കേന്ദ്ര സർവകലാശാല, കേരളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2009 ലെ പാർലമെന്റ് ആക്ട് പ്രകാരം നിലവിൽ വന്ന ഒരു കേന്ദ്ര സർവകലാശാലയാണ് കേന്ദ്ര സർവകലാശാല കേരളം. കാസർഗോഡ് നിന്നും 5 കിലോമീറ്റർ അകലയുള്ള നയന്മാർ മൂലയിലെ താൽകാലിക കാമ്പസ് കേന്ദ്രീകരിച്ചാണ് സർവകലാശാലയുടെ ഇപ്പോഴത്തെ പ്രവർത്തനം നടക്കുന്നത്. [1] ബീഹാർ,ഗുജറാത്ത്, ഹരിയാന,ഹിമാചൽ പ്രദേശ്,ജമ്മു കാശ്മീർ,ജാർകണ്ഡ്,കർണാടക,കേരളം, ഒറീസ്സ,പഞ്ചാബ്,രാജസ്ഥാൻ,തമിഴ്നാട് എന്നിവിടങ്ങളിൽ പുതിയ കേന്ദ്രസർവകലാശാലകൾ സ്ഥാപിക്കാനുദ്ദേശിച്ച് കൊണ്ടുവന്ന നിയമമാണ് കേന്ദ്ര സർവകലാശാല ബിൽ 2009. 2013 നവംബ‍ർ മുതൽ സർവകലാശാല പെരിയ(കാസർകോഡ്) കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു. 2014 ജൂണിൽ സർവകലാശാല പ്രഥമ ബിരുദദാനം നടത്തി.

അവലംബം[തിരുത്തുക]

പുറം കണ്ണി[തിരുത്തുക]


കേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല * കോഴിക്കോട് സർവ്വകലാശാല * കേരള കാർഷിക സർവ്വകലാശാല * കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് റ്റെക്നോളജി * മഹാത്മാഗാന്ധി സർവ്വകലാശാല * കണ്ണൂർ സർവ്വകലാശാല * കേന്ദ്ര സർവകലാശാല * ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല
"https://ml.wikipedia.org/w/index.php?title=കേന്ദ്ര_സർവകലാശാല,_കേരളം&oldid=2294871" എന്ന താളിൽനിന്നു ശേഖരിച്ചത്