Jump to content

കണ്ണിറുക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഡെൽ ഹീനൽ വിങ്കിംഗ്, 2016

മനപ്പൂർവ്വം ഒരു കണ്ണ് ഹ്രസ്വമായി അടക്കുന്നത് ആണ് സാധാരണയായി കണ്ണിറുക്കൽ എന്ന് അറിയപ്പെടുന്നത്. ഇത് വാക്കില്ലാത്ത ആശയവിനിമയം സാധ്യമാക്കുന്ന ഒരു മുഖ ചേഷ്ടയാണ്. [1] ഇംഗ്ലീഷിൽ ഇത് വിങ്ക് എന്ന് അറിയപ്പെടുന്നു. ഈ ചേഷ്ട സന്ദർഭത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു, അതേപോലെ ഒരു കണ്ണ് അടയ്ക്കുന്നത് ചിലപ്പോൾ തെറ്റായി വ്യാഖ്യാനിക്കുകയോ അസംബന്ധം ആകുകയോ ചെയ്യാം. ഉദാഹരണത്തിന്, ലോകത്തിലെ ചില പ്രദേശങ്ങളിൽ, ഒരു കണ്ണ് ഇറുക്കുന്നത് പരുഷമോ കുറ്റകരമോ ആയി കണക്കാക്കാം. ഉൾപ്പെട്ടിരിക്കുന്ന ആളുകളുടെ ബന്ധത്തെ ആശ്രയിച്ച്, ഒരു കണ്ണ് ഇറുക്കൽ ഒരു ലൈംഗിക ആംഗ്യവുമാകാം. [2] [3]

പൊതുവായ അവലോകനവും അർത്ഥവും

[തിരുത്തുക]

കണ്ണിറുക്കൽ സാധാരണയായി അതിൽ ഉൾപ്പെടുന്നവർ തമ്മിലുള്ള നേത്ര സമ്പർക്കം ഉൾപ്പെടുന്നു കൂടുതൽ സൂക്ഷ്മമായ ആംഗ്യങ്ങളിൽ ഒന്നാണ്.[4] മിക്ക അവസരങ്ങളിലും ഇത് അയച്ചയാളും ഉദ്ദേശിച്ച സ്വീകർത്താക്കളും മാത്രമേ അറിയാൻ പാടുള്ളൂ, എന്നാൽ ചില സന്ദർഭങ്ങളിൽ കൂടുതൽ വ്യാപകമായി അറിയിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

ഒരു കണ്ണ് മാത്രമായി ഇറുക്കൽ

[തിരുത്തുക]
ഡച്ച് ഹാസ്യനടൻ ആൻഡ്രെ വാൻ ഡുയിൻ ഒരു കണ്ണ് മാത്രമായി ഇറുക്കുന്നു

ഒരു കണ്ണ് മാത്രമായി ഇറുക്കുന്നത് ഐക്യദാർഢ്യം അല്ലെങ്കിൽ അടുപ്പം സൂചിപ്പിക്കുന്ന ഒരു സൗഹൃദ ആംഗ്യമാണ്.

