കുണ്ഡലകേശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴിലെ പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണു കുണ്ഡലകേശി.[1] നഗുത്തനാർ അഞ്ചാം നൂറ്റാണ്ടിൽ രചിച്ചതാണ് ഭാഗികമായി ലഭിച്ച ഈ കൃതിയെന്നു കരുതുന്നു. 99 ശീലുകളിൽ 19 മാത്രമേ കണ്ടുകീട്ടിയിട്ടുള്ളൂ. ധർമ്മപദത്തിൽ നിന്നുള്ള ഒരു ബുദ്ധഭിക്ഷുണിയായ കുണ്ഡലകേശിയുടെ കഥയാണു പ്രസ്താവം. പുഹാറിലെ ഒരു സമ്പന്ന വ്യാപാരകുടുംബത്തിൽ ജനിച്ച കുണ്ഡലകേശി ഒരു കള്ളനുമായി പ്രണയത്തിലെത്തുന്നതും, പിന്നീട് അയാളെ കൊല്ലേണ്ടിവരുന്നതും, ചെയ്തിയിൽ മനം നൊന്ത് ബുദ്ധപദം സ്വീകരിച്ച് ജൈനരേയും ഹിന്ദുക്കളേയും വാഗ്വാദത്തിലേർപ്പെട്ട് തോൽപ്പിക്കുന്നതുമാണു ഇതിവൃത്തം.

അവലംബം[തിരുത്തുക]

  1. https://books.google.co.in/books?id=htArUg0OMpcC&pg=PA360&dq=kundalakesi&hl=en&redir_esc=y#v=onepage&q=kundalakesi&f=false
"https://ml.wikipedia.org/w/index.php?title=കുണ്ഡലകേശി&oldid=2518156" എന്ന താളിൽനിന്നു ശേഖരിച്ചത്