ചാരത്തിമിംഗിലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കടൽപ്പരപ്പൻ തിമിംഗലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചാരത്തിമിംഗിലം
(Sei Whale)[1]
A sei whale feeding at the surface.
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
B. borealis
Binomial name
Balaenoptera borealis
Lesson, 1828
ചാരത്തിമിംഗിലത്തെ കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ)

വലിപ്പത്തിൽ മൂന്നാംസ്ഥാനത്തുള്ള തിമിംഗിലയിനമാണ് ചാരത്തിമിംഗിലം[3][4] (ശാസ്ത്രീയനാമം: Balaenoptera borealis). നീലത്തിമിംഗിലവും ചിറകൻ തിമിംഗിലവുമാണ് ആദ്യ രണ്ട് സ്ഥാനക്കാർ.

വിവരണം[തിരുത്തുക]

ത്രികോണാകൃതിയിലുള്ള തലയും നീല കലർന്ന കറുത്ത ശരീരവുമാണ് ഇവയുടെ പ്രത്യേകത. 20 മീറ്റർ നീളത്തിൽ വളരുന്നു. ഇവയുടെ കുഞ്ഞുങ്ങൾ പ്രസവിച്ചാലുടൻ അഞ്ചു മീറ്റർ വരെ നീളമുണ്ടാകും. അഞ്ചോളം എണ്ണമുള്ള ചെറു കൂട്ടങ്ങളായാണ് സഞ്ചരിക്കുക. ചെമ്മീനും ചെറു മത്സ്യങ്ങളുമാണ് ഇവയുടെ പ്രധാന ആഹാരം. ജലോപരിതലത്തിലാണ് ഇവ തീറ്റ തേടാനിറങ്ങുക. കപ്പൽ യാത്രയ്ക്കിടയിൽ ഇവയെ കാണാനുള്ള സാധ്യതയുണ്ട്.

പെരുമാറ്റം[തിരുത്തുക]

ചിലപ്പോഴൊക്കെയും ഉപരിതലത്തോട് ചേർന്ന് നീന്തുന്ന ഇവ മുങ്ങുന്ന സമയത്തു അവയുടെ വെള്ളം ചീറ്റുന്ന ദ്വാരവും മുതുകിലെ ചിറകും കാഴ്ച്ചയിൽപ്പെടും. മുങ്ങുമ്പോഴും പൊന്തിവരുമ്പോഴും മറ്റു റോർക്കാർ തിമിംഗിലങ്ങളെക്കാൾ കുറഞ്ഞ കോണിലാണ് തല പുറത്തുവരുന്നത്. ജലോപരിതലത്തെ ചുംബിക്കുന്നതുപ്പോലെ തോന്നും  കണ്ടാൽ. വയർ വെള്ളത്തിലടിച്ചുകൊണ്ടാണ് തിരിച്ചു വെള്ളത്തിലേക്ക് വരുന്നത്. തിരിച്ചു മുങ്ങുന്ന സമയത്തു മുതുകിലെ ചിറകും പുറവും ഏറെനേരത്തേക്കു കാഴ്ച്ചയിൽ തങ്ങാറുണ്ട്. ഏറ്റവും അവസാനം അപ്രത്യക്ഷമാകുന്നത് ചിറകാണ്. ലഘുവായതും വീതികുറഞ്ഞതുമായ ഇതിന്റെ ചീറ്റൽ മൂന്ന് മീറ്റർ വരെ ഉയരത്തിലെത്താറുണ്ട്.

വലിപ്പം[തിരുത്തുക]

ശരീരത്തിന്റെ മൊത്തം നീളം : 13.5 - 14.5 മീറ്റർ.

തൂക്കം : 2000 - 3000 കിലോഗ്രാം.

ആവാസം[തിരുത്തുക]

മിതശീതോഷ്ണ സമുദ്രങ്ങൾ, ശൈത്യകാലത്ത് കുറേകൂടി ചൂടുള്ള  സമുദ്രജലത്തിലും കാണപ്പെടുന്നു.

നിലനില്പിനുള്ള ഭീഷണി[തിരുത്തുക]

മത്സ്യബന്ധനം, കപ്പലുകളുമായുള്ള കൂട്ടിയിടി, ശബ്ദമലിനീകരണം, വൃവസായികാടിസ്ഥാനത്തിലുള്ള തിമിംഗിലവേട്ട. എണ്ണയ്ക്കും മാംസത്തിനും വേണ്ടി ഇവയെ ധാരാളം വേട്ടയാടാറുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Mead, J.G.; Brownell, R. L. Jr. (2005). "Order Cetacea". In Wilson, D.E.; Reeder, D.M (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. pp. 723–743. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
  2. "Balaenoptera borealis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 7 October 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  3. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  4. P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.

[1]പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. മേനോൻ, വിവേക് (2008). ഇന്ത്യയിലെ സസ്തിനികൾ - ഒരു ഫീൽഡ് ഗൈഡ്. കോട്ടയം: DC BOOKS. pp. 289, 290. ISBN 978-81-264-1969-2.
"https://ml.wikipedia.org/w/index.php?title=ചാരത്തിമിംഗിലം&oldid=3342562" എന്ന താളിൽനിന്ന് ശേഖരിച്ചത്