കെ.ആർ. വിജയ
കെ.ആർ. വിജയ | |
---|---|
ജനനം | ദേവനായകി 30 നവംബർ 1947 വയസ്സ്) |
മറ്റ് പേരുകൾ | പുന്നഗൈ അരസി |
തൊഴിൽ | നടി |
സജീവ കാലം | 1963–ഇതുവരെ |
ജീവിതപങ്കാളി(കൾ) | സുദർശൻ വേലായുധ നായർ (m.1966-2016) (Until his death) |
കുട്ടികൾ | ഹേമലത (b.1967) |
മാതാപിതാക്കൾ | പിതാവ്: രാമചന്ദ്രൻ മാതാവ്: കല്യാണി |
ബന്ധുക്കൾ | കെ.ആർ വത്സല (സഹോദരി) കെ.ആർ. സാവത്രി (സഹോദരി) കെ.ആർ. ശശികല (സഹോദരി) കെ.ആർ. രാധ (സഹോദരി) കെ.ആർ. നാരായണൻ (സഹോദരൻ) രാഗസുധ (niece) അനുഷ (niece) സ്വാതി (niece) |
ഇന്ത്യയിലെ പ്രസിദ്ധ നടിയായ കെ.ആർ. വിജയ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിൽ തന്റെ അഭിനയം കാഴ്ചവച്ചിട്ടുണ്ട്.
1960-ൽ തുടങ്ങിയ അവരുടെ സിനിമാ ജീവിതം കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി തെക്കേ ഇന്ത്യയിൽ തുടർന്നുകൊണ്ടിരിക്കുന്നു. തെക്കേ ഇന്ത്യയിലെ മിക്കവാറും എല്ലാ നടന്മാർക്കൊപ്പവും കെ.ആർ. വിജയ അഭിനയിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
[തിരുത്തുക]1938 നവംബർ 30-ന് തമിഴ്‌നാട്ടിലെ ചെന്നൈയിൽ മലയാളികളായ രാമചന്ദ്ര നായരുടെയും കല്യാണിയുടെയും മൂത്തമകളായി ദൈവനായകി എന്ന പേരിലാണ് വിജയ ജനിച്ചത്. പിതാവ് പട്ടാളക്കാരനും മാതാവ് വീട്ടമ്മയുമായിരുന്നു.അവർക്ക് നാരായണൻ എന്ന ഇളയ സഹോദരനും കെ. ആർ. വത്സല, കെ. ആർ. സാവിത്രി, ശശികല, രാധ എന്നീ നാല് ഇളയ സഹോദരിമാരുമുണ്ട്. ചെന്നൈയിലെ അഡയാറിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് വിജയ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.[2] ബാല്യകാലം മുഴുവനും പുണ്യനഗരമായ പളനിയിലാണ് അവർ ചെലവഴിച്ചത്. വിജയയുടെ പിതാവ് കേരളത്തിൽ നിന്നുള്ള വ്യക്തിയായിരുന്നു.[1] പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം എം.ആർ. രാധയുടെ നാടകട്രൂപ്പിലെ ഒരു നടനായിരുന്ന അദ്ദേഹം സ്വന്തം മകൾ ഒരു വലിയ നടിയായിത്തീരണം എന്ന് ആഗ്രഹിച്ചിരുന്നു.. 1963 ൽ കർപ്പകം എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. സ്വന്തമായി ഒരു സ്വകാര്യ ജെറ്റ് സ്വന്തമാക്കിയ ആദ്യ നടിയായിരുന്നു അവർ.[3]
വ്യക്തിജീവിതം
[തിരുത്തുക]1966 ൽ മഠത്തിൽ വേലായുധൻ എന്ന വ്യവസായിയെ അവർ വിവാഹം കഴിച്ചു. സുദർശൻ ട്രേഡിംഗ് കമ്പനിയുടെ സിഇഒയും സിനിമാ നിർമ്മാതാവുമായിരുന്നു ഭർത്താവ്. ദമ്പതികൾക്ക് ഹേമലത (ജനനം 1967) എന്നൊരു മകളുണ്ട്.[4] ഭർത്താവ് എം. വേലായുധൻ 2016 മാർച്ച് 26 ന് 82 വയസ്സുള്ളപ്പോൾ അന്തരിച്ചു.[5][6]
ഔദ്യോഗികജീവിതം
[തിരുത്തുക]1963-ൽ കെ.എസ്. ഗോപാലകൃഷ്ണന്റെ കർപ്പകം (1963) എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് കെ.ആർ. വിജയയുടെ സിനിമാ ജീവിതം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ തന്നെ നദിയിൽ മുത്തു എന്ന ഫിലിമിൽ അഭിനയിച്ചുകൊണ്ട് നൂറാമത്തെ ഫിലിമും പൂർത്തിയാക്കി. ഇതയ കമലം (1965), ഓടയിൽ നിന്ന് (1965), സരസ്വതി ശബതം (1966), സെൽവം (1966), നെഞ്ചിരുക്കും വരെ (1967), ഇരു മലർഗൾ (1967), നമ്മ വീട്ടുദൈവം (1970), ദീർഗ സുമംഗലി (1974), തങ്കപ്പതക്കം (1974), തിരശൂലം (1979) ഇത്തിരി പൂവേ ചുവന്നപൂവേ (1984) എന്നിവയാണ് അവർ അഭിനയിച്ച പ്രധാന സിനിമകൾ. 1967-ൽ 18 സിനിമകളിൽ പ്രധാന വേഷത്തിൽ അഭിനയിച് റെക്കോർഡ് അവർ സ്വന്തമാക്കിയ അവർക്ക് അതേ വർഷം തന്നെ ഒരു കുട്ടി ജനിച്ചു. മലയാളത്തിൽ സത്യൻ, പ്രേനസീർ, മധു, ജയൻ തുടങ്ങിയവരുടെ നായികയായി അവർ തിളങ്ങിയിരുന്നു.
തിരുച്ചിയിൽ നടന്ന ഒരു ചടങ്ങിൽ ആരാധകർ അവരെ "പുന്നഗൈ അരസി" (പുഞ്ചിരിയുടെ രാജ്ഞി) എന്ന് വിളിച്ചു. പരമ്പരാഗത ചിത്രീകരണങ്ങളോട് സാമ്യമുള്ള രൂപം കാരണം ഹിന്ദു ദേവതകളുടെ വേഷങ്ങൾ അവതരിപ്പിക്കാൻ സംവിധായകരുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയയായിരുന്നു. മേൽ മറുവത്തൂർ അർപ്പുതങ്ങൾ (1986) എന്ന ചിത്രത്തിലെ ശക്തി ദേവിയുടെ വേഷം കൂടാതെ, മഹാശക്തി മാരിയമ്മൻ (1986), കണ്ഠൻ കരുണൈ (1967) എന്നീ ചിത്രങ്ങളിൽ അവർ മാരിയമ്മൻ ദേവിയുടെ അവതാരത്തെ അവതരിപ്പിച്ചു.[7] തന്റെ നൂറാമത്തെ ചിത്രമായ നദിയിൽ മുത്തു (1973) സംവിധാനം ചെയ്ത കെ.എസ്. ഗോപാലകൃഷ്ണനെക്കുറിച്ച് കെ.ആർ. വിജയ ഓർമ്മിക്കുന്നു. നിരവധി സിനിമകളിൽ അഭിനയിച്ചതിനു പുറമേ, രാജ രാജേശ്വരി, കുടുംബം എന്നീ രണ്ട് ടെലിസീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്. ശ്രീരാമരാജ്യം (2011) എന്ന ചിത്രത്തിലൂടെ വിജയ വീണ്ടും ഒരു പുരാണ വേഷത്തിലെത്തി. ബാപ്പുവിന്റെ പുരാണ ചിത്രത്തിൽ കെ.ആർ. വിജയ ആദ്യമായി കൗസല്യയായി അഭിനയിച്ചു.[8] 500-ലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.[9]
എല്ലാ തെക്കേ ഇന്ത്യൻ ഭാഷകളിലുമായി ഏതാണ്ട് 500-ഓളം ചിത്രങ്ങളിൽ വിജയ അഭിനയിച്ചിട്ടുണ്ട്. തമിഴിലും, മലയാളത്തിലും, തെലുങ്കിലുമായി 100 വീതം ചിത്രങ്ങളിൽ അഭിനയിച്ചു. ഹിന്ദിയിലും ഊഞ്ചേ ലോഗ് എന്ന പടത്തിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ അവരുടെ കൂടെ അഭിനയിച്ചത് രാജ്കുമാറും, ഫിറോസ് ഖാനുമായിരുന്നു. അരഡസനോളം കന്നടചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്.
കെ.ആർ. വിജയയുടെ ചില പ്രശസ്ത സിനിമകൾ.
- കർപ്പകം
- ശെൽവം
- അനാർക്കലി
- സരസ്വതി ശബധം
- നെഞ്ചിരിക്കും വരെ
- നമ്മ വീട്ടു തെയ്‌വം
- ദീർഘസുമംഗലി
- ഇദയകമലം
- തങ്കപ്പതക്കം
- ത്രിശൂലം
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Actor K.R. Vijaya's smile illuminated her acting career". The Hindu. Chennai, India. 2006-07-06. Archived from the original on 2013-02-08. Retrieved 2013-05-23.
- ↑ "യവനികയിലെ മണവാട്ടി". mangalam.com. Archived from the original on 6 December 2016. Retrieved 7 December 2016.
- ↑ Vandhana (24 September 2017). "'Back Then, There Was No Pressure To Maintain Our Waistlines': Interview With KR Vijaya". Silverscreen.in (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 7 February 2019. Retrieved 5 February 2019.
- ↑ The Illustrated Weekly of India. Published for the proprietors, Bennett, Coleman & Company, Limited, at the Times of India Press. 1988. Archived from the original on 12 October 2020. Retrieved 5 February 2019.
- ↑ Vandhana (24 September 2017). "'Back Then, There Was No Pressure To Maintain Our Waistlines': Interview With KR Vijaya". Silverscreen.in (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 7 February 2019. Retrieved 5 February 2019.
- ↑ S. N. Sadasivan (2000). A Social History of India. APH Publishing. pp. 679–682. ISBN 978-81-7648-170-0.
- ↑ "Women's Day: From Ramya Krishnan to Nayanthara, actresses with divine presence on reel".
- ↑ "Screen goddess - The Hindu". The Hindu. 19 November 2011.
- ↑ "Women's Day: From Ramya Krishnan to Nayanthara, actresses with divine presence on reel".