മൂന്നാം കക്ഷികൾ അറിയാത്ത ഒരു സന്ദേശം നിശബ്ദമായി അയയ്ക്കുക എന്നതാണ് കണ്ണിറുക്കലിന്റെ ഒരു സാധാരണ ഉപയോഗം. ഉദാഹരണത്തിന്, A വ്യക്തി B വ്യക്തിയോട് കള്ളം പറയുകയോ മനഃപൂർവ്വം അവരെ കളിയാക്കുകയോ ചെയ്യുമ്പോൾ, C യെ ആ വസ്തുത സൂചിപ്പിക്കുന്നതിനും അവരെ ആ "ഗൂഢാലോചന" യിൽ ഉൾപ്പെടുത്തുന്നതിനുമുള്ള മാർഗ്ഗമായി അവർ C വ്യക്തിയെ നോക്കി ഒരു കണ്ണ് ഇറുക്കാം. മറ്റൊരു തരത്തിൽ, ഒരു വ്യക്തി മറ്റൊരു വ്യക്തിയെ സൌഹാർദ്ദപരമായി കളിയാക്കുകയാണെങ്കിൽ, അവരുടെ സ്വന്തം വാക്കുകൾ മറ്റേ വ്യക്തി ഒരു തമാശയായി കണക്കാക്കണമെന്ന് നിർദ്ദേശിക്കാനുള്ള ഒരു മാർഗമായി കണ്ണിറുക്കികാണിക്കാം. ചില മൂന്നാം കക്ഷികളുടെ വാക്കുകളോ പ്രവൃത്തികളോ ഗൗരവമായി കാണേണ്ടതില്ലെന്ന് ഏതെങ്കിലും വ്യക്തിയെ രഹസ്യമായി സൂചിപ്പിക്കുന്നതിനും കണ്ണിറുക്കൽ ഉപയോഗിക്കാൻ കഴിയും (ഉദാഹരണത്തിന്, മൂന്നാം കക്ഷി തമാശ പറയുകയോ കള്ളം പറയുകയോ ചെയ്യുന്നു).

സഹതാപം, ഐക്യദാർഢ്യം, പ്രോത്സാഹനം എന്നിവ പ്രകടിപ്പിക്കുന്നതിനുള്ള ഒരു നർമ്മ മാർഗ്ഗമായി ഒരു കണ്ണിറുക്കൽ ഉപയോഗിക്കാം. അത്തരം സന്ദർഭങ്ങളിൽ കണ്ണിറുക്കലിന് "തള്ളവിരലുയർത്തലിന് (തംസ് അപ്പ്)" സമാനമായ അർത്ഥമുണ്ട്.

ചില സംസ്കാരങ്ങളിൽ ഇത് പലപ്പോഴും ഒരു ലൈംഗിക ചേഷ്ടയാണ്. സ്വീകർത്താവ് അംഗീകരിച്ചാൽ ഒരു പുഞ്ചിരിയും, ചിലപ്പോൾ അവർ ലജ്ജയും കാണിക്കാം. പുഞ്ചിരി ലൈംഗിക താൽപ്പര്യത്തെ സൂചിപ്പിക്കുന്നതാണ് എങ്കിലും എല്ലായ്പ്പോഴും അങ്ങനെയാകണമെന്നില്ല. നൈജർ പ്രദേശത്തെ വോഡാബെ ഗോത്രത്തിൽ, ലൈംഗിക താൽപ്പര്യം സൂചിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ വ്യക്തിയെ നോക്കി കണ്ണിറുക്കാറുണ്ട്. വ്യക്തി അവരെ നോക്കുന്നത് തുടരുകയാണെങ്കിൽ, അവർ ലൈംഗിക താൽപ്പര്യം സൂചിപ്പിക്കാൻ ചുണ്ടിന്റെ മൂല ചെറുതായി ചലിപ്പിക്കും. [5]

രണ്ട് കണ്ണുകളും

[തിരുത്തുക]

രണ്ട് കണ്ണുകളും ഒരുമിച്ച് അടച്ചുതുറക്കുന്നത് സാധാരണയായി " കണ്ണുചിമ്മൽ " എന്നറിയപ്പെടുന്ന അനിയന്ത്രിതമായ പ്രവർത്തനമാണ്. ശൃംഗാരം, താൽപ്പര്യം കാണിക്കൽ അല്ലെങ്കിൽ സ്വീകർത്താവിനെ അനുനയിപ്പിക്കാനുള്ള ശ്രമം എന്നിവയുടെഭാഗമായി മനഃപൂർവ്വം രണ്ടുകണ്ണും അടക്കാറുണ്ട്.

