എ.ഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.ഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസ്റ്റീവൻ സ്പിൽബർഗ്
നിർമ്മാണം
തിരക്കഥസ്റ്റീവൻ സ്പിൽബർഗ്
Screen story byഇയാൻ വാട്‌സൺ
ആസ്പദമാക്കിയത്"സൂപ്പർടോയ്സ് ലാസ്റ്റ് ഓൾ സമ്മർ ലോങ്"
by ബ്രയാൻ അൽഡിസ്
അഭിനേതാക്കൾ
സംഗീതംജോൺ വില്യംസ്
ഛായാഗ്രഹണംജാനുസ് കമിൻസ്കി
ചിത്രസംയോജനംമൈക്കൽ കാൻ
സ്റ്റുഡിയോ
വിതരണം
റിലീസിങ് തീയതി
  • ജൂൺ 29, 2001 (2001-06-29)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$100 മില്യൺ[1]
സമയദൈർഘ്യം146 മിനിറ്റുകൾ[2]
ആകെ$235.9 മില്യൺ[1]

2001-ൽ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അമേരിക്കൻ ശാസ്ത്രകഥാ ചലച്ചിത്രമാണ് എ.ഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. 1969-ൽ ബ്രയാൻ അൽഡിസ് രചിച്ച സൂപ്പർടോയ്സ് ലാസ്റ്റ് ഓൾ സമ്മർ ലോങ് എന്ന കഥയെ ആസ്പദമാക്കിയാണ് സ്പിൽബർഗ്, ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. കാത്‌ലീൻ കെന്നഡി, സ്പിൽബർഗ്, ബോണി കർട്ടിസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചലച്ചിത്രത്തിൽ ഹെയ്‌ലി ജോയൽ ഓസ്‌മെന്റ്, ജൂഡ് ലോ, ഫ്രാൻസ് ഓ'കോണർ, ബ്രെൻഡൻ ഗ്ലീസൺ, വില്യം ഹർട്ട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയിലെ കാലാവസ്ഥാ വ്യതിയാനന്തര സമൂഹത്തെക്കുറിച്ചുള്ള ഈ ചലച്ചിത്രം, പ്രണയിക്കാനുള്ള കഴിവുകളുള്ള പ്രോഗ്രാം ചെയ്ത ആൻഡ്രോയ്ഡായ ഡേവിഡിന്റെ (ഓസ്‌മെന്റ്) കഥയാണ് എ.ഐയുടെ ഉള്ളടക്കം.

2016-ൽ ബിബിസി നടത്തിയ സർവേയിൽ 2000-നു ശേഷമുള്ള ഏറ്റവും നല്ല ചിത്രങ്ങളുടെ പട്ടികയിൽ 83ാം സ്ഥാനം എ.ഐ നേടി.[3]

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

ചിത്രീകരണം[തിരുത്തുക]

2000 ജൂലൈ 10-നാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും[6] പിന്നീട് ഓഗസ്റ്റ് മാസത്തേയ്ക്ക് നീട്ടിവച്ചു.[7] ഒറിഗണിലെ ഓക്സ്ബോ റീജണൽ പാർക്കിൽ ഏതാനും ആഴ്ചകൾ ചിത്രീകരണം നടത്തിയ ശേഷം വാർണർ ബ്രോസ്. സ്റ്റുഡിയോസിന്റെ സൗണ്ട് സ്റ്റേജുകളും കാലിഫോർണിയയിലെ ലോങ് ബീച്ചിലെ സ്പ്രൂസ് ഗൂസ് ഡോമിലുമായാണ് ഭൂരിഭാഗം ദൃശ്യങ്ങളും ചിത്രീകരിച്ചത്.[8] സ്റ്റേജ് 16-ലാണ് സ്വിന്റൺ ഹൗസ് നിർമ്മിച്ചത്. കൂടാതെ സ്റ്റേജ് 20ൽ റോജ് സിറ്റിയും മറ്റ് ദൃശ്യങ്ങളും ചിത്രീകരിച്ചു.[9][10] ചലച്ചിത്ര നിർമ്മാണത്തിൽ കുബ്രിക്കിന്റെ ശൈലിയെ അനുകരിച്ചായിരുന്നു സ്പിൽബർഗ്, ചിത്രം സംവിധാനം ചെയ്തത്. അഭിനേതാക്കൾക്ക് മുഴുവൻ തിരക്കഥയും നൽകിയിരുന്നില്ല. കൂടാതെ ചിത്രീകരണ സ്ഥലങ്ങളിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നില്ല. സോഷ്യൽ റോബോട്ടിക്സ് വിദഗ്ദ്ധ സിന്തിയ ബ്രസൽ ചിത്രത്തിന്റെ നിർമ്മാണ സമയത്ത് സാങ്കേതിക ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നു.[6][11] ഹെയ്‌ലി ജോയൽ ഓസ്‌മെന്റും ജൂഡ് ലോയും പ്രോസ