ഈഗിൾ, അലാസ്ക
Eagle, Alaska
Tthee T’äwdlenn | |
---|---|
Coordinates: 64°47′15″N 141°12′5″W / 64.78750°N 141.20139°W | |
Country | United States |
State | Alaska |
Census area | Southeast Fairbanks |
Incorporated | February 9, 1901[1] |
സർക്കാർ | |
• Mayor | Daniel Helmer |
• State senator | Click Bishop (R) |
• State rep. | Dave Talerico (R) |
വിസ്തീർണ്ണം | |
• ആകെ | 1.00 ച മൈ (2.59 ച.കി.മീ.) |
• ഭൂമി | 1.00 ച മൈ (2.59 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) |
ഉയരം | 853 അടി (260 മീ) |
ജനസംഖ്യ (2010) | |
• ആകെ | 86 |
• ഏകദേശം (2016)[3] | 85 |
• ജനസാന്ദ്രത | 85.09/ച മൈ (32.86/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99738 |
Area code | 907 |
FIPS code | 02-20380 |
GNIS feature ID | 1401499 |
ഇഗിൾ പട്ടണം യൂക്കോൺ നദിയുടെ തെക്കെ കരയിൽ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ്. കാനഡ-യു.എസ് അതിർത്തിയിലാണിത്. അലാസ്കയുടെ തെക്കുകിഴക്കെ ഫെയർബാങ്ക് സെൻസസ് ഏരിയായിലാണ് പട്ടണം ഉൾപ്പെട്ടിരിക്കുന്നത്. 2010 ലെ യു.എസ് സെൻസസ് അനുസരിച്ച് ജനസംഖ്യ 86 ആണ്
ഭൂമിശാസ്ത്രം
[തിരുത്തുക]ഈഗിളിന്റെ അക്ഷാംശ രേഖാംശങ്ങൾ 64°47′10″N 141°12′0″W (64.786022, -141.199917) ആണ്. യൂക്കോണ് നദിക്കരയിൽ അലാസ്ക സംസ്ഥാനത്തിന്റെയും കാനഡയിലെ യൂക്കോൺ ടെറിറ്ററിയ്ക്കും 8 മൈൽ (13 കി.മീ.) പടിഞ്ഞാറായി ടെയിലർ ഹൈവേയുടെ അറ്റത്തായിട്ടാണ് ഈഗിളിന്റെ സ്ഥാനം. യു.എസ്. സെൻസസ് അനുസരിച്ച് പട്ടണത്തിന്റെ വിസ്തൃതി 1.0 സ്ക്വയർ മൈലാണ്.
ചരിത്രം
[തിരുത്തുക]അലാസ്കയിൽ യൂറോപ്യൻ കുടിയേറ്റക്കാർ എത്തുന്നതിന് ആയിരക്കണക്കിനു വർഷങ്ങള്ക്കു മുമ്പു തന്നെ ഈഗിളിൽ ഹാൻ വിഭാഗക്കാർ ഉൾപ്പെടെയുള്ള നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാർ അധിവസിച്ചിരുന്നു. ഈഗിളിലെ യൂറോപ്പുകാരുടെ ആദ്യത്തെ സ്ഥിരതാവളം 1874 ൽ നിർമ്മിച്ച "Belle Isle" എന്ന പേരിലുള്ള ഒരു വാണിജ്യ താവളമായിരുന്നു. 1800 കളിൽ ഈ സ്ഥലം യൂക്കോണ് നദിയ്ക്കും പോഷകനദികൾക്കും മേൽഭാഗത്തുമുണ്ടായിരുന്ന ഖനികളിലേയ്ക്കുള്ള സാധനങ്ങളുടെ സംഭരണ വിതരണകേന്ദ്രമായിരുന്നു. ക്ലോൺഡൈക് ഗോൾഡ് റഷിൻറെ കാലത്ത് മറ്റു പ്രദേശങ്ങളിൽ നിന്നും അനേകം ആളുകൾ എത്തുകയും 1898 ആയപ്പോഴേയ്ക്കും ജനസംഖ്യ 1700 നു മുകളിലാകുകയും ചെയ്തു.
1901 ൽ അലാസ്കയുടെ ഉൾഭാഗങ്ങളിലെ ആദ്യത്തെ ഏകീകരിക്കപ്പെട്ട പട്ടണമായിത്തീർന്നു ഈഗിൾ. പട്ടണത്തിനടുത്തുള്ള ഈഗിൾ ബ്ലഫ് എന്ന ചെങ്കുത്തായ പ്രദേശത്ത് അനേകം പരുന്തുകൾ കൂടുണ്ടാക്കിയിരുന്നതിനാലാണ് ഈ സ്ഥലത്തിന് ഈഗിൾ എന്ന പേരു വന്നത്. 1900 ൽ ഫോർട്ട് എഗബർട്ട് (Fort Egbert) എന്ന പേരിൽ ഐക്യനാടുകളടെ ഒരു കരസേനാക്യാമ്പ് ഇവിടെ സ്ഥാപിക്കപ്പെട്ടു. ഈഗിളിനേയു വാൽഡസ് പട്ടണത്തേയും ബന്ധിപ്പിക്കുന്ന ഒരു ടെലഗ്രാഫ് ലൈൻ 1903 ൽ പൂർത്തിയായി. നോമിലേയും ഫെയർബാങ്കിലേയും സ്വർണ്ണ ഖനികളുടെ ആകർഷണത്താൽ ആളുകൾ ഈഗിളിൽ നിന്നും ഒഴിഞ്ഞു പോകുവാൻ തുടങ്ങി. പല സ്ഥാപനങ്ങളും ഈഗിളിൽ നിന്നു ഫെയർബാങ്കിലേയ്ക്കു മാറ്റ സ്ഥാപിക്കപ്പെട്ടു. 1910 ആയപ്പോഴേയ്ക്കും ഈഗിളിലെ ജനസംഖ്യ വളരെക്കുറഞ്ഞ ഏതാണ് ഇന്നത്തെ അവസ്ഥയായ 200 ന് അടുത്തെത്തി. 1911 ൽ (Fort Egbert) എന്ന കരസേനാ ക്യമ്പ് ഉപേക്ഷിക്കപ്പെട്ടു. ഈഗിളിൾ ഇപ്പോൾ താമസിക്കുന്നവരിൽ കൂടുതലും യൂറോപ്പിൽ നിന്നുള്ളവരുടെ പിന്മുറക്കാരാണ്. പട്ടണത്തിനു സമീപത്തെ ഗ്രാമത്തിലുള്ളവരിൽ 50 ശതമാനം പേർ ഹാൻ (Han) വിഭാഗത്തിൽപ്പെട്ട നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാരാണ്.
അവലംബം
[തിരുത്തുക]- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 31. January 1974.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.