കേരള സ്കൂൾ കലോത്സവം 2011
കലോത്സവ വേദി | കോട്ടയം |
---|---|
വർഷം | 2011 |
വിജയിച്ച ജില്ല | കോഴിക്കോട് |
വെബ്സൈറ്റ് | http://www.schoolkalolsavam.in/kalolsavam51/ |
കേരളത്തിന്റെ അമ്പത്തി ഒന്നാമത് സ്കൂൾ കലോത്സവം 2011 ജനുവരി 18 മുതൽ ജനുവരി 23 വരെ കോട്ടയത്ത് നടന്നു. 2011 ജനുവരി 18-നു് കോട്ടയത്തെ പ്രധാന വേദിയായ പോലീസ് പരേഡ് ഗ്രൗണ്ടിൽ കേരള പൊതു വിദ്യാഭ്യാസ ഡയരക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് പതാകയുയർത്തി. വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്തു[1]. പതിനാലു വർഷത്തിനു ശേഷമാണ് കലോത്സവം കോട്ടയത്ത് നടന്നത്[2].
2011 ജനുവരി 17-നു്ആരംഭിക്കേണ്ടിയിരുന്ന കലോത്സവം പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദിവസം വൈകി 18-നു് ആരംഭിക്കുകയായിരുന്നു[3]. സാധാരണ കലോത്സവങ്ങൾ മുന്നോടിയായി നടക്കുന്ന ഘോഷയാത്ര സമാപന ദിവസത്തേക്ക് മാറ്റി.
2011 ജനുവരി 23-നു് വൈകുന്നേരം കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗായകൻ കെ.ജെ. യേശുദാസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മത്സര വിവരങ്ങൾ
[തിരുത്തുക]ഹൈസ്കൂൾ, ഹയർസെക്കന്ററി സ്കൂൾ, അറബിക്, സംസ്കൃതം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത്
പോയന്റ് നില
[തിരുത്തുക]ഹൈസ്കൂൾ, ഹയർസെക്കന്ററി എന്നീ വിഭാഗങ്ങളിൽ ഓരോ ജില്ലയും നേടുന്ന ആകെ പോയന്റുകൾ ചേർത്താണ് സ്വർണ്ണ കപ്പു നേടുന്ന ജില്ലയെ നിർണ്ണയിക്കുന്നത്
നമ്പർ | ജില്ല | ഹൈസ്കൂൾ | ഹയർസെക്കന്ററി | ആകെ | ഹൈസ്കൂൾ വിഭാഗം അറബിക് |
ഹൈസ്കൂൾ വിഭാഗം സംസ്കൃതം |
---|---|---|---|---|---|---|
1 | കാസർഗോഡ് | 314 | 367 | 681 | 93 | 87 |
2 | കണ്ണൂർ | 347 | 420 | 767 | 95 | 87 |
3 | കോഴിക്കോട് | 371 | 448 | 819 | 91 | 82 |
4 | വയനാട് | 255 | 336 | 591 | 82 | 80 |
5 | മലപ്പുറം | 332 | 373 | 705 | 95 | 91 |
6 | പാലക്കാട് | 357 | 406 | 763 | 95 | 91 |
7 | തൃശ്ശൂർ | 355 | 421 | 776 | 95 | 93 |
8 | എറണാകുളം | 326 | 409 | 735 | 86 | 93 |
9 | കോട്ടയം | 325 | 404 | 729 | 68 | 91 |
10 | ആലപ്പുഴ | 315 | 309 | 704 | 89 | 74 |
11 | ഇടുക്കി | 243 | 306 | 549 | 59 | 47 |
12 | പത്തനംതിട്ട | 287 | 351 | 638 | 73 | 81 |
13 | കൊല്ലം | 301 | 369 | 670 | 91 | 78 |
14 | തിരുവനന്തപുരം | 323 | 388 | 711 | 75 | 79 |
അവലംബം
[തിരുത്തുക]- ↑ "കലയുടെ കൗമാരോത്സവത്തിന് കൊടിയേറി - മാതൃഭൂമി". Archived from the original on 2011-01-21. Retrieved 2011-01-18.
- ↑ "സ്കൂൾ കലോത്സവത്തിനു കൊടിയേറി- മലയാള മനോരമ". Archived from the original on 2011-01-21. Retrieved 2011-01-18.
- ↑ "http://schoolkalolsavam.in/news/kalolsavamnews.pdf" (PDF). Archived from the original (PDF) on 2011-01-24. Retrieved 2011-01-22.
{{cite web}}
: External link in
(help)|title=
- ↑ "http://www.schoolkalolsavam.in/results/leading_for_goldcup.php". Archived from the original on 2011-07-21. Retrieved 2011-01-23.
{{cite web}}
: External link in
(help)|title=