Jump to content

കാർക്കറലി

Coordinates: 49°25′0″N 75°25′0″E / 49.41667°N 75.41667°E / 49.41667; 75.41667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർക്കറലി

Қарқаралы
Kunabaev mosque
Kunabaev mosque
Official seal of കാർക്കറലി
Seal
കാർക്കറലി is located in Kazakhstan
കാർക്കറലി
കാർക്കറലി
Location in Kazakhstan
Coordinates: 49°25′0″N 75°25′0″E / 49.41667°N 75.41667°E / 49.41667; 75.41667
CountryKazakhstan
RegionKaraganda Region
Founded1868
ജനസംഖ്യ
9,212
സമയമേഖലUTC+6
Postal code
100800
ഏരിയ കോഡ്+8 (72146)
വെബ്സൈറ്റ്http://karkaraly.kz/

കാർക്കറലി, (കസാഖ്: Қарқаралы) (Russian: Каркаралинск, Karkaraly, Karkaralinsk) കസാഖിസ്ഥാനിലെ കരഗാൻഡ ഒബ്ലാസ്റ്റിലുള്ള (കരഗാൻഡ മേഖല) ഏറ്റവും പഴക്കമുള്ള നഗരമാണ്. കാർക്കറലിൻസ്ക് എന്ന പേരിലും ഈ നഗരം അറിയപ്പെടുന്നു. [1]1999 ലെ സെൻസസിൽ 8,773 ആയിരുന്ന ജനസംഖ്യ 2009 ലെ സെൻസസിൽ 9,212 ആയി വർദ്ധിച്ചിരുന്നു. ഒരു ചെറിയ, പുൽമൈതാനങ്ങൾ നിറഞ്ഞ ഗ്രാമമായിട്ടായിരുന്നു ഈ നഗരത്തിൻറെ തുടക്കം. പ്രാചീനകാലത്ത് മദ്ധ്യേഷ്യയിൽ നിന്നുള്ള കാരവനുകൾ സൈബീരിയയിലേക്കുള്ള യാത്രയിൽ ഈ ഗ്രാമത്തിലൂടെയാണ് സഞ്ചരിച്ചിരുന്നത്.

കർക്കറാലി എന്ന പേര് ഉരുത്തിരിഞ്ഞുവന്നത്, കർകാറ(qarqara) എന്ന പദത്തിൽനിന്നാണ്. [2] ഇത് കസാഖ്സ്ഥാനിൽ ഉപയോഗത്തിലുണ്ടായിരന്ന അമൂല്യമായ ഒരു അലങ്കാര തലപ്പാവാണ്. ഒരു ഐതിഹ്യം അനുസരിച്ച്, ഇപ്പോഴത്തെ കർക്കറാലി എന്ന പ്രദേശത്ത് പണ്ടുകാലത്ത് ഒരു മനോഹരിയായ പെൺകുട്ടിയുടെ കാർകാറ പതിക്കുകയും പെൺകുട്ടി ആ പ്രദേശം മുഴുവൻ ഇതു തിരഞ്ഞുവെങ്കിലും കണ്ടെടുക്കാനായില്ല. അത് അവളുടെ തിരയൽ വ്യർത്ഥമാക്കിക്കൊണ്ട് പുൽത്തകിടിയിൽ മറഞ്ഞുകിടന്നു. മനോഹരമായ കർക്കാര നഷ്ടപ്പെട്ടെങ്കിലും, ഈ ദേശത്തിന്റെ മനോഹാരിത കർക്കാര പോലെ മനോഹരമായി എന്നെന്നേക്കുമായി നിലനിൽക്കും എന്നാണ് ഐതിഹ്യം. മറ്റൊരു ഇതിഹാസം പ്രസിദ്ധനായ അബ്ലായി ഖാൻ  (1711 — May 23, 1781) ഖാൻ ആയി പ്രഖ്യാപിച്ച സ്ഥലമാണിതെന്നാണ്.

കാർക്കറലി ജില്ലയുടെ ഭരണകേന്ദ്രമാണ് കാർക്കറലി നഗരം. ജനസാന്ദ്രതയും സമ്പദ് വ്യവസ്ഥയും അനുസരിച്ച് കരഗാണ്ട മേഖലയിലെ ഏറ്റവും വലിയ ജില്ലയാണ് കാർക്കറലി ജില്ല. ജില്ല 35 ദശലക്ഷം ഹെക്ടറർ വിസ്തൃതിയുള്ളതും, 42,500 ജനങ്ങൾ അധിവസിക്കുന്നതുമാണ്.  ജനസംഖ്യയുടെ 75% കർക്കറാലി നഗര പരിധിക്ക് പുറത്തു വസിക്കുന്നു. കർക്കറലി ജില്ല 16 ഗോത്ര വംശങ്ങളെ പ്രതിനിധീകരിക്കുന്നു. ഇവയിൽ ഏറ്റവും കൂടുതൽ കസാക്കി വംശജരും (96.2%), ബാക്കി റഷ്യൻ (2.23%), ഉക്രേനിയൻ (0.49%) എന്നിങ്ങനെയുമാണ്.

ചരിത്രം

[തിരുത്തുക]

1824 ൽ ഇവിടെ ഒരു കോട്ട പണിതുയർത്തപ്പെട്ടിരുന്നു. മൂന്നു വർഷത്തിനു ശേഷം കോസാക്കുകൾ അത് ഏറ്റെടുത്തു. 1869 ൽ കാർക്കറലിയ്ക്ക് ഒരു നഗരത്തിന്റെ പദവി നൽകപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിൽ ഈ നഗരം ഒരു പ്രധാന വ്യാപാര വ്യവസായ കേന്ദ്രമായിരുന്നു. ഇവിടെ നടന്നുവന്നിരുന്ന പ്രശസ്തമായ കൊയാണ്ടി മേള, വ്യാപാരം, സാമ്പത്തിക ബന്ധം, സംസ്കാരം എന്നിവയുടെ വികസനത്തിനു വളരെയധികം സഹായിച്ചിരുന്നു. ഇക്കാലത്ത്, സെമിപലടിൻസ്ക് മേഖലയുടെ തലസ്ഥാനമായിരുന്നു കാർക്കറലി. രാഷ്ട്രീയക്കാർ, കലാ സാഹിത്യ വാസനയുള്ളവർ, അധ്യാപകർ, ശാസ്ത്രജ്ഞർ, സഞ്ചാരികൾ എന്നിവർ ഇവിടെ തമ്പടിച്ചതോടെ ക്രമേണ, ഈ നഗരം ഒരു വലിയ ജനകീയ രാഷ്ട്രീയ കേന്ദ്രമായിത്തീർന്നു.

പ്രകൃതി

[തിരുത്തുക]

കാർക്കറലി പർവ്വതനിരകൾക്ക് എതിർവശമാണ് കാർക്കറലി നഗരം സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ള വനങ്ങളും മലനിരകളും 1884 മുതൽ വിവിധ സർക്കാർ ഏജൻസികളിലൂടെ പരിരക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ പ്രദേശം ചരിത്രപരമായി കരാഗണ്ടയിൽ നിന്നുള്ള കൽക്കരി, ലോഹ ഖനികളിലെ ജോലിക്കാർ വിശ്രമിക്കാൻ ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു. 1998 ൽ ഈ പ്രദേശത്ത് കാർക്കറലി ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടു.  ഈ ദേശീയോദ്യാനം ഏകദേശം 112,120 ഹെക്ടർ വിസ്തൃതിയിൽ മലനിരകൾ, വനം, പുൽമേടുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ്. ഈ ദേശീയോദ്യാനം കാർക്കറലിയും കെൻ്റ് മലനിരകളും കൂടി ഉൾക്കൊള്ളുന്ന  4 ഭൂമിശാസ്ത്രപരമായ മേഖലകളായി വേർതിരിച്ചിരിക്കുന്നു. 150-ലധികം ഇനം പക്ഷികളും, 46 തരം സസ്തനികളും, 6 ഇനം ഉരഗങ്ങളും 2 ഇനം ഉഭയജീവികളുമാണ് ഇവിടെ സാധാരണയായി കാണപ്പെടാറുള്ളത്. 2 തരം സസ്തനികളും 11 ഇനം പക്ഷികളും പരിരക്ഷിക്കപ്പെടുന്ന ഇനങ്ങളാണ്. ഇതിൽ അർഗാലി എന്ന ലോകത്തിലെ ഏറ്റവും വലിയ ഇനം കാട്ടാട്, സ്വർണ്ണപ്പരുന്ത് എന്നിവയും ഉൾപ്പെടുന്നു.


അവലംബം

[തിരുത്തുക]
  1. "ПУНКТЫ ОБЩЕСТВЕННОГО ДОСТУПА". АППАРАТ АКИМА КАРКАРАЛИНСКОГО РАЙОНА. 2018-06-04. Archived from the original on 2019-10-24. Retrieved 2020-05-17.
  2. "ОЧЕРКИ ПО ИСТОРИИ РАЙОНА". АППАРАТ АКИМА КАРКАРАЛИНСКОГО РАЙОНА. 2019-10-24. Archived from the original on 2019-10-24. Retrieved 2020-05-17.

കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാർക്കറലി&oldid=3628271" എന്ന താളിൽനിന്ന് ശേഖരിച്ചത്