റൈസ് ഓഫ് ദി പ്ലാനെറ്റ് ഓഫ് ദി എയ്പ്സ്
റൈസ് ഓഫ് ദി പ്ലാനെറ്റ് ഓഫ് ദി എയ്പ്സ് | |
---|---|
സംവിധാനം | Rupert Wyatt |
നിർമ്മാണം | Peter Chernin Dylan Clark Rick Jaffa Amanda Silver |
രചന | Rick Jaffa Amanda Silver |
ആസ്പദമാക്കിയത് | premise suggested by Planet of the Apes by Pierre Boulle |
അഭിനേതാക്കൾ | James Franco Freida Pinto John Lithgow Brian Cox Tom Felton Andy Serkis |
സംഗീതം | Patrick Doyle |
ഛായാഗ്രഹണം | Andrew Lesnie |
ചിത്രസംയോജനം | Conrad Buff Mark Goldblatt |
സ്റ്റുഡിയോ | Dune Entertainment Chernin Entertainment Big Screen Productions Ingenious Film Partners |
വിതരണം | 20th Century Fox |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $93 million[1] |
സമയദൈർഘ്യം | 105 minutes |
ആകെ | $481,800,873[2] |
2011ൽ റിലീസ് ചെയ്യപ്പെട്ട ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ സിനിമയാണ് റൈസ് ഓഫ് ദി പ്ലാനെറ്റ് ഓഫ് ദി എയ്പ്സ്.
കഥാസാരം
[തിരുത്തുക]അൽഷിമേഴ്സ് രോഗത്തിന്റെ മരുന്നിനായി ശ്രമിക്കുന്ന ഒരു ഗവേഷണസ്ഥാപനം . അവിടെ പരീക്ഷണത്തിനായി സൂക്ഷിച്ച 12 ചിമ്പാൻസികൾ . അൽഷിമേഴ്സ് രോഗത്തിന്റെ മരുന്ന് ഇവരിലാണ് പരീക്ഷിചിരുന്നത് എന്നതുകൊണ്ട് തന്നെ സാധാരണ ചിമ്പാൻസികലെക്കാൾ മസ്തിഷ്ക വികാസവും അതുമൂലം ബുദ്ധിയും ഇവക്കുണ്ട്. അവയിൽ ഏറ്റവും ബുദ്ധികൂടിയ ബ്രൈറ്റ് ഐ എന്ന ചിമാബന്സി ഒരുനാൾ പെട്ടെന്ന് അക്രമസക്തയാകുന്നു . കമ്പനി എല്ലാത്തിനെയും കൊല്ലാൻ ഉത്തരവിടുന്നു. അന്ന് കാലത്ത് പ്രസവിച്ചു എന്നും കുഞ്ഞിനെ പ്രൊട്ടെക്റ്റ് ചെയ്യാനുള്ള ശ്രമം കൊണ്ടാണ് ബ്രിറ്റ് ഐ അക്രരമാകാരിയെന്നും മനസ്സിലാക്കുന്ന ഒരു ശാസ്ത്രഞ്ജൻ ചിമ്പാൻസികുഞ്ഞിനെ ഗവേഷണ വിഭാഗം തലവനായിരുന്ന ഫ്രാങ്ക്ലിന് കൈമാറുന്നു. കുഞ്ഞുമായി ഫ്രാങ്ക് വീട്ടിലെത്തുന്നു . അൽഷിമാർ രോഗിയായ അച്ഛനൊപ്പം വളരുന്ന കുഞ്ഞിനെ സീസർ എന്ന് വിളിക്കുന്നു .