ഒരു അഡാർ ലവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒരു അഡാർ ലവ്
Oru Adaar Love
The poster features Priya Prakash Varrier and Roshan Abdul Rahoof
തീയറ്റർ പ്രകാശനം പോസ്റ്റർ
സംവിധാനംഒമർ ലുലു
നിർമ്മാണംഔസേപ്പച്ചൻ വളക്കുഴി
കഥഒമർ ലുലു
തിരക്കഥ
  • സാരംഗ് ജയപ്രകാശ്
  • ലിജോ പനദാൻ
അഭിനേതാക്കൾ
  • റോഷൻ അബ്ദുൾ റഹൂഫ്
  • നൂറിൻ ഷെരീഫ്
  • പ്രിയ പ്രകാശ് വാരിയർ
സംഗീതംഷാൻ റഹ്മാൻ
ഛായാഗ്രഹണംസിനു സിദ്ധാർത്ഥ്
ചിത്രസംയോജനംഅച്ചു വിജയൻ
സ്റ്റുഡിയോഔസേപ്പച്ചൻ മൂവി ഹ .സ്
വിതരണംഔസേപ്പച്ചൻ സ്‌ക്രീൻ മീഡിയ
റിലീസിങ് തീയതി
  • 14 ഫെബ്രുവരി 2019 (2019-02-14)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്₹5 കോടി
സമയദൈർഘ്യം145 മിനിറ്റ് [1]
ആകെ₹12 കോടി[2]

ഒരു അഡാർ ലവ്, ഒമർ ലുലു[3] സംവിധാനം ചെയ്യുന്നതും പ്രിയ പ്രകാശ് വാരിയർ, സിയാദ് ഷാജഹാൻ, റോഷൻ അബ്ദുൾ റൗഫ്, നൂറിൻ ഷെരീഫ്[4] എന്നീ പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതുമായ 2019 ൽ പുറത്തിറങ്ങിയ ഒരു മലയാളം റൊമാൻറിക് കോമഡി ചിത്രമാണ്. ചിത്രത്തിലഭിനയിച്ചിരുക്കുന്നവരെല്ലാംതന്നെ അഭിനയരംഗത്തെ തുടക്കക്കാരാണ്.[5][6] ഈ ചിത്രത്തിൻറെ കഥയും സംഭാഷണങ്ങളും സാരംഗ് ജയപ്രകാശും, ലിജോ പനഡാനുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ഔസേപ്പച്ചൻ മൂവി ഹൗസിന്റെ ബാനറിൽ ഔസേപ്പച്ചൻ വളക്കുഴി[7] നിർമ്മിക്കുന്ന ഈ ചിത്രം കേരളത്തിലെ ഒരു പ്ലസ് ടു സ്‌കൂളിലെ വിദ്യാർത്ഥികൾക്കിടയിലെ പ്രേമകഥയാണ് പറയുന്നത്.

സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനാണ്.[8] വിനീത് ശ്രീനിവാസൻ ആലപിച്ച “മാണിക്യ മലരായ പൂവി” എന്ന മാപ്പിള ഗാനത്തിൻറെ പുനരാവിഷ്കരണം 2018 ഫെബ്രുവരി 9 ന് യൂ ട്യൂബിൽ ഈ ചിത്രത്തിൻറെ  പ്രമോഷൻറെ ഭാഗമായി അപ്ലോഡ് ചെയ്തിരുന്നു. മികച്ച പ്രതികരണം ലഭിച്ച ഈ ഗാനത്തിന്   20 മണിക്കൂറിനുള്ളിൽ ഏകദേശം  ഒരു ദശലക്ഷം കാഴ്ചക്കാരും 50,000 ലൈക്കുകളും ലഭിച്ച് സമീപകാലത്തെ പ്രഥമസ്ഥാനം അലങ്കരിക്കുന്ന ഒരു വൈറൽ വീഡിയോ ആയിത്തീർന്നിരുന്നു.[9] മാണിക്യ മലരായ പൂവി എന്ന മാപ്പിള ഗാനത്തിൻറെ യഥാർത്ഥ പതിപ്പ് രചിച്ചത് പി.എം.എ. ജബ്ബാർ എന്ന കവിയായിരുന്നു. ഈ ഗാനം 1978 ൽ തലശ്ശേരി കെ. റഫീഖ് ഈണം നല്കി അവതരിപ്പിച്ചിരുന്നു. പി.എം.എ. ജബ്ബാറിന്റെ യഥാർത്ഥ രചന തന്നെയാണ് ഈ  ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.[10] സംവിധായകൻ ഒമർ ലുലുവും നിർമ്മാതാവ് ഔസേപ്പച്ചനും തമ്മിലുണ്ടായ വഴക്കുകൾ മൂലം വൈകി 2019 ഫെബ്രുവരി 14-ന് ചിത്രം റിലീസായി.[11]

അഭിനേതാക്കൾ[തിരുത്തുക]

  • പ്രിയ പ്രകാശ് വാരിയർ..... പ്രീയ
  • വൈശാഖ് പവനൻ
  • റോഷൻ അബ്ദുൽ റഹൂഫ്....... റോഷൻ
  • നൂറിൻ ഷെരീഫ്....... ഗാദാ ജോൺ
  • റോഷ്ന ആൻ റോയ്
  • മിഷേൽ ആൻ ഡാനിയൽ
  • അൽത്താഫ് സലിം
  • അനീഷ് ജി. മേനോൻ.... ഷിബു
  • അരുൺ കെ കുമാർ
  • ഹരീഷ്
  • പ്രദീപ് കോട്ടയം
  • മൈക്കേൾ ആൻ ഡാനിയേൽ
  • ശിവജി ഗുരുവായൂർ
  • യാമി സോന
  • ദിൽരുപ

അവലംബം[തിരുത്തുക]

  1. "Oru Adaar Love" – via www.imdb.com.
  2. https://english.sakshi.com/entertainment/2019/03/10/oru-adaar-love-latest-box-office-collections-director-unhappy-with-priya-prakash-varrier
  3. Soman, Deepa (16 September 2017). "Omar Lulu's next film is 'Oru Adaar Love'". The Times of India. ശേഖരിച്ചത് 12 February 2018.
  4. "Miss Kerala Noorin in Oru Adaar Love". Deccan Chronicle. 16 January 2018. ശേഖരിച്ചത് 12 February 2018.
  5. "Omar Lulu's next film is 'Oru Adaar Love'", Times Of India, 16 September 2017, ശേഖരിച്ചത് 16 September 2017
  6. Ashameera Aiyappan (February 12, 2018). G.S VASU (ed.). "Oru Adaar Love track Manikya Malaraya Poovi: The Priya Prakash Varrier song is sweet but not extraordinary". The New Indian Express. ശേഖരിച്ചത് February 13, 2018.
  7. "ഒമർ ചിത്രത്തെ ഞാൻ കാണുന്നത് ഒരു പ്രസ്റ്റീജ്യസ് സിനിമയായി- നിർമ്മാതാവ് ഔസേപ്പച്ചൻ അഭിമുഖം". South Live. 14 January 2018. ശേഖരിച്ചത് 12 February 2018.
  8. Manoj Kumar R (February 13, 2018). G.S VASU (ed.). "I wanted Vineeth Sreenivasan's voice to be the highlight of Manikya Malaraya Poovi: Oru Adaar Love composer Shaan". The New Indian Express. India. ശേഖരിച്ചത് February 13, 2018.
  9. "This song from 'Oru Adaar Love' is a hit, social media go bonkers, the heroine of this movie Priya Prakash Varrier is a sensational trend on Titter and Youtube". Malayala Manorama. 11 February 2018. ശേഖരിച്ചത് 12 February 2018.
  10. Express Web desk (February 14, 2018). G.S VASU (ed.). "Here is the story behind Manikya Malaraya Poovi and the man who wrote it". The New Indian Express. India. ശേഖരിച്ചത് February 14, 2018.
  11. "Priya Prakash Varrier Went Viral With A Wink. 'Can't Believe It,' She Tweets". NDTV. ശേഖരിച്ചത് 2018-02-12.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒരു_അഡാർ_ലവ്&oldid=3237856" എന്ന താളിൽനിന്ന് ശേഖരിച്ചത്