ആൻഡി സെർക്കിസ്
ആൻഡി സെർക്കിസ് | |
---|---|
![]() സെർക്കിസ് 2017 ലെ സാൻ ഡിയാഗോ കോമിക് കോൺ വേളയിൽ | |
ജനനം | ആൻഡ്രൂ ക്ലെമെന്റ് സെർക്കിസ് 20 ഏപ്രിൽ 1964 റുസ്ലിപ്പ്, മിഡിൽസെക്സ്, ഇംഗ്ലണ്ട്, യുണൈറ്റഡ് കിംഗ്ഡം |
തൊഴിൽ | അഭിനേതാവ്, സംവിധായകൻ |
സജീവ കാലം | 1989–മുതൽ |
കുട്ടികൾ | 3 |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ആൻഡ്രൂ ക്ലെമെന്റ് സെർക്കിസ്[1] (ജനനം: 20 ഏപ്രിൽ 1964) ഒരു ഇംഗ്ലീഷ് ചലച്ചിത്ര നടനും സംവിധായകനുമാണ്. ലോർഡ് ഓഫ് ദ റിങ്സ് ഫിലിം പരമ്പര (2001-2003), ദ ഹോബിറ്റ്: ആൻ അൺ എക്സ്പെക്ടഡ് ജേർണി (2012), എന്നീ ചിത്രങ്ങളിൽ ഗോളം എന്ന കഥാപാത്രം, 2005 ൽ പുറത്തിറങ്ങിയ കിംഗ് കോങ്ങ് എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രം, പ്ലാനറ്റ് ഓഫ് ദി ഏപ്സിലെ സീസർ എന്നിവ മോഷൻ ക്യാപ്ചർ സാങ്കേതികവിദ്യ മുഖേന ജീവൻ നൽകുകവഴി അദ്ദേഹം പ്രശസ്തി നേടി.
മോഷൻ ക്യാപ്ചർ അഭിനയമേഖലയിൽ സെർക്കിസിന്റെ നൈപുണ്യം പ്രകീർത്തിക്കപ്പെട്ടതാണ്.[2][3][4] മോഷൻ ക്യാപ്ചർ അഭിനയത്തിന് അദ്ദേഹത്തിന് ഒരു എംപയർ അവാർഡും രണ്ടു സാറ്റേൺ അവാർഡും ലഭിച്ചിട്ടുണ്ട്.ബ്രിട്ടീഷ് ടെലിവിഷൻ ചലച്ചിത്രം ലോംഗ്ഫോർഡിൽ (2006) സീരിയൽ കില്ലർ ഇയാൻ ബ്രാഡി എന്ന കഥാപാത്രം അവതരിപ്പിച്ചതിനു അദ്ദേഹം ഒരു ഗോൾഡൻ ഗ്ലോബ് നോമിനേഷൻ നേടി.
2015 ൽ, അവഞ്ചേഴ്സ്: ഏജ് ഓഫ് അൾട്രോൺ എന്ന ചിത്രത്തിൽ യുലിസിസ് ക്ലോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക വഴി മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലും അദ്ദേഹം അരങ്ങേറി. 2018 ൽ ഇറങ്ങാനിരിക്കുന്ന ബ്ലാക്ക് പാന്തർ എന്ന ചിത്രത്തിൽ ആ വേഷം വീണ്ടും അവതരിപ്പിക്കും. ലണ്ടനിലെ 'ഇമാഗ്നരിറിയം സ്റ്റുഡിയോ' എന്ന നിർമ്മാണ കമ്പനിയും മോഷൻ ക്യാപ്ചർ വർക്ക്ഷോപ്പും സെർഗിസിന് സ്വന്തമായി ഉണ്ട്. 2017 ൽ പുറത്തിറങ്ങിയ ഇമിഗിനാറിയത്തിന്റെ 'ബ്രീറ്റ്' എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു.
ആദ്യകാലജീവിതം[തിരുത്തുക]
സെർക്കിസ് ജനിച്ചതും വളർന്നതും മിഡിൽസെക്സിലെ റുസ്ലിപ് മാനർ എന്ന സ്ഥലത്താണ്. അദ്ദേഹത്തിന്റെ അമ്മ ലില്ലി ഇംഗ്ലീഷുകാരിയാണ്. പിതാവ് ക്ലെമെന്റ് സെർക്കിസ് ഇറാഖിൽ ജനിച്ച അർമേനിയൻ വംശജനായ ഗൈനക്കോളജിസ്റ്റായിരുന്നു.[5][6] [7] അദ്ദേഹത്തിന്റെ പൂർവ്വികരുടെ യഥാർത്ഥ കുടുംബപേര് "സർകിസിയൻ" ആയിരുന്നു. അച്ഛൻ പലപ്പോഴും മധ്യപൂർവദേശത്ത് ജോലി ചെയ്തിരുന്നു. സെർക്കിസും സഹോദരങ്ങളും ബ്രിട്ടനിൽ വളർന്നു.
സെക്കിസിസ് സെന്റ് ബെനഡിക്ട്സ് സ്കൂളിലും, ഈലിങിലും, പിന്നീട് ലാൻകസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് വിഷ്വൽ ആർട്ട്സും പഠിച്ചു..[8] പോസ്റ്ററുകൾ രൂപകൽപന ചെയ്യാൻ താല്പര്യമുള്ളതിനാൽ അദ്ദേഹം തീയറ്റർ രണ്ടാം വിഷയമായി തിരഞ്ഞെടുത്തു. വിദ്യാർത്ഥി റേഡിയോ സ്റ്റേഷനായ ബെയ്ലിഗ് എഫ്.എമ്മിൽ.അദ്ദേഹം ഭാഗമായിരുന്നു. നഫീൽഡ് സ്റ്റുഡിയോയിൽ ചേർന്നു, നാടകങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു.
സ്വകാര്യ ജീവിതം[തിരുത്തുക]
ലാൻകാസ്റ്റർ സർവ്വകലാശാലയിൽ ഡിഗ്രിയുടെ ഭാഗമായി വിഷ്വൽ ആർട്ടുകളും തിയേറ്ററുകളും പഠിച്ച അദ്ദേഹം 1985 ൽ ബിരുദം നേടി. സെർസിസ് 2002 ജൂലൈയിൽ ലൊറെയ്ൻ ആഷ്ബോണിനെ വിവാഹം കഴിച്ചു. വടക്കൻ ലണ്ടണിലുള്ള ക്രൗച്ച് എൻഡ് എന്ന സ്ഥലത്ത്, അദ്ദേഹം കുടുംബസമേതം വസിക്കുന്നു. [9]
അഭിനയ ജീവിതം[തിരുത്തുക]
ചലച്ചിത്രം[തിരുത്തുക]
വർഷം | പേര് | കഥാപാത്രം | സംവിധാനം | കുറിപ്പുകൾ |
---|---|---|---|---|
1994 | പ്രിൻസ് ഓഫ് ജട്ട് ലാൻഡ് | ടോർസ്റ്റൺ | ഗബ്രിയൽ ആക്സൽ | |
1995 | ദ നിയർ റൂം | ബണ്ണി | ||
1996 | സ്റ്റെല്ല ഡസ് ട്രിക്സ് | ഫിറ്റ്സ് | കോക്കി ഗിഡ്റോയ്ക്ക് | |
1997 | മോജോ | പോട്ട്സ് | ||
1997 | കരിയർ ഗേൾസ് | നിക്ക് ഇവാൻസ് | മൈക്ക് ലീ | |
1997 | ലൂപ് | ബിൽ | അലൻ നിബ്ലോ | |
1998 | ദ ടേൽ ഓഫ് സ്വീറ്റി ബാരെറ്റ് | ലിയോ കിംഗ് | ||
1998 | എമങ് ജയന്റ്സ് | ബോബ് | സാം മില്ലർ | |
1998 | ക്ലൂലെസ്സ് | ഡേവിഡ് | ഷോർട്ട് ഫിലിം | |
1998 | ഇൻസോമ്നിയ | ഹാരി | ഷോർട്ട് ഫിലിം | |
1999 | ടോപ്സി - ടെർവി | ജോൺ ഡി'ആബൻ | മൈക്ക് ലീ | |
1999 | ഫൈവ് സെക്കൻഡ് ടു സ്പെയർ | ചെസ്റ്റർ | ||
2000 | ജംപ് | ഷോൺ | ||
2000 | ഷൈനർ | മെൽ | ജോൺ ഇർവിൻ | |
2000 | പാൻഡെമോണിയം | ജോൺ തെൾവാൾ | ജൂലിയൻ ടെംപിൾ | |
2000 | ദ ജോളി ബോയ്സ് ലാസ്റ്റ് സ്റ്റാൻഡ് | സ്പൈഡർ | ക്രിസ് പെയ്ൻ | |
2001 | ദ ലോർഡ് ഓഫ് ദ റിങ്സ്: ദ ഫെല്ലോഷിപ്പ് ഓഫ് ദ റിങ് | ഗോളം / സ്മിഗോൾ / വിച്ച്-കിങ് ഓഫ് അംഗ്മാർ | പീറ്റർ ജാക്സൺ | |
2002 | ദ ലോർഡ് ഓഫ് ദ റിങ്സ്: ദ ടു ടവേർസ് | ഗോളം / സ്മിഗോൾ / സ്നാഗ / മൗഹൂർ | പീറ്റർ ജാക്സൺ | |
2002 | ദ എസ്കേപ്പിസ്റ്റ് | റിക്കി ബാൺസ് | ജില്ലീസ് മാക്കിൻസൺ | |
2002 | ഡെത്ത് വാച്ച് | പ്രൈവറ്റ് തോമസ് ക്വിൻ | മൈക്കൽ ജെ. ബസ്സറ്റ് | |
2002 | 24 അവർ പാർട്ടി പീപ്പിൾ | മാർട്ടിൻ ഹെയ്റ്റ് | മൈക്കിൾ വിന്റർബോട്ടം | |
2003 | ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് | ഗല്ലം / സ്മിഗോൾ (വോയ്സ്) | പീറ്റർ ജാക്സൺ | |
2004 | ബ്ലെസ്സ്ഡ് | ഫാദർ കാർലോ | സൈമൺ ഫെലോസ് | |
2004 | 13 ഗോയിങ് ഓൺ 30 | റിച്ചാർഡ് നീലാൻഡ് | ഗാരി വിൻക് | |
2004 | സ്റ്റാൻഡിങ് റൂം ഒൺലി | ഗാനി / റാസ്റ്റാഫാറിയൻ / ഹണ്ടർ ജാക്സൺ | ഡെബോറ-ലീ ഫർണസ്സ് | |
2005 | കിങ് കോങ് | കിംഗ് കോങ്ങ് / ലംപി ദി കുക്ക് | പീറ്റർ ജാക്സൺ | |
2006 | എക്സ്ട്രാഓർഡിനറി റെൻഡിഷൻ | ലീഡ് ഇന്റൊറൊഗേറ്റർ | ജിം ത്രെപ്ല്ടൺ | |
2006 | സ്റ്റോംബ്രീക്കർ | മിസ്റ്റർ ഗ്രിൻ | ജെഫ്രി സാക്സ് | |
2006 | ദ പ്രസ്റ്റീജ് | മിസ്റ്റർ ആലി | ക്രിസ്റ്റഫർ നൊളൻ | |
2006 | ഫ്ലഷ്ഡ് എവേ | സ്പൈക്ക് (ശബ്ദം) | ഡേവിഡ് ബോവർസ് & സാം ഫെൽ | |
2007 | മൈബ്രിഡ്ജ് | എറിക്സൺ | ||
2007 | ഷുഗർഹൗസ് | ഹുഡ്വിങ്ക് | ഗാരി ലവ് | |
2008 | ദ കോട്ടേജ് | ഡേവിഡ് | പോൾ ആൻഡ്രൂ വില്യംസ് | |
2008 | ഇങ്ക്ഹാർട്ട് | കാപ്രിക്കോൺ | ഇയാൻഫ്രൈറ്റ് | |
2010 | സെക്‌സ് & ഡ്രഗ്സ് & റോക്ക് & റോൾ | ഇയാൻ ഡ്യൂറി | മാറ്റ് വൈറ്റ്ക്രോസ് | എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ |
2010 | ബർക്ക് ആൻഡ് ഹെയർ | വില്യം ഹാരെ | ജോൺ ലണ്ടീസ് | |
2010 | ഡെത്ത് ഓഫ് എ സൂപ്പർഹീറോ | ഡോ. അഡ്രിയാൻ കിങ് | ഇയാൻ ഫിറ്റ്സ്ഗിബ്ബൺ | |
2010 | ബ്രൈറ്റൺ റോക്ക് | മിസ്റ്റർ കോളോണി | റോവൻ ജോഫ് | |
2011 | റൈസ് ഓഫ് ദി പ്ലാനെറ്റ് ഓഫ് ദി എയ്പ്സ് | സീസർ | റുറ്റെർട്ട് വ്യാറ്റ് | |
2011 | ആർതർ ക്രിസ്മസ് | ജനറൽ എൽഫ് (ശബ്ദം) | സാറ സ്മിത്ത് | അതിഥി താരം |
2011 | ദ അഡ്വഞ്ചേർസ് ഓഫ് ടിൻടിൻ | ക്യാപ്റ്റൻ ഹാഡ്ഡോക്ക് / സർഫ്രാൻസിസ് ഹാഡ്ഡോക്ക് | സ്റ്റീവൻ സ്പീൽബർഗ് | |
2012 | വൈൽഡ് ബിൽ | ഗ്ലെൻ | ഡീക്സ് ഫ്ലെച്ചർ | |
2012 | ദ ഹോബിറ്റ്: ആൻ അൺ എക്സ്പെക്റ്റഡ് ജേർണി | ഗോളം | പീറ്റർ ജാക്സൺ | രണ്ടാമത്തെ യൂണിറ്റ് ഡയറക്ടർ |
2012 | ദ സ്പൈഡർ | എവെറെറ്റ് | ||
2013 | ദ ഹൊബിറ്റ്: ദ ഡെസൊലേഷൻ ഓഫ് സ്മോഗ് | - | പീറ്റർ ജാക്സൺ | രണ്ടാമത്തെ യൂണിറ്റ് ഡയറക്ടർ |
2014 | ഡോൺ ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്സ് | സീസർ | മാറ്റ് റീവ്സ് | |
2014 | ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ് ആർമീസ് | - | പീറ്റർ ജാക്സൺ | രണ്ടാമത്തെ യൂണിറ്റ് ഡയറക്ടർ |
2015 | അവഞ്ചേർസ്: ഏജ് ഓഫ് അൾട്രോൺ | യുലിസ്സസ് ക്ളൂ | ജോസ് വേധൻ | മൊഷൻ ക്യാപ്ചർ കൺസൾട്ടന്റ്[10][11] |
2015 | സ്റ്റാർ വാർസ്: ദ ഫോഴ്‌സ് അവേക്കൻസ് | സുപ്രീം ലീഡർ സ്നൂക്ക് | ജെ. ജെ. അബ്രാംസ് | |
2017 | വാർ ഫോർ ദ പ്ലാനറ്റ് ഓഫ് ദ ഏപ്സ് | സീസർ | മാറ്റ് റീവ്സ് | |
2017 | ബ്രീത്ത് | - | സ്വയം | സംവിധായകൻ |
2017 | ദ റൈച്വൽ | - | ഡേവിഡ് ബ്രെക്നർ | നിർമ്മാതാവ് |
2017 | സ്റ്റാർ വാർസ്: ദ ലാസ്റ്റ് ജെഡൈ | സുപ്രീം ലീഡർ സ്നൂക്ക് | റിയാൻ ജോൺസൺ | |
2018 | ബ്ലാക്ക് പാന്തർ | യുലിസ്സസ് ക്ളൂ | റിയാൻ കൂഗ്ലർ | പോസ്റ്റ് പ്രൊഡക്ഷൻ |
2018 | മൗഗ്ലി | ബാലു | സ്വയം | പോസ്റ്റ് പ്രൊഡക്ഷൻ;സംവിധായകനും നിർമ്മാതാവും |
2019 | ഫ്ലാർസ്കി | ജോനാതൻ ലെവിൻ | ചിത്രീകരണം[12] |
ടെലിവിഷൻ[തിരുത്തുക]
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1989 | മൊറിസ് മൈനർ ആൻഡ് ഹിസ് മാർവെലസ് മോട്ടോഴ്‌സ് | സ്പാർക്കി പ്ലഗ്ഗ് | 3 എപ്പിസോഡുകൾ |
1989 | ദ ന്യൂ സ്റ്റേറ്റ്സ്മാൻ | പീറ്റർ മോറാൻ | 1 എപ്പിസോഡ് |
1989–1992 | സ്റ്റ്രീറ്റ്വൈസ് | ഓവൻ | 25 എപ്പിസോഡുകൾ |
1992 | ദ ഡാർളിങ് ബഡ്സ് ഓഫ് മെയ് | ഗ്രെവിൽ | എപ്പിസോഡ് "ലെ ഗ്രാൻഡ് വീക്കെൻഡ്" |
1994 | ഗ്രുഷ്കോ | പ്യോടർ | 3 എപ്പിസോഡുകൾ |
1994 | പൈ ഇൻ ദ സ്കൈ | മാക്സ്വെൽ | എപ്പിസോഡ് "പാഷൻ ഫ്രൂട്ട് ഫൂൾ" |
1994 | ഫിന്നി | ടോം | 6 എപ്പിസോഡുകൾ |
1996 | കാവനാഹ് ക്യൂ സി | മെം ഓം ഒബ്രിയാൻ | എപ്പിസോഡ് "ദി ബെറിംഗ് ഡെക്ക്" |
1997 | ദ പെയ്ൽ ഹോഴ്സ് | സെർജന്റ് കോറിഗൻ | ടെലിവിഷൻ ചലച്ചിത്രം |
1998 | ദ ജംപ് | സ്റ്റീവൻ ബ്രൂണോസ് | 3 എപ്പിസോഡുകൾ |
1999 | ഒളിവർ ട്വിസ്റ്റ് | ബിൽ സൈക്സ് | 3 എപ്പിസോഡുകൾ |
1999 | ഷൂട്ടിംഗ് ദ പാസ്റ്റ് | സ്റ്റൈമാൻ | 3 എപ്പിസോഡുകൾ |
1999 | ടച്ചിങ് ഈവിൾ | മൈക്കൽ ലോലർ | 2 എപ്പിസോഡുകൾ |
2000 | അറേബ്യൻ നൈറ്റ്സ് | കാസിം | 2 എപ്പിസോഡുകൾ |
2003 | ദ സിംപ്സൺസ് | ക്ലീനി (ശബ്ദം) | എപ്പിസോഡ് "ഡൂഡ്, വേർ ഈസ് മൈ റാഞ്ച്?" |
2004 | സ്പൂക്സ് | റിഫ് | എപ്പിസോഡ് "സെലിബ്രിറ്റി" |
2006 | സൈമൺ ഷാമാസ് പവർ ഓഫ് ആർട്ട് | വിൻസന്റ് വാൻഗോഗ് | എപ്പിസോഡ് "വാൻ ഗോഗ്: വീറ്റ് ഫീൽഡ് വിത്ത് ക്രോസ്" |
2006 | ലോങ്ഫോർഡ് | ഇയാൻ ബ്രാഡി | ടെലിവിഷൻ ചലച്ചിത്രം |
2007 | മങ്കി ലൈഫ് | ആഖ്യാതാവ് | 14 എപ്പിസോഡുകൾ |
2008 | ലിറ്റിൽ ഡോറിറ്റ് | റിഗാഡ് | 11 എപ്പിസോഡുകൾ |