അവിടെ മനുഷ്യ കുഞ്ഞിനേക്കാൾ ബുദ്ധിയോടെ സീസർ വളരുന്നു. രോഗം കൂടിയപ്പോൾ ഫ്രാങ്ക് അച്ഛന് ഒരിക്കൽ കമ്പനിയിൽ ഗവേഷണത്തിൽ ഇരിക്കുന്ന alz 12 എന്ന മരുന്നു കൊണ്ടുവന്നു കുത്തിവെക്കുന്നു. ഇത് സീസർ കാണുന്നു. അച്ഛന്റെ രോഗം സുഖപ്പെടുന്നു എങ്കിലും ആ മരുന്ന് കുറച്ചു നാൾ ഫലം നൽകിയെങ്കിലും ശേഷം വീണ്ടും പഴയ അവസ്ഥയിൽ എത്തുന്നു . ഇത് കമ്പനിയിൽ റിപ്പോർട്ട് ചെയ്യുന്ന ഫ്രാങ്കിന് കൂടുതൽ സ്ഥിരതയുള്ള മരുന്ന് തയ്യാറാക്കാൻ നിർദ്ദേശം ലഭിക്കുന്നു. ഒരിക്കൽ ഫ്രാങ്കിന്റെ അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സീസർ അയൽവാസിയായ ഒരാളെ ആക്രമിക്കുന്നു. അതുമൂലം സീസർ ചിമ്പാൻസി വളർത്തുകേന്ദ്രത്തിൽ എത്തിപ്പെടുന്നു . അവിടെ താൻ അതുവരെ വളർന്ന സാഹചര്യവുമായി പൊരുത്തപ്പെടാൻ സീസറിനു പറ്റുന്നില്ല . മൃഗശാല സൂക്ഷിപ്പുകാരൻ വളരെ ക്രൂരമായാണ് അവയോടു പെരുമാറിയത് . സീസറിനും പീഡനം എല്കേണ്ടി വരുന്നു. പക്ഷെ ബുദ്ടിമാനായ സീസർ മെല്ലെ എല്ലാം മനസ്സിലാക്കി എടുക്കുന്നു. അങ്ങനെ സീസർ ആ മൃഗശാലയിലെ നേതാവായി മാറുന്നു . അപ്പോഴേക്കും ഗവേഷണ സ്ഥാപനം പുതിയ മരുന്ന് തയ്യാറാക്കുന്നു . ഒരു പ്രത്യേക തരാം വൈറസ് അടങ്ങിയ മരുന്ന് ആയിരുന്നു അത് . അത് പരീക്ഷിക്കുന്നതിനിടെ ഉണ്ടാവുന്ന ചെറിയ ഒരു അപകടത്തിൽ ഒരു ഡോക്ട്ടെർക്കും ആ മരുന്ന് എല്ക്കുന്നു . മരുന്ന് ചിമ്പൻസികളിൽ ഫലപ്രദം എന്ന് തെളിയുന്നു . ആ മരുന്ന് ഏൽക്കുന്ന ഡോക്ടർ ആ മരുന്നിനാൽ പിന്നീട് കൊല്ലപ്പെടുന്നു . ഒരു നാൾ മൃഗശാലയി ഡോർ പാസ്സ്‌വേർഡ് മനസ്സിലാക്കുന്ന സീസർ പുറത്തു കടന്നു ഫ്രാങ്കിന്റെ വീട്ടിൽ എത്തുന്നു , അവിടെ നിന്ന് പുതിയ മരുന്നുമായി തിരിച്ചെത്തുന്ന സീസർ ആ മരുന്ന് മൃഗശാലയിലെ മറ്റു ചിമ്പാൻസികൾക്ക് നൽകുന്നു . പിറ്റേന്ന് ഉറക്കമുണരുന്ന ചിമ്പാൻസികൾ പുതിയ അനുഭവുമായി ആണ് ഉണരുന്നത് . ശേഷം സീസറിന്റെ നേതൃത്വത്തിൽ അവ അവിടെ നിന്ന് രക്ഷപ്പെടുന്നു . മനുഷ്യന് മുഴുവൻ ഭീഷണിയായിക്കൊണ്ട് പുതിയ വൈറസ് ലോകമെങ്ങും പടരുന്നത് കാട്ടിക്കൊണ്ട് സിനിമ അവസാനിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Kaufman, Amy (August 4, 2011). "Movie Projector: 'Apes' will rise above 'Change-Up' at box office". Los Angeles Times. Retrieved August 7, 2011.
- ↑ "Rise of the Planet of the Apes (2011)". Box Office Mojo. Amazon.com. Retrieved March 24, 2012.