കാതോട് കാതോരം
ദൃശ്യരൂപം
(കാതോടു കാതോരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാതോട് കാതോരം | |
---|---|
സംവിധാനം | ഭരതൻ |
നിർമ്മാണം | എം.ജി. ഗോപിനാഥ് ജി.പി. വിജയകുമാർ |
കഥ | ഭരതൻ |
തിരക്കഥ | ജോൺപോൾ |
അഭിനേതാക്കൾ | മമ്മൂട്ടി സരിത |
സംഗീതം | ഔസേപ്പച്ചൻ ഭരതൻ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | സരോജ് പാഡി |
ചിത്രസംയോജനം | എൻ.പി. സുരേഷ് |
സ്റ്റുഡിയോ | സെവൻ ആർട്ട്സ് |
വിതരണം | സെവൻ ആർട്ട്സ് റിലീസ് |
റിലീസിങ് തീയതി | 1985 നവംബർ 15 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഭരതൻ സംവിധാനം ചെയ്ത് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാതോട് കാതോരം. മമ്മൂട്ടി, സരിത എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . ജോൺപോൾ തിരക്കഥയും ഔസേപ്പച്ചൻ സംഗീതസംവിധാനവും നിർവഹിച്ചു. സെവൻ ആർട്ട്സിന്റെ ബാനറിൽ ജി.പി. വിജയകുമാർ, എം.ജി. ഗോപിനാഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – ലൂയിസ്
- സരിത – മേരിക്കുട്ടി
- നെടുമുടി വേണു – പള്ളിയിലെ അച്ചൻ
- ഇന്നസെന്റ് – റപ്പായി
- ജനാർദ്ദനൻ – ലാസർ
- ലിസി – തെരേസ
- ബഹദൂർ – പൈലി
- ഫിലോമിന
- ബാലതാരം പ്രശോഭ് – കുട്ടൻ
സംഗീതം
[തിരുത്തുക]ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ, ഭരതൻ എന്നിവരാണ് സംഗീതം പകർന്നത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും ഔസേപ്പച്ചനാണ്. ഔസേപ്പച്ചന്റെ ആദ്യചിത്രമായ ഇതിലെ പാട്ടുകൾ ഹിറ്റുകളായി മാറി.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "നീ എൻ സർഗ്ഗസൗന്ദര്യമേ" | കെ.ജെ. യേശുദാസ്, ലതിക | 4:30 | |||||||
2. | "ദേവദൂതർ പാടി" | കെ.ജെ. യേശുദാസ്, ലതിക, കൃഷ്ണചന്ദ്രൻ, രാധിക | 5:11 | |||||||
3. | "കാതോട് കാതോരം" (സംഗീതം: ഭരതൻ) | ലതിക | 4:39 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കാതോട് കാതോരം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കാതോട് കാതോരം – മലയാളസംഗീതം.ഇൻഫോ