കൊടുവായൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണു കൊടുവായൂർ. ചിറ്റൂർ താലൂക്കിൽ ഉൾപ്പെടുന സ്ഥലമാണിത്. ഇവിടുത്തെ അങ്ങാടി(ചന്ത) പ്രസിദ്ധമാണ്. പെരുവെമ്പ്, പുതുനഗരം എന്നീ ഗ്രാമങ്ങളാണ്‌ തൊട്ടടുത്ത് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ ജനങ്ങളിൽ അധികവും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. പാലക്കാട് ജില്ലയിലെ ബി.എഡ്ഡു കോളേജുകളിൽ ഒന്നായ ഹോളി ഫാമിലി ബി.എഡ്ഡു കോളേജ് ഇവിടെയാണ്. സംസ്ഥാനപാത 27 ഇതിലെ കടന്നുപോകുന്നു.

കൊടുവായൂർ രഥോത്സവം വളരെ പ്രശസ്തിയാർജ്ജിച്ചതാണ്. പ്രധാന ആരാധനാലയങ്ങൾ ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീവിശ്വനാഥക്ഷേത്രം, ശ്രീഗണപതിക്ഷേത്രം ഇവയാണ്. വിശ്വനാഥക്ഷേത്രത്തിൽ കാണപ്പെടുന്ന ശിവലിംഗം കാശിയിൽ നിന്നും കൊണ്ടുവന്നതാണെന്ന ഐതിഹ്യമുണ്ട്.

പാലക്കാട് നിന്നും ഏകദേശം 10കി.മീ തെക്കുദിശയിലാണ് ഈ സ്ഥലം.അടുത്തുള്ള പട്ടണങ്ങൾ ആലത്തൂർ, നെമ്മാറ, ചിറ്റൂർ, കൊല്ലങ്കോട്, പൊള്ളാച്ചി ഇവയാണ്. പാലക്കാട് ജങ്ക്ഷൻ റയിൽവേ സ്റ്റേഷനും സി.എ കോയമ്പത്തൂർ വിമാനത്താവളവും ഇവിടേക്കുള്ള തീവണ്ടി, വിമാന യാത്രാസൗകര്യം ഒരുക്കുന്നു. പാലക്കാട് ജില്ലയിലെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളുടെ പ്രധാനവാണിജ്യകേന്ദ്രമാണ് കൊടുവായൂർ. ഏറിയപങ്കും മലയാളം സംസാരിക്കുന്നവരാണെങ്കിലും തമിഴ് ഭാഷയുടെ സ്വാധീനവും ഇവിടത്തെ ജനങ്ങൾക്കിടയിൽ കാണാം.

അവലംബം[തിരുത്തുക]

http://www.india9.com/i9show/-Kerala/Koduvayur-40895.htm


"https://ml.wikipedia.org/w/index.php?title=കൊടുവായൂർ&oldid=3741741" എന്ന താളിൽനിന്ന് ശേഖരിച്ചത്