സാംസ്കാരിക വ്യത്യാസങ്ങൾ

[തിരുത്തുക]

പാശ്ചാത്യ ലോകം (കിഴക്കൻ യൂറോപ്പും ലാറ്റിൻ അമേരിക്കയും ഉൾപ്പെടെ)

[തിരുത്തുക]
പാറ്റി ലാബെൽ വിങ്കിംഗ്

പാശ്ചാത്യ സംസ്കാരത്തിൽ കണ്ണുചിമ്മുന്നത് ചിമ്മുന്നയാൾ അല്ലെങ്കിൽ മറ്റൊരാൾ തമാശ പറയുകയോ കള്ളം പറയുകയോ ചെയ്യുന്നുവെന്ന് മറ്റൊരാളെ അറിയിക്കുന്നതിനുള്ള ഒരു പരോക്ഷ മാർഗമായി ഉപയോഗിക്കാം. ലൈംഗിക താൽപ്പര്യം പ്രകടിപ്പിക്കാനുള്ള ആശയവിനിമയം ആയും ഇത് ഉപയോഗിച്ചേക്കാം. [6] [7]

ചൈനയിലും ഇന്ത്യയിലും, കുടുംബാംഗങ്ങളോടൊ സുഹൃത്തുക്കളോടൊ അല്ലാതെ മറ്റൊരാളുടെ നേർക്ക് ഒരു കണ്ണുചിമ്മുന്നത് തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. [3] [8]

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കണ്ണുചിമ്മലിന് പലപ്പോഴും പടിഞ്ഞാറൻ രാജ്യങ്ങളിലേതിന് സമാനമായ അർത്ഥമുണ്ട്. ഒരു "ഉള്ളിലുള്ള" തമാശയെ സൂചിപ്പിക്കാൻ ഇത് ഉപയോഗിക്കാം. അതേപോലെ ഒരു സാമൂഹിക ഒത്തുചേരലിലെന്നപോലെ, ചുറ്റുമുള്ളവർ അറിയാതെ, വ്യക്തികൾക്കിടയിൽ സ്വകാര്യമായി പങ്കിടുന്ന ഒരു തന്ത്രപരമായ ആംഗ്യമായും ഇത് ഉപയോഗിക്കാം.

ആഫ്രിക്ക

[തിരുത്തുക]

പ്രത്യേകിച്ചും ഒരു അതിഥി അല്ലെങ്കിൽ മറ്റൊരു മുതിർന്നയാൾ വരുമ്പോൾ കുട്ടികളോട് മുറിയിൽ നിന്ന് പുറത്തുപോകാൻ സൂചിപ്പിക്കാൻ പശ്ചിമാഫ്രിക്കൻ മാതാപിതാക്കൾ ഒരുകണ്ണു കണ്ണുചിമ്മിയേക്കാം. അവിടെ മുതിർന്നവർ സംഭാഷണം നടത്തുന്ന മുറിയിൽ കുട്ടികൾ ഉള്ളത് പരുഷമായി കണക്കാക്കപ്പെടുന്നു, അതിനാൽ മുറിയിൽ നിന്ന് പുറത്തുപോകാൻ കുട്ടികളോട് പറയാൻ കൂടുതൽ വിവേകപൂർണ്ണമായ മാർഗമായി കണ്ണിറുക്കൽ ഉപയോഗിക്കുന്നു. [7]

