കാട്ടുനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


White-bellied Blue Flycatcher
WhitebelliedFlycatcher.svg
Illustration of male and female
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Muscicapidae
ജനുസ്സ്: Cyornis
വർഗ്ഗം: C. pallipes
ശാസ്ത്രീയ നാമം
Cyornis pallipes
(Jerdon, 1840)
പര്യായങ്ങൾ

Cyornis pallidipes
Muscicapula pallipes

പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഒരു പക്ഷിയാണ് കാട്ടുനീലി. നിത്യ ഹരിത വനങ്ങളിലെ അടിക്കടുകളിലാണ് ഇവയുടെ വാസം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഇവയുടെ ശരീരം നീലയാണ്. ആൺപക്ഷിയുടെ ദേഹം തിളങ്ങുന്ന നീലയാണ് ഉദരഭാഗം വെള്ളയാണ്. കണ്ണും കൊക്കും ചേരുന്ന ഭാഗം ഇരുണ്ട്. പെൺപക്ഷിക്ക് ശരീരത്തിൽ എവിടെയും നീലനിറമില്ല. തലയിൽ ചാരനിറം. ചിറകുകൾ തവിട്ടു നിറം. കൊക്കിനും കണ്ണിനുമിടയിൽ നേർത്ത മഞ്ഞ നിറത്തിലുള്ള അടയാളമുണ്ട്. തൊണ്ടയിൽ ചുവപ്പുകലർന്ന ഓറഞ്ചു നിറം. വാലിനു നരച്ച ചെങ്കൽ നിറം. ഈ പക്ഷികൾ മിക്കപ്പോഴും ഇണയോടൊപ്പമാണ് സഞ്ചരിക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുനീലി&oldid=1849586" എന്ന താളിൽനിന്നു ശേഖരിച്ചത്