ചെന്നിനായകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കയ്പുരസമുള്ള ഒരു അങ്ങാടിമരുന്നാണ് ചെന്നിനായകം. കറ്റാർവാഴയുടെ ഇലയുടെ നീര് പ്രത്യേകരീതിയിൽ തിളപ്പിച്ച് ജലാംശം വറ്റിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇരുണ്ടനിറവും കട്ടിയുമുള്ളതും തിളക്കമാർന്നതുമാണ് ഈ പദാർത്ഥം.[1][2] കുഞ്ഞുങ്ങളുടെ മുലകുടി മാറാൻ ചെന്നിനായകം അരച്ചു തേയ്ക്കുന്ന പതിവുണ്ട്. വിരശല്യത്തിനും വിരേചനത്തിനും ആർത്തമസംബന്ധമായ രോഗങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു.[3] എന്നാൽ കറ്റാർവാഴയുടേയും ചെന്നിനായകം അടക്കം അതിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടേയും ഔഷധഗുണത്തേയും അവയിലെ വിഷാംശത്തേയും പറ്റി ആധുനികവൈദ്യശാസ്ത്രത്തിന് ഭിന്നാഭിപ്രായങ്ങളാണുള്ളത്.[4]

അവലംബം[തിരുത്തുക]

  1. http://www.springer.com/cda/content/document/cda_downloaddocument/9780387317991-c2.pdf?SGWID=0-0-45-331011-p129825490
  2. http://kif.gov.in/ml/index.php?option=com_content&task=view&id=87&Itemid=29
  3. കേരളത്തിലെ ഔഷധ സസ്യങ്ങൾ - ഡോ.സി.ഐ. ജോളി, കറന്റ് ബുക്സ്
  4. http://www.nlm.nih.gov/medlineplus/druginfo/natural/607.html
"https://ml.wikipedia.org/w/index.php?title=ചെന്നിനായകം&oldid=2688049" എന്ന താളിൽനിന്ന് ശേഖരിച്ചത്