2008 | ഐൻസ്റ്റീൻ ആൻഡ് എഡിങ്ടൺ | ആൽബർട്ട് ഐൻസ്റ്റീൻ | ടെലിവിഷൻ ചലച്ചിത്രം |
2010 | അക്യൂസ്ഡ് | ലിയാം ബ്ലാക്ക് | എപ്പിസോഡ്: "ലിയാംസ് സ്റ്റോറി" |
2012 | ദ ഡാർക്ക്: നേച്ചേർസ് നൈറ്റ്ടൈം വേൾഡ് | ആഖ്യാതാവ് | 3 എപ്പിസോഡുകൾ |
2015 | ഫംഗസ് ദ ബോഗിമാൻ | ആഖ്യാതാവ് | 3 എപ്പിസോഡുകൾ |
അവലംബം[തിരുത്തുക]
- ↑ "SERKIS, Andy". Ftvdb.bfi.org.uk. 16 April 2009. മൂലതാളിൽ നിന്നും 2011-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 July 2010.
- ↑ "Oscars debate for computerised stars makes a monkey out of movie actors". New Zealand Herald. Retrieved 11 January 2015
- ↑ "Should Oscar go to Andy Serkis or the computer that turned him into an ape?". The Independent. Retrieved 11 January 2015
- ↑ "Does Andy Serkis's motion capture acting deserve an Oscar?". The Telegraph. Retrieves 11 January 2015
- ↑ xoanon (1 February 2001). "Andy Serkis Talks LOTR". TheOneRing.net. ശേഖരിച്ചത് 29 March 2010.
- ↑ Shoard, Catherine (16 March 2008). "Andy Serkis: Beastie boy". London: The Telegraph. ശേഖരിച്ചത് 22 October 2010.
- ↑ Nepales, Ruben V. (6 July 2007). "Only in Hollywood Andy Serkis: From Gollum, King Kong to Einstein". Philippine Daily Inquirer. ശേഖരിച്ചത് 22 October 2010.
- ↑ University, Lancaster. "From Lancaster to Middle-earth | Lancaster University". www.lancaster.ac.uk (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-06-12.
- ↑ "Andy Serkis family info". Ageofthering.com. 1 May 2011. ശേഖരിച്ചത് 1 May 2011.
- ↑ "'The Avengers: Age of Ultron' New Stills, Behind-the-Scenes in High Resolution; Serkis Confirmed as Klaw". Stitch Kingdom. February 3, 2015. മൂലതാളിൽ നിന്നും February 3, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 4, 2015.
- ↑ "Get to Know the 'Avengers' as They Assemble for New Adventure". Inquirer. April 3, 2015. മൂലതാളിൽ നിന്നും April 4, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 4, 2015.
- ↑ https://www.hollywoodreporter.com/news/andy-serkis-joins-seth-rogen-lionsgate-comedy-flarsky-1060598