കെ.ആർ. മീര
ദൃശ്യരൂപം
(കെ.ആർ.മീര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.ആർ. മീര | |
---|---|
ജനനം | ശാസ്താംകോട്ട, കൊല്ലം | ഫെബ്രുവരി 19, 1970
തൂലികാ നാമം | മീര |
തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, പത്രപ്രവർത്തക |
ദേശീയത | ഇന്ത്യൻ |
Genre | നോവൽ, ചെറുകഥ |
അവാർഡുകൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, വയലാർ പുരസ്കാരം , കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം |
പങ്കാളി | ദിലീപ് |
കുട്ടികൾ | ശ്രുതി ദിലീപ് |
മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരിയാണ് കെ.ആർ . മീര. ആവേ മരിയ എന്ന ചെറുകഥക്ക് 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം[1], ആരാച്ചാർ എന്ന നോവലിനു 2013-ലെ ഓടക്കുഴൽ പുരസ്കാരം [1] , 2014-ലെ വയലാർ പുരസ്കാരം, 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം,2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം [2] എന്നിവ ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം[3]. 1993 മുതൽ മലയാള മനോരമയിൽ പത്രപ്രവർത്തകയായി ജോലിയിൽ പ്രവേശിച്ചു .പിന്നീട് മനോരമയിൽ നിന്നും രാജിവച്ചു ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തകയും മുഴുവൻ സമയ എഴുത്തുകാരിയും [4][5]. ആരാച്ചാർ എന്ന ഇവരുടെ നോവൽ മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു[6].
പുസ്തകങ്ങൾ
[തിരുത്തുക]നോവലുകൾ
[തിരുത്തുക]- നേത്രോന്മീലനം
- മീരാസാധു (ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് മിനിസ്റ്റി എസ്. സ്നേഹത്തിന്റെ വിഷം)
- യൂദാസിന്റെ സുവിശേഷം
- മോഹമഞ്ഞ
- മാലാഖയുടെ ചിറകുകൾ കരിനീല
- ആ മരത്തെയും മറന്നു ഞാൻ (നോവൽ)
- ആരാച്ചാർ (നോവൽ)(2012) [7]
- സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ (നോവൽ )[8]
- ഘാതകൻ(നോവൽ)
- ഖബർ
ചെറുകഥാ സമാഹാരം
[തിരുത്തുക]- സർപ്പയഞ്ജം (2001)
- ഓർമ്മയുടെ ഞരമ്പു് (2002)
- മോഹമഞ്ഞ(2004)
- ആവേ മരിയ
- കെ.ആർ മീരയുടെ കഥകൾ
- ഗില്ലറ്റിൻ (കെ ആർ മീര എഴുതിയ കാലത്ത് തന്നെ പ്രശസ്തമായ കഥാസമാഹാരമാണ് ഗില്ലറ്റിൻ .ഈ സമാഹാരത്തിലെ ഓരോ കഥകളും ഒരു സമ്മര്ദം നാടകവേദിയിലെ കുടിപാർപ്പുകാരാണ് മനുഷ്യർ എന്നാണ് അടിവരയിട്ട് കാണിക്കുന്നത്.ചരിത്രം കോമാളി വേഷത്തിൽ മർദ്ദനോപകരണവുമായി പ്രത്യക്ഷപ്പെടുമ്പോൾ കഥകൾ കൊണ്ടു തീർക്കാവുന്ന പ്രതിരോധങ്ങളെ കുറിച്ചെല്ലാം കെ ആർ മീര ബോധവതിയാണ്.ഒരു പക്ഷേ മലയാളത്തിൽ അധികം മാതൃകകൾ ഇല്ലാത്ത എഴുത്തു രീതിയാണ് ഈ കഥാകാരിയുടെത്.നർമ്മബോധം പോലും വിലക്കപ്പെട്ട സ്ത്രീ ലോകത്തിൻറെ പലതരം ഏകാന്തതകളിൽ ആത്മ പരിഹാസത്തോളമെത്തുന്ന നിർമമതയോടെ ഈ കഥാകാരി അടയാളപ്പെടുത്തുന്നു)
- മീരയുടെ നോവെല്ലകൾ (2014)
- പെൺപഞ്ചതന്ത്രം(2016)
- ഭഗവാന്റെ മരണം(2017)
ഓർമ്മക്കുറിപ്പുകൾ
[തിരുത്തുക]- മഴയിൽ പറക്കുന്ന പക്ഷികൾ ( ലേഖനം/ഓർമ്മ)
- എന്റെ ജീവിതത്തിലെ ചിലർ (ഓർമ്മ)
- കഥയെഴുത്ത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും
[തിരുത്തുക]- 1998: പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടി (പി.യു.സി.എൽ.)അവാർഡ് ഫോർ ജേർണലിസം
- 1998: ചൊവ്വര പരമേശ്വരൻ അവാർഡ്
- 2001: കുട്ടികളുടെ അവകാശങ്ങൾക്കുള്ള ദീപാലയ ദേശീയ ജേണലിസം അവാർഡ്
- 2004: ലളിതാംബിക സാഹിത്യ അവാർഡ്
- 2004: ഗീതാ ഹിരണ്യൻ എൻഡോവ്മെൻറ് അവാർഡ് , കേരള സാഹിത്യ അക്കാദമി - ഒാർമ്മയുടെ ഞരമ്പ്
- 2004: അങ്കണം സാഹിത്യ അവാർഡ് - ഒാർമ്മയുടെ ഞരമ്പ്[9]
- 2006: കേരള വർമ്മ കഥാ പുരസ്കാരം - ഓർമ്മയുടെ ഞരമ്പ്
- 2006: ഇ.വി കൃഷ്ണപ്പിള്ള സ്മാരക സാഹിത്യ അവാർഡ് - മോഹമഞ്ഞ്
- 2006: തോപ്പിൾ രവി സ്മാരക സാഹിത്യ അവാർഡ് - കരിനീല
- 2009: കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2009 - ചെറുകഥ - ആവേ മരിയ
- 2013: ഓടക്കുഴൽ പുരസ്കാരം - ആരാച്ചാർ[10], [11]
- 2013:കേരള സാഹിത്യ അക്കാദമി പുരസ്കാരം -നോവൽ - ആരാച്ചാർ[12]
- 2014: വയലാർ സാഹിത്യ പുരസ്കാരം - ആരാച്ചാർ[13], [14]
- 2015: ഒമാൻ കേരള സാഹിത്യ പുരസ്കാരം[15]
- 2015: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2015) - ആരാച്ചാർ [16], [17]
- 2016: ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി സമ്മാനത്തിനായി ഷോർട്ട്ലിസ്റ്റ് ചെയ്തു - ഹാംഗ് വുമൺ (ജെ. ദേവിക വിവർത്തനം ചെയ്തത്)[18]
- 2016: വനിതാരത്നം പുരസ്കാരം (കേരള സർക്കാർ [19]
- 2018: മുട്ടത്തുവർക്കി പുരസ്കാരം - ആരാച്ചാർ
- 2020: വി.വി.കെ അവാർഡ് - ആരാച്ചാർ[20]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം". മാതൃഭൂമി. Archived from the original on 2010-05-14. Retrieved 11 May 2010.
- ↑ "കെ.ആർ മീരക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മാതൃഭൂമി. Retrieved 2015-01-17.
- ↑ "വയലാർ അവാർഡ് കെ ആർ മീരക്ക്". Archived from the original on 2014-10-11. Retrieved 2014-10-12.
- ↑ "Profiles" (in ഇംഗ്ലീഷ്). womenswriting.com. Retrieved 16 December 2009.
- ↑ "പുഴ.കോമിൽ മീരയുടെ പ്രൊഫൈൽ". Archived from the original on 2008-05-08. Retrieved 2009-12-16.
- ↑ "നോവൽ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 709. 2011 സെപ്റ്റംബർ 26. Retrieved 2013 മാർച്ച് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ കെ.ആർ. മീരയുടെ പുസ്തകങ്ങൾ
- ↑ https://www.dcbooks.com/sooryane-aninja-oru-sthree-novel-by-k-r-meera.html
- ↑ "Ankanam award for KR Meera". Deccan Herald. 8 മാർച്ച് 2004. Archived from the original on 12 ഫെബ്രുവരി 2015. Retrieved 12 ഫെബ്രുവരി 2015.
- ↑ "കെ ആർ മീരയുടെ ആരാച്ചാറിന് ഓടക്കുഴൽ പുരസ്‌കാരം" Archived 2014-01-14 at the Wayback Machine.. DC books. 12 January 2014. Retrieved 23 March 2014.
- ↑ "ഓടക്കുഴൽ പുരസ്‌കാരം കെ.ആർ മീരയ്ക്ക്". മാതൃഭൂമി. Archived from the original on 2014-01-14. Retrieved 2014 ജനുവരി 14.
{{cite news}}
: Check date values in:|accessdate=
(help) - ↑ "2013-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു" (PDF). Kerala Sahitya Akademi. December 2014. Archived from the original (PDF) on 13 June 2018. Retrieved 28 December 2014.
- ↑ "K R Meera gets Vayalar award". Business Standard. 11 October 2014. Retrieved 11 October 2014.
- ↑ "വയലാർ അവാർഡ് കെ.ആർ.മീരയ്ക്ക്". www.mathrubhumi.com. Archived from the original on 2014-10-12. Retrieved 11 ഒക്ടോബർ 2014.
- ↑ "ഒമാൻ കേരള സാഹിത്യ പുരസ്‌കാരം കെ.ആർ. മീരയ്ക്ക്" Archived 2015-02-12 at the Wayback Machine.. DC books. 12 February 2015. Retrieved 12 February 2015.
- ↑ കെ.ആർ മീരക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
- ↑ "KR Meera wins Kendra Sahitya Akademi award"[പ്രവർത്തിക്കാത്ത കണ്ണി]. Malayala Manorama. 17 December 2015. Retrieved 17 December 2015.
- ↑ "DSC Prize 2016 Finalists". DSC Prize. 26 November 2015. Archived from the original on 2015-11-30. Retrieved 28 November 2015.
- ↑ http://www.kairalynews.com/news/7592[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "K.R Meera bags V. V. K Award". Madhyamam. 13 June 2020.
{{cite news}}
: CS1 maint: url-status (link)
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- CS1 maint: url-status
- 1970-ൽ ജനിച്ചവർ
- ഫെബ്രുവരി 19-ന് ജനിച്ചവർ
- മലയാള കഥാകൃത്തുക്കൾ
- കൊല്ലം ജില്ലയിൽ ജനിച്ചവർ
- ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- ഓടക്കുഴൽ പുരസ്കാരജേതാക്കൾ
- നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരം നേടിയവർ