ശ്രദ്ധേയമായ ഉദാഹരണങ്ങൾ

[തിരുത്തുക]
  • 2018 ൽ പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന മലയാളം ചലച്ചിത്രത്തിലെ പ്രിയ പ്രകാശ് വാര്യറുടെ കണ്ണിറുക്കൽ രംഗം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുകയും, ദേശീയ അന്തർദ്ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയാകുകയും ചെയ്തു.[9][10][11][12]
  • ടെലിവിഷൻ പരമ്പരയായ സീൻഫെൽഡിന്റെ ( ദി വിങ്ക് ) എപ്പിസോഡിൽ, ജോർജ്ജ് കോസ്റ്റാൻസ എന്ന കഥാപാത്രത്തിന് മുന്തിരി നീര് കണ്ണിൽ പോയാൽ ഒരുകണ്ണ് അടയുന്ന പ്രശ്‌നങ്ങളുണ്ട്, അദ്ദേഹത്തിന്റെ അനിയന്ത്രിതമായ കണ്ണിറുക്കൽ മറ്റുള്ളവർ തെറ്റായി വ്യാഖ്യാനിക്കാൻ ഇടയാക്കുന്നു.
  • ഡി‌ഐ‌സി എന്റർ‌ടൈൻ‌മെൻറ് നിർമ്മിച്ച എല്ലാ സോണിക് ഹെഡ്ജ് ഹോഗ് ടെലിവിഷൻ സീരീസുകളിലും , നാലാമത്തെ മതിൽ തകർക്കുമ്പോൾ, കൂടുതലും തംബ്സ് അപ്പ് ചിഹ്നത്തിനൊപ്പം സോണിക് കുറച്ച് തവണ കണ്ണിറുക്കുന്നു.
  • 2004 ലെ സയൻസ് ഫിക്ഷൻ സിനിമയായ ഐ, റോബോട്ട്, സോണി എന്ന റോബോട്ട് കണ്ണുചിമ്മാൻ പഠിക്കുന്നു, ഇത് ഡിറ്റക്ടീവ് സ്പൂണറോടുള്ള ( വിൽ സ്മിത്ത് ) വിശ്വാസത്തിന്റെ ആംഗ്യമായി ഉപയോഗിക്കുന്നു. [ അവലംബം ആവശ്യമാണ് ]
  • 2008 ലെ അമേരിക്കൻ ഉപരാഷ്ട്രപതി ചർച്ചയ്ക്കിടെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി സാറാ പാലിൻ നിരവധി തവണ സദസ്സിനെ നോക്കി കണ്ണിറുക്കി. ഔപചാരിക രാഷ്ട്രീയ ചർച്ചയുടെ പശ്ചാത്തലത്തിൽ അവരുടെ പെരുമാറ്റം വളരെ അസാധാരണമായി കണക്കാക്കുകയും മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു. ചില യാഥാസ്ഥിതിക പണ്ഡിറ്റുകൾ പാലിനെ ന്യായീകരിച്ചപ്പോൾ, [13] മറ്റ് വ്യക്തികൾ അവളുടെ പെരുമാറ്റത്തെ വിമർശിക്കുകയും ചെയ്തു. [14]
  • ഓൺലൈൻ ഡേറ്റിംഗിൽ, ഇമെയിൽ അയയ്ക്കാതെ മറ്റൊരു അംഗത്തിന്റെ (ചിലപ്പോൾ അംഗമല്ലാത്തതിൽ നിന്ന്) അംഗീകാരം കിട്ടുന്നത് ആശയവിനിമയം നടത്തുന്നതിനുള്ള ഒരു മാർഗമാണ് 'വിങ്ക്'. മാച്ച്.കോം പോലുള്ള സൈറ്റുകളിൽ ഇത് ഉപയോഗിക്കുന്നു.
  • 2019 ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുണൈറ്റഡ് കിംഗ്ഡം സന്ദർശന വേളയിൽ കാമില, ഡച്ചസ് ഓഫ് കോൺ‌വാൾ ക്യാമറക്കു നേരെ കണ്ണിറുക്കി.
  • 2020 ൽ, ഷെറ ആൻഡ് ദി പ്രിൻസസ് ഓഫ് പവർ സീസൺ 8 എപ്പിസോഡ് 9 ൽ, എൻട്രാപ്റ്റ റോംഗ് ഹോർഡാക്കിനു നെർക്ക് കണ്ണ് ഇറുക്കി, പക്ഷെ ഹോർഡാക്ക് അത് മനസിലാക്കാതെ അത് ഒരു ഫേഷ്യൽ ടിക്ക് ആണെന്ന് വിശ്വസിച്ചു.

ഫിസിയോളജിക്കൽ വശങ്ങൾ

[തിരുത്തുക]

എല്ലാ മനുഷ്യർക്കും സ്വമേധയാ ഒരു കണ്ണുചിമ്മാൻ കഴിയില്ല. ചിലർക്ക് രണ്ട് കണ്ണുകളിൽ ഏതെങ്കിലും ഒരെണ്ണം മാത്രം (സാധാരണയായി ആധിപത്യം പുലർത്താത്ത) [15] ചിമ്മാൻകഴിയും കഴിയും. മറ്റുള്ളവർ‌ക്ക് ഒരു കണ്ണ്‌ മറ്റേ കണ്ണുചിമ്മുന്നതിനേക്കാൾ‌ മികച്ചരീതിയിൽ ചിമ്മാൻ കഴിയും.

ചില ആളുകൾ, പ്രത്യേകിച്ച് കുട്ടികളും കൌമാരക്കാരും, സ്വന്തം അറിവില്ലാതെ, സമ്മർദ്ദം മൂലം അനിയന്ത്രിതമായി കണ്ണുചിമ്മുന്ന ഒരു ശീലം കാണിക്കുന്നു. ടൂറെറ്റ് സിൻഡ്രോമിന്റെ ലക്ഷണമായി ഇത് കണക്കാക്കപ്പെടുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Definition of WINK". Merriam-webster.com. Retrieved 20 December 2016.
  2. Schroevers, Sander (2012). World without words. Hoofddorp: Hogeschool van Amsterdam. p. 44. ISBN 9789079646111.
  3. 3.0 3.1 "Sarah Palin's wink will offend in India and China". Latimesblogs.latimes.com. 5 October 2008. Retrieved 20 December 2016.
  4. "What is the Meaning of a Wink--USA and Elsewhere?". Able2know.org. Retrieved 20 December 2016.
  5. Beckwith, Carol (1983). "Niger's Wodaabe: People of the taboo". National Geographic. 164 (4): 483–59.
  6. Jandt, Fred (2012). An Introduction to Intercultural Communication: Identities in a Global Community. Los Angeles, CA: SAGE. p. 119. ISBN 9781412992879.
  7. 7.0 7.1 "Non-verbal communication". Erc.msh.org. Archived from the original on 16 February 2008. Retrieved 2008-02-04.
  8. Friedman, Virginia; Wagner, Melissa; Armstrong, Nancy (2003). Field Guide to Stains: How to Identify and Remove Virtually Every Stain Known to Man. Philadelphia, PA: Quirk Books. pp. 106. ISBN 978-1931686204.
  9. "The wink that stopped India". BBC News.
  10. "Priya Prakash Varrier's One Wink to Rule Them All". News18 (in ഇംഗ്ലീഷ്). 16 ഫെബ്രുവരി 2018.
  11. "Viral video girl Priya Varrier reveals, 'the epic wink' was a spontaneous act". Deccan Chronicle (in ഇംഗ്ലീഷ്). 13 ഫെബ്രുവരി 2018.
  12. "'കണ്ണിറുക്കൽ പെൺകുട്ടി' എന്ന് അറിയപ്പെടാൻ താൽപര്യമില്ല: പ്രിയ വാര്യർ". ManoramaOnline.
  13. "Sarah Palin, Wink, Wink - Political Machine". 7 October 2008. Archived from the original on 7 October 2008. Retrieved 20 December 2016.
  14. Phillips, Marlene H. (3 November 2008). "Women in Arizona Offended By Palin's Wink". Huffintonpost.com. Retrieved 20 December 2016.
  15. "How to Find Your Dominant Eye + Why You'd Want To". All About Vision. Retrieved 2020-02-21.

പുറം കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
Wink എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=കണ്ണിറുക്കൽ&oldid=3774859" എന്ന താളിൽനിന്ന് ശേഖരിച്ചത്