ഉള്ളടക്കത്തിലേക്ക് പോവുക

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാസബ്ളാങ്കാ ഫിലിം ഫാക്ടറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസാബ്ലാങ്കാ ഫിലിം ഫാക്ടറി
ചലച്ചിത്രനിർമ്മാണം
വ്യവസായംചലച്ചിത്രം
സ്ഥാപിതം2016 (2016)
സ്ഥാപകൻനിർമൽ ബേബി വർഗീസ്
ആസ്ഥാനംകാവുംമന്ദം, വയനാട്, കേരളം
പ്രധാന വ്യക്തി
നിർമൽ ബേബി വർഗീസ്
ബേബി ചൈതന്യ[1]

മലയാള ചലച്ചിത്ര സംവിധായകനായ നിർമൽ ബേബി വർഗീസിന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്രനിർമ്മാണ കമ്പിനിയാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി (English: Casablanca Film Factory).[2] കേരളത്തിലെ വയനാട് ജില്ലയിലെ കാവുംമന്ദത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.[3]

2016 നിർമൽ സംവിധാനം ചെയ്ത മിറർ ഓഫ് റിയാലിറ്റി, മാറ്റം ദി ചേഞ്ച് എന്നീ രണ്ട് ഹൃസ്വ ചിത്രങ്ങളാണ് ഈ ബാനറിൽ നിർമ്മിച്ച ആദ്യ ചലച്ചിത്രങ്ങൾ.[4] കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം ഉൾപ്പടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ തരിയോട് എന്ന ചരിത്ര ഡോക്യൂമെന്ററി ചലച്ചിത്രത്തിലൂടെയാണ് ഈ നിർമ്മാണ കമ്പനി കൂടുതൽ ശ്രദ്ധ നേടുന്നത്.[5]

2022 ൽ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടജ് സിനിമയായ വഴിയെ നിർമ്മിച്ചു.[6] ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ് ഈ ചിത്രത്തിന്റെ സംഗീതമൊരുക്കിയത്.[7] ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് എന്ന ടൈം ലൂപ്പ് ചിത്രമാണ് അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം.[8]

നിർമ്മിച്ച ചിത്രങ്ങൾ

[തിരുത്തുക]

പ്രവർത്തനങ്ങൾ

[തിരുത്തുക]

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ്,[9] കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറർ ഫിലിം ഫെസ്റ്റിവൽ,[10] കാസബ്ലാങ്ക ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റ്,[11] വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ്[12] എന്നിവ സംഘടിപ്പിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "നിർമ്മാതാവിന് പിറന്നാൾ ആശംസകൾ അറിയിച്ച് സംവിധായകൻ". ഇ മലയാളീ. 17 നവംബർ 2021. Retrieved 27 April 2024.
  2. "Casablanca Film Factory Awards: Winners announced". Mathrubhumi. 3 ജൂലൈ 2022. Retrieved 27 April 2024.
  3. "Official website of Casablanca Film Factory". Archived from the original on 11 August 2022. Retrieved 27 April 2024.{{cite news}}: CS1 maint: bot: original URL status unknown (link)
  4. Web Desk (2 June 2020). ""മിറർ ഓഫ് റിയാലിറ്റി", "മാറ്റം ദി ചേഞ്ച്" എന്നീ ഷോർട്ട് ഫിലിമുകൾക്ക് അമേരിക്കയിൽ വീണ്ടും അംഗീകാരം". Janayugom. Archived from the original on 5 June 2020. Retrieved 27 April 2024.
  5. "ടെലിവിഷൻ പുരസ്‌കാര നിറവിൽ സഹോദരങ്ങൾ". Deshabhimani. 13 November 2021. Archived from the original on 2023-09-03. Retrieved 27 April 2024.
  6. "മലയാളത്തിലെ ആദ്യ ഫൗണ്ട് ഫുട്ടേജ് സിനിമ; 'വഴിയെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ഹോളിവുഡ് താരം". മീഡിയാവൺ ടിവി. Retrieved 27 April 2024.
  7. "വഴിയെ' സിനിമയ്‌ക്ക് പൂജയോടെ തുടക്കം; ഹോളിവുഡ് സംഗീത സംവിധായകന്റെ ആദ്യ ഇന്ത്യൻ സിനിമ". Mathrubhumi. Retrieved 27 April 2024.
  8. "അഞ്ച് ഭാഷകളിലായി 'ഡ്രെഡ്ഫുൾ ചാപ്റ്റേഴ്സ്'; പ്രേക്ഷകരിൽ ഭീതി ജനിപ്പിച്ച് ടൈറ്റിൽ പോസ്റ്റർ". Madhyamam. 6 September 2020. Retrieved 27 April 2024.
  9. "കാസബ്ലാങ്ക ഫിലിം ഫാക്ടറി അവാർഡ്‌സ്; വിജയികളെ പ്രഖ്യാപിച്ചു". Mathrubhumi. 3 July 2022. Retrieved 16 November 2024.
  10. "കാസബ്ലാങ്ക ഫിലിം ഫാക്ടറി ഹൊറർ ഫിലിം ഫെസ്റ്റിവൽ; വിജയികളെ പ്രഖ്യാപിച്ചു". keralaonlinenews.com. 20 March 2024. Retrieved 16 November 2024.
  11. "അഞ്ചാമത് കാസബ്‌ളാങ്കാ ഇൻഡിപെൻഡന്റ്റ് ഫിലിം ഫെസ്റ്റിവൽ; വിജയികളെ പ്രഖ്യാപിച്ചു". emalayalee.com. 1 August 2024. Retrieved 16 November 2024.
  12. "വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റിന്റെ ആദ്യ സീസണിലെ വിജയികളെ പ്രഖ്യാപിച്ചു". Deshabhimani. 1 November 2024. Retrieved 16 November 2024.

പുറം കണ്ണികൾ

[തിരുത്തുക]