ഗോളം (ലോർഡ് ഓഫ് ദി റിങ്സ്)
ഗോളം | |
---|---|
ദ ലോർഡ് ഓഫ് ദ റിങ്സ് character | |
ആദ്യ രൂപം | ദ ഹോബിറ്റ് |
രൂപികരിച്ചത് | ജെ.ആർ.ആർ. റ്റോൾകീൻ |
ജെ.ആർ.ആർ. റ്റോൾകീനിന്റെ വിഖ്യാത നോവൽ ആയ ലോർഡ് ഓഫ് ദി റിങ്‌സിലെ ഒരു പ്രധാന കഥാപാത്രം ആണ് ഗോളം. ഈ കഥാപാത്രത്തെ ആദ്യമായി അവതരിപ്പിച്ചത് 1937 -ഇൽ പുറത്തിറങ്ങിയ ദ ഹോബിറ്റ് എന്ന ഫാന്റസി നോവലിലൂടെ ആണ്. യഥാർത്ഥത്തിൽ സ്‌മീഗോൾ എന്ന പേരുള്ള ഒരു ഹോബിറ്റ് ആയിരുന്നു ഗോളം. വൺ റിങ്ങിന്റെ പ്രഭാവത്താൽ കളങ്കിതനായ സ്‌മീഗോൾ പിന്നീട് ഗോളം എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. ഇടക്കിടെ തൊണ്ടയിൽ നിന്ന് വിഴുങ്ങുന്ന ശബ്ദം ഉണ്ടാക്കുന്നതാണ് ഈ പേര് വരാൻ കാരണം.
വൺ റിങ്ങിന്റെ (One Ring) പ്രഭാവം ഗോളത്തിനു അവിശ്വാസനീയമായ ജീവിത ദൈർഖ്യം നല്കി. നൂറ്റാണ്ടുകൾ നീണ്ട ആ പ്രഭാവം ഗോളത്തിന്റെ ശരീരത്തെയും മനസ്സിനെയും വളച്ചു. ഒരേ സമയം റിങ്ങിനെ മോഹിക്കാനും അതിൽ നിന്ന് മോചിതനാവാനും ഗോളം ആഗ്രഹിച്ചു. റിങ്ങ് ബിൽബോ ബാഗ്ഗിൻസിന്റെ കൈയിൽ വന്നുചേർന്നതിനു ശേഷം ജീവിതകാലം മുഴുവൻ വീണ്ടും അത് കൈക്കലാക്കാൻ ഉള്ള ശ്രമത്തിലായിരുന്നു. ഒടുവിൽ മൗണ്ട് ഡൂമിൽ വച്ച് റിങ്ങ് കൈക്കലാക്കാൻ ഗോളത്തിനു കഴിഞ്ഞെങ്കിലും അഗ്നിപർവ്വതത്തിലേക്ക് വീണു റിങ്ങിനോടൊപ്പം നശിക്കുകയായിരുന്നു.