ഇടവം (നക്ഷത്രരാശി)
ദൃശ്യരൂപം
(ഇടവം രാശി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതത്തിൽ കാളയുടെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ് ഇടവം (Taurus). സൂര്യൻ, മലയാളമാസം ഇടവത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെ മാസങ്ങളിൽ ഭൂമദ്ധ്യരോ പ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ക്രാബ് നീഹാരിക ഈ നക്ഷത്രരാശിയുടെ പശ്ചാത്തലത്തിലാണ്. ഹിയാഡെസ് (Hyades) എന്ന നക്ഷത്രക്കൂട്ടത്തേയും ഈ രാശിയിൽ കാണാം. ഏതാണ്ട് 150 പ്രകാശവർഷം അകലെയാണ് ഹിയാഡെസ്. M45 എന്ന നമ്പറുള്ള കാർത്തിക എന്ന നക്ഷത്രവൃന്ദവും ഇടവം രാശിയിലുണ്ട്.[1] ജ്യോതിഷ ശാസ്ത്ര പ്രകാരം വ്യാഴത്തിന്റെ മാറ്റം ഇടവം നക്ഷത്ര രാശിയിൽ ജനിച്ചവർക്ക് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതായി പറയപ്പെടുന്നു.[2]
നക്ഷത്രങ്ങൾ
[തിരുത്തുക]പേര് | കാന്തിമാനം | അകലം (പ്രകാശവർഷത്തിൽ) |
---|---|---|
ആൽഡെബറാൻ | 0.85 മാഗ്നിറ്റ്യൂഡ് | 69 |
അൽനാഥ് | 1.65 മാഗ്നിറ്റ്യൂഡ് | 130 |
അൽസിയോൺ | 2.87 മാഗ്നിറ്റ്യൂഡ് | 238 |
ഹിയാഡം പ്രമുസ് | 3.63 മാഗ്നിറ്റ്യൂഡ് | 160 |
അൽനെക | 3.0 മാഗ്നിറ്റ്യൂഡ് | 49 |
ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം | ||||||||||||
മേടം | ഇടവം | മിഥുനം | കർക്കടകം | ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | |