കറ്റാർവാഴ
കറ്റാർവാഴ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. vera
|
Binomial name | |
Aloe vera |
അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ . പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന് ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തിൽ വളരുന്നു. ഇലകൾ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു.
കൃഷി
[തിരുത്തുക]ഉദ്യാനസസ്യമായി വളർത്തുവാൻ കഴിയുന്ന ഒരു സസ്യമാണ് കറ്റാർവാഴ. ഈ സസ്യം ഏകദേശം 30 മുതൽ 50 സെന്റീമീറ്റർ പൊക്കത്തിൽ വരെ വളരുന്നവയാണ്. ചുവട്ടിൽ നിന്നും ഉണ്ടാകുന്ന പുതിയ കിളിർപ്പുകൾ നട്ടാണ് പുതിയ തൈകൾ കൃഷിചെയ്യുന്നത്. കാര്യമായ രോഗങ്ങൾ ബാധിക്കാത്ത സസ്യമാണിത്. കിളിർപ്പുകൾ തമ്മിൽ ഏകദേശം 50 സെന്റീമീറ്റർ അകലത്തിലാണ് നടുന്നത്. നട്ട് ആറാം മാസം മുതൽ വിളവെടുപ്പ് ആരംഭിക്കാം. ഒരു ചെടിയിൽ നിന്നും തുടർച്ചയായി അഞ്ചു വർഷം വരെ വിളവെടുക്കുന്നതിന് കഴിയും. ഇത് തോട്ടങ്ങളിൽ ഇടവിളയായും നടാൻ കഴിയും.ലോകം ഇന്ന് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെ മുന്നിലാണ്. അതുകൊണ്ട് തന്നെ ഈ ചെടിയുടെ കൃഷിക്ക് വളരെ അധികം സാധ്യത ഉണ്ട്. ഒരു ചെടിയുടെ ആയുസ്സിൽ മൂന്നര കിലോയോളം വിളവുതരും കള്ളിമുൾ ചെടി വിഭാഗത്തിൽ പെടുന്ന ഈ കുഞ്ഞൻ.
കറ്റാർവാഴയുടെ ഗുണങ്ങൾ
[തിരുത്തുക]കറ്റാർവാഴയുടെ സ്വഭാവങ്ങൾക്കു നിദാനം ഇല(പോള)കളിൽ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്.കറ്റാർവാഴ ജീവകങ്ങൾ, അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മാംഗനീസ്, കാൽസ്യം, സിങ്ക്, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. വിപണിയിൽ ആരോഗ്യപാനീയങ്ങൾ, മോയിസ്ചറൈസറുകൾ , ക്ലെൻസറുകൾ, ലേപനങ്ങൾ തുടങ്ങിയ നിരവധി കറ്റാർവാഴ ഉല്പന്നങ്ങൾ ഇന്ന് ലഭ്യമാണ്. ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർവാഴ നീര് അത്യന്തം ഗുണകരമാണ്.[അവലംബം ആവശ്യമാണ്] ഇത് നല്ലൊരു ആന്റിഓക്സിഡൻറാണ്. കൂടാതെ ബാക്റ്റീരിയ, പൂപ്പൽ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :തിക്തം, മധുരം
ഗുണം :ഗുരു, സ്നിഗ്ധം, പിശ്ചിലം
വീര്യം :ശീതം
വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]പോള[1]
ഉപയോഗങ്ങൾ
[തിരുത്തുക]കുമാര്യാസവം, അന്നഭേദിസിന്ധൂരം, മഞ്ചിഷ്ഠാദി തൈലം എന്നിവയിൽ ഉപയോഗിക്കുന്നു. [2]
- സോപ്പ്
- ത്വക്ക് ഈർപ്പമുള്ളതാക്കുന്ന കുഴമ്പുകൾ
- മരുന്ന്
- ആഹാരം
കറ്റാർവാഴയുടെ: മാർക്കറ്റിൽ ലഭ്യ മാകുന്നഉത്പന്നങ്ങൾ
- ലോഷൻ
- ബേബിഡൈപെർസ്
- റ്റൂത്ത് പേസ്റ്റ്
- വിവിധ തരം പാനീയങ്ങൾ
- അഡൾട് പാഡ്സ്
- ഹെയർ ഓയ്ൽസ്
- ഫേസ് വാഷ്
- ഫേസ് ക്രീം
- ബേബി സോപ്
ഈ ചെടി ഇന്ത്യയിലെ മരുന്ന് കമ്പനികൾ വ്യാപകമായി ഇറക്കുമതി ചെയ്യുന്നു.
ചിത്രശാല
[തിരുത്തുക]-
കറ്റാർവാഴ തൈകൾ
-
പൂവ്
-
കറ്റാർവാഴ
-
കറ്റാർവാഴകൾ
-
കറ്റാർ വാഴപ്പൂവ്
-
കറ്റാർവാഴ
-
കറ്റാർവാഴച്ചെടി
-
കറ്റാർവാഴയുടെ പൂവ്
അവലംബം
[തിരുത്തുക]- ↑ 1.0 1.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ എം. ആശാ ശങ്കർകറ്റാർ വാഴപ്പോളയിലെ കൊഴുപ്പിൽ നിന്നും ഉണ്ടാക്കുന്ന പ്രധാന ആയുർവേദൗഷധമാണ് ചെന്നിനായകം , പേജ്9- ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല.
കുറിപ്പുകൾ
[തിരുത്തുക]- Carrington Laboratories Veterinary Research with Acemannan Immunostimulant™ Archived 2007-09-29 at the Wayback Machine.
- The effect of Acemannan Immunostimulant in combination with surgery and radiation therapy on spontaneous canine and feline fibrosarcomas Archived 2007-06-24 at the Wayback Machine.
- Decreased mortality of Norman murine sarcoma in mice treated with the immunomodulator, Acemannan.
- Induction of Apoptosis in a Macrophage Cell Line RAW 264.7 By Acemannan, a -(1,4)-Acetylated Mannan Archived 2007-09-29 at the Wayback Machine.
- Serrano M, Valverde JM, Guillen F, Castillo S, Martinez-Romero D, Valero D. (2006). Use of Aloe vera gel coating preserves the functional properties of table grapes. J Agric Food Chem 54 (11): 3882-3886. see also.
- Plants for a Future: Aloe vera Archived 2006-12-13 at the Wayback Machine.
- Flora Europaea: Aloe vera (lists only as an introduced plant, contrary to statements of European origin in some other sources)
- Flora of China: Aloe vera
- https://archive.today/20121223180523/homesteadsurvival.blogspot.co.uk/2012/09/the-good-bad-and-ugly-17-things-about.html