കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊച്ചി ശാസ്ത്ര സാങ്കേതിക സർ‌വ്വകലാശാല
Cochin University crest
ആദർശസൂക്തം "തേജസ്വിനാവധിതമസ്തു"[1]
സ്ഥാപിതം 1971
വിഭാഗം ഗവണ്മെന്റ്
ചാൻസലർ ജസ്റ്റിസ്. പി. സതാശിവം
വൈസ്-ചാൻസലർ ഡോ. ജെ. ലത
ബിരുദവിദ്യാർത്ഥികൾ 4467
ബിരുദാനന്തരബിരുദ
വിദ്യാർത്ഥികൾ
2053
സ്ഥലം കൊച്ചി, കേരളം, ഇന്ത്യ
കായിക അഫിലിയേഷൻസ് യു.ജി.സി.
വെബ്സൈറ്റ് www.cusat.ac.in

കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി (CUSAT) 1971-ൽ കൊച്ചിയിൽ സ്ഥാപിക്കപ്പെട്ട ഒരു ഓട്ടോനോമസ് സർ‌വ്വകലാശാലയാണ്‌. ഈ സർവ്വകലാശാലയ്ക്ക് കൊച്ചിയിൽ രണ്ടും, ആലപ്പുഴയിലെ കുട്ടനാട്ടിൽ ഒന്നും കാമ്പസുകൾ ഉണ്ട്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഈ സർവ്വകലാശാലയിൽ അദ്ധ്യയനം നടത്തുന്നു.

ചരിത്രം[തിരുത്തുക]

യൂനിവേർസിറ്റി ഓഫ് കൊച്ചിൻ എന്നായിരുന്നു ഈ സർവ്വകലാശാല ആദ്യം അറിയപ്പെട്ടിരുന്നത്. ബിരുദാനന്തരബിരുദ പഠനത്തിനു മാത്രമായി ഒരു സർവ്വകലാശാല എന്ന കേരള നിയമസഭയുടെ തീരുമാനമാണ് 1971-ൽ ഈ സർവ്വകലാശാലയ്ക്ക് തുടക്കമിട്ടത്. 1986-ൽ ഈ സർവ്വകലാശാലയെ കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി എന്ന് പുനർനാമകരണം ചെയ്തു. അതോടൊപ്പം തന്നെ സർവ്വകലാശാലയുടെ ലക്ഷ്യം ബിരുദത്തിന്റേയും ബിരുദാനന്തര ബിരുദത്തിന്റേയും മേഖലകളിൽ പഠനവും അപ്ലൈഡ് സയൻസ്, ടെക്നോളജി, ഇന്റസ്ട്രി, കൊമേർസ്, മാനേജ്മെന്റ്, സോഷ്യൽ സയൻസ് എന്നീ മേഖലകളിൽ റിസർച്ചും എന്ന് പുനർനിശ്ചയിക്കുകയും ചെയ്തു. [2].

കോഴ്സുകൾ[തിരുത്തുക]

സർവ്വകലാശാലയിലെ പ്രവേശനം വർഷാവർഷം നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് നടത്തപ്പെടുന്നത്. ചില ബിരുദാനന്തര ബിരുദ കോഴ്സുകൾക്കായി അതാത് ഡിപ്പാർട്ടുമെന്റുകൾ അവരവരുടേതായ പ്രവേശന പരീക്ഷകളും നടത്താറുണ്ട്.

സ്‌കൂളുകൾ[തിരുത്തുക]

 • കമ്പ്യൂട്ടർ സയിൻസ് സ്റ്റഡീസ്
 • കുസെക് കുട്ടനാട്
 • എൻവിറോൺമെന്റൽ സ്റ്റഡീസ്
 • ഇൻഡസ്ട്രിയൽ ഫിഷറീസ്
 • ലീഗൽ സ്റ്റഡീസ്
 • മാനേജ്മെന്റ് സ്റ്റഡീസ്
 • മറൈൻ എഞ്ചിനീയറിങ്ങ്
 • മറൈൻ സയിൻസ്
 • ഫോട്ടോണിക്സ്


ഡിപ്പാർട്ടുമെന്റുകൾ[തിരുത്തുക]

 • അപ്ലൈഡ് കെമിസ്ട്രി
 • അപ്ലൈഡ് ഇക്ണോമിക്സ്
 • അറ്റ്മോസ്ഫിറിക് സയിൻസ്
 • ബയോടെക്നോളജി
 • കെമിക്കൽ ഓഷ്യനോഗ്രാഫി
 • കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്
 • കമ്പ്യൂട്ടർ സയൻസ്
 • കൾചർ ആന്റ് ഹെറിറ്റേജ്
 • ഇലക്ട്രോണിക്സ്
 • ഹിന്ദി
 • ഇൻസ്റ്റ്രുമെന്റേഷൻ
 • മറൈൻ ബയോളജി, മൈക്രോ ബയോളജി ആന്റ് ബയോകെമിസ്ട്രി
 • മറൈൻ ജിയോളജി ആന്റ് ജിയോഫിസിക്സ്
 • മാത്തമാറ്റിക്സ്
 • ഫിസിക്കൽ ഓഷ്യനോഗ്രാഫി
 • ഫിസിക്സ്
 • പോളിമർ സയിൻസ് ആന്റ് റബർ ടെക്നോളജി
 • ഷിപ്പ് ടെക്നോളജി
 • സ്റ്റാറ്റിസ്റ്റിക്സ്
 • യൂത്ത് വെൽഫെയർ
 • ഫിസിക്കൽ എഡ്യുക്കേഷൻ[3]

അവലംബം[തിരുത്തുക]

 1. "Motto of CUSAT". ശേഖരിച്ചത് 20 December 2012. 
 2. "Cusat -overall". ശേഖരിച്ചത് 2008-06-23. 
 3. http://www.cusat.ac.inകേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല * കോഴിക്കോട് സർവ്വകലാശാല * കേരള കാർഷിക സർവ്വകലാശാല * കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് റ്റെക്നോളജി * മഹാത്മാഗാന്ധി സർവ്വകലാശാല * കണ്ണൂർ സർവ്വകലാശാല * കേന്ദ്ര സർവകലാശാല * ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല