ഇന്ത്യയിലെ 50 രൂപ നോട്ട്
(ഇന്ത്യ) | |
---|---|
Value | ₹50 |
Security features | Security thread, latent image, micro-lettering, intaglio print, fluorescent ink, watermark, and see through registration device.[1] |
Years of printing | ഓഗസ്റ്റ് 2017 മുതൽ |
Obverse | |
Design | Mahatma Gandhi |
Design date | 2017 |
Reverse | |
Design | Hampi with Chariot |
Design date | 2017 |
ഭാരതീയ റിസർവ് ബാങ്ക് പുറത്തിറക്കിയ ഒരു ഇന്ത്യൻ കറൻസി നോട്ടാണ് അമ്പത് രൂപ നോട്ട്. ഇപ്പോൾ വിനിമയത്തിലുള്ള നോട്ടുകൾ, 1996-ൽ ഇറങ്ങിയ മഹാത്മ ഗാന്ധി ശ്രേണിയിൽ ഉള്ള ബാങ്ക് നോട്ടുകള് ആണ്. കൂടാതെ 2017 ൽ പുറത്തിറക്കിയ മഹാത്മാഗാന്ധി പുതിയ സീരീസിലുള്ള നോട്ടുകളും ഉണ്ട്.
റിസർവ് ബാങ്ക് 1975 ൽ ആണ് ആദ്യമായി 50 രുപ നോട്ട് ഇറക്കുന്നത്. ലയൺ ക്യാപിറ്റൽ ശ്രേണിയിലുള്ള ഈ നോട്ടുകളിൽ അശോക സ്തംഭ മുദ്ര ഉണ്ടായിരുന്നു. ഈ മുദ്ര 1996 ൽ ഇറങ്ങിയ നോട്ടുകളിൽ മഹാത്മാഗാന്ധിയുടെ വാട്ടർമാർക്ക് ചിത്രത്തോടെ മാറ്റം കുറിച്ചു. [2]
മഹാത്മാഗാന്ധി പുതിയ ശ്രേണി
[തിരുത്തുക]2016 നവംബർ 10 ന് ഒരു പുതിയ പുനഃരൂപകൽപ്പനയുള്ള ₹50 നോട്ട് ഇറക്കും എന്ന് പ്രഖ്യാപിച്ചു.[3] 2017 ഓഗസ്റ്റ് 18 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി ₹50 പുറത്തുവിട്ടു. ഈ നോട്ടിന്റെ പുറകുവശത് 2017 എന്ന വർഷം അച്ചടിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി പുതിയ ശ്രേണിയിൽ പുറത്തിറങ്ങിയ മൂന്നാമത്തെ നോട്ട് ആണ് ₹50 നോട്ട്.[4]
ഭാഷകൾ
[തിരുത്തുക]മറ്റു ഇന്ത്യൻ ബാങ്ക് നോട്ടുകളെപ്പോലെ ₹50 ബാങ്ക് നോട്ടിലും അതിലെ തുക 17 വ്യത്യസ്ത ഭാഷകളിൽ എഴുതിവച്ചിട്ടുണ്ട്. നാണ്യമുഖത്ത് ഇംഗ്ലിഷിലും ഹിന്ദിയിലും ഈ നോട്ടിന്റെ മൂല്യം എഴുതിവച്ചിട്ടുണ്ട്. മറുവശത്ത് ഒരു ഭാഷാ പാനൽ ഉണ്ട്. ഇവിടെ നോട്ടിന്റെ മൂല്യം ഇന്ത്യയുടെ 22 ഔദ്യോഗികഭാഷകളിൽ 15 എണ്ണത്തിൽ അച്ചടിച്ചിരിക്കുന്നു. ഭാഷകൾ അക്ഷരമാലാക്രമത്തിലാണു കൊടുത്തിരിക്കുന്നത്. ഇതിലെ ഭാഷകളിൽ ആസ്സാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മറാഠി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുഗു, ഉറുദു എന്നിവയുണ്ട്.
Denominations in central level official languages (At below either ends) | |||||||||||
---|---|---|---|---|---|---|---|---|---|---|---|
Language | ₹50 | ||||||||||
English | Fifty rupees | ||||||||||
Hindi | पचास रुपये | ||||||||||
Denominations in 15 state level/other official languages (As seen on the language panel) | |||||||||||
Assamese | পঞ্চাশ টকা | ||||||||||
Bengali | পঞ্চাশ টাকা | ||||||||||
Gujarati | પચાસ રૂપિયા | ||||||||||
Kannada | ಐವತ್ತು ರುಪಾಯಿಗಳು | ||||||||||
Kashmiri | پَنٛژاہ رۄپیہِ | ||||||||||
Konkani | पन्नास रुपया | ||||||||||
Malayalam | അൻപതു രൂപ | ||||||||||
Marathi | पन्नास रुपये | ||||||||||
Nepali | पचास रुपियाँ | ||||||||||
Odia | ପଚାଶ ଟଙ୍କା | ||||||||||
Punjabi | ਪੰਜਾਹ ਰੁਪਏ | ||||||||||
Sanskrit | पञ्चाशत् रूप्यकाणि | ||||||||||
Tamil | ஐம்பது ரூபாய் | ||||||||||
Telugu | యాభై రూపాయలు | ||||||||||
Urdu | پچاس روپیے |
അവലംബം
[തിരുത്തുക]- ↑ "Are there any special features in the banknotes of Mahatma Gandhi series- 1996?". Your Guide to Money Matters. Reserve Bank of India. Archived from the original on 12 January 2012. Retrieved 11 January 2012.
- ↑ Republic India Issues Archived 2012-01-18 at the Wayback Machine. Reserve Bank of India.
- ↑ RBI to issue ₹1,000, ₹100, ₹50 with new features, design in coming months
- ↑ https://www.rbi.org.in/Scripts/BS_PressReleaseDisplay.aspx?prid=41412