ഉർമിള മാതോന്ദ്കർ
ഉർമിള മാതോന്ദ്കർ | |
---|---|
തൊഴിൽ | അഭിനേത്രി, ടെലിവിഷൻ അവതാരക |
സജീവം | 1980 - 1991 - ഇതുവരെ |
ജീവിത പങ്കാളി(കൾ) | മൊഹ്‌സിൻ അക്തർ മിർ |
ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ഉർമിള മാതോന്ദ്കർ(മറാഠി: उर्मिला मातोंडकर) (ജനനം: ഫെബ്രുവരി 4, 1974). രംഗീല, സത്യ, പ്യാർ തുനെ ക്യാ കിയാ, പിൻജർ, ഭൂത് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിന്റെ മനംകവർന്ന നടിയാണ് ഊർമിള. ‘തച്ചോളി വർഗീസ് ചേകവരി’ൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ ‘അജോബ’ എന്ന മറാത്തി ചിത്രത്തിലാണ് ഊർമിള അവസാനമായി അഭിനയിച്ചത്
അഭിനയജീവിതം[തിരുത്തുക]
1980 ൽ ഒരു ബാലതാരമായിട്ടാണ് ഉർമിള ആദ്യമായി അഭിനയിച്ചത്. പിന്നീട് 1991 ൽ ഒരു നായിക വേഷത്തിൽ നരസിംഹ ന്ന ചിത്രത്തിൽ അഭിനയിച്ചു. ഉർമിളയെ മുൻ നിര ഹിന്ദിചിത്രങ്ങളിൽ ശ്രദ്ധേയയാക്കിയ ചിത്രം 1995 ൽ രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത രംഗീല എന്ന ചിത്രമാണ്. [1][2][3][4] ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് 1990 കളുടെ അവസാനത്തിലും 2000 ത്തിന്റെ ആദ്യത്തിലും ഉർമിള ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് 2003 ൽ ധാരാളം ശക്തമായ കഥാപാത്രങ്ങളെ അഭിനയിച്ചെങ്കിലും മുൻ നിര സ്ഥാനത്ത് നിന്ന് മാറുകയുണ്ടായി. 2004 ൽ ഏക് ഹസീന തി എന്ന ചിത്രത്തിലുടെ തിരിച്ചു വന്നു. ഇതിൽ സൈഫ് അലി ഖാൻ ആയിരുന്നു നായകൻ. പക്ഷേ, ഈ ചിത്രം ബോക്സ് ഓഫിസിൽ പരാജയമായിരുന്നു. പിന്നീട് 2005 ലും ചില ചിത്രങ്ങളിൽ അഭിനയിച്ചു. 2008ൽ നടൻ ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച കർസ് എന്ന ചിത്രത്തിൽ അഭിനയിച്ചു.
ചാണക്യൻ എന്ന ചിത്രത്തിൽ കമലഹാസനോടൊപ്പവും തച്ചോളി വർഗ്ഗീസ് ചേകവർ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും ഉർമ്മിള മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.
സ്വകാര്യ ജീവിതം[തിരുത്തുക]
2016 ലാണ് 44 കാരിയായ ഊർമിള വിവാഹിതയായത്. തന്നെക്കാൾ 10 വയസ് പ്രായം കുറവുളള കശ്മീരി മോഡലും ബിസിനസുകാരനുമായ മൊഹ്‌സിൻ അക്തർ മിർ ആയിരുന്നു വരൻ. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം.തന്റെ ചലച്ചിത്ര അഭിനയത്തിനിടക്ക് സഞ്ജയ് ദത്ത്. രാംഗോപാൽ വർമ്മ എന്നിവരുമായി പ്രണയത്തിലാണെന്ന് വാർത്തകൾ പരന്നിരുന്നു. [അവലംബം ആവശ്യമാണ്]
പുരസ്കാരങ്ങൾ | ||
---|---|---|
Filmfare Award | ||
Preceded by Manisha Koirala for Company and Rani Mukerji for Saathiya |
Best Actress (Critics) for Bhoot 2004 |
Succeeded by Kareena Kapoor for Dev |
അവലംബം[തിരുത്തുക]
- ↑ Verma, Sukanya (2002). "Star of the Week". Rediff.com. ശേഖരിച്ചത് 2008-11-10.
- ↑ Verma, Sukanya (May 29, 2003). "'My knuckles would turn white'". Rediff.com. ശേഖരിച്ചത് 2008-11-10.
- ↑ Srinivasan, V S (January 16, 1998). "Rangeela Re!". Rediff.com. ശേഖരിച്ചത് 2008-11-11.
- ↑ Kulkarni, Ronjita (2008). "Bollywood's top 5, 2003: Urmila Matondkar". Rediff.com. ശേഖരിച്ചത് 2008-11-11.