseberry.blender.org/about/
  7. http://gooseberry.blender.org/vivify-making-of-falling-sheep/