കേരള സ്കൂൾ കലോത്സവം 2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kerala School Kalolsavam 2011 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
51-മത് കേരള സ്കൂൾ കലോത്സവം
കലോത്സവ വേദികോട്ടയം
വർഷം2011
വിജയിച്ച ജില്ലകോഴിക്കോട്
വെബ്സൈറ്റ്http://www.schoolkalolsavam.in/kalolsavam51/

കേരളത്തിന്റെ അമ്പത്തി ഒന്നാമത് സ്കൂൾ കലോത്സവം 2011 ജനുവരി 18 മുതൽ ജനുവരി 23 വരെ കോട്ടയത്ത് നടന്നു. 2011 ജനുവരി 18-നു് കോട്ടയത്തെ പ്രധാന വേദിയായ പോലീസ് പരേഡ് ഗ്രൗണ്ടിൽ കേരള പൊതു വിദ്യാഭ്യാസ ഡയരക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് പതാകയുയർത്തി. വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്തു[1]. പതിനാലു വർഷത്തിനു ശേഷമാണ് കലോത്സവം കോട്ടയത്ത് നടന്നത്[2].

2011 ജനുവരി 17-നു്ആരംഭിക്കേണ്ടിയിരുന്ന കലോത്സവം പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദിവസം വൈകി 18-നു് ആരംഭിക്കുകയായിരുന്നു[3]. സാധാരണ കലോത്സവങ്ങൾ മുന്നോടിയായി നടക്കുന്ന ഘോഷയാത്ര സമാപന ദിവസത്തേക്ക് മാറ്റി.

2011 ജനുവരി 23-നു് വൈകുന്നേരം കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗായകൻ കെ.ജെ. യേശുദാസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

മത്സര വിവരങ്ങൾ[തിരുത്തുക]

ഹൈസ്കൂൾ, ഹയർസെക്കന്ററി സ്കൂൾ, അറബിക്, സംസ്കൃതം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത്

പോയന്റ് നില[തിരുത്തുക]

ഹൈസ്കൂൾ, ഹയർസെക്കന്ററി എന്നീ വിഭാഗങ്ങളിൽ ഓരോ ജില്ലയും നേടുന്ന ആകെ പോയന്റുകൾ ചേർത്താണ് സ്വർണ്ണ കപ്പു നേടുന്ന ജില്ലയെ നിർണ്ണയിക്കുന്നത്

നമ്പർ ജില്ല ഹൈസ്കൂൾ ഹയർസെക്കന്ററി ആകെ ഹൈസ്കൂൾ വിഭാഗം
അറബിക്
ഹൈസ്കൂൾ വിഭാഗം
സംസ്കൃതം
1 കാസർഗോഡ് 314 367 681 93 87
2 കണ്ണൂർ 347 420 767 95 87
3 കോഴിക്കോട് 371 448 819 91 82
4 വയനാട് 255 336 591 82 80
5 മലപ്പുറം 332 373 705 95 91
6 പാലക്കാട് 357 406 763 95 91
7 തൃശ്ശൂർ 355 421 776 95 93
8 എറണാകുളം 326 409 735 86 93
9 കോട്ടയം 325 404 729 68 91
10 ആലപ്പുഴ 315 309 704 89 74
11 ഇടുക്കി 243 306 549 59 47
12 പത്തനംതിട്ട 287 351 638 73 81
13 കൊല്ലം 301 369 670 91 78
14 തിരുവനന്തപുരം 323 388 711 75 79

[4]

അവലംബം[തിരുത്തുക]

  1. "കലയുടെ കൗമാരോത്സവത്തിന് കൊടിയേറി - മാതൃഭൂമി". Archived from the original on 2011-01-21. Retrieved 2011-01-18.
  2. "സ്കൂൾ കലോത്സവത്തിനു കൊടിയേറി- മലയാള മനോരമ". Archived from the original on 2011-01-21. Retrieved 2011-01-18.
  3. "http://schoolkalolsavam.in/news/kalolsavamnews.pdf" (PDF). Archived from the original (PDF) on 2011-01-24. Retrieved 2011-01-22. {{cite web}}: External link in |title= (help)
  4. "http://www.schoolkalolsavam.in/results/leading_for_goldcup.php". Archived from the original on 2011-07-21. Retrieved 2011-01-23. {{cite web}}: External link in |title= (help)

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേരള_സ്കൂൾ_കലോത്സവം_2011&oldid=3629335" എന്ന താളിൽനിന്ന് ശേഖരിച്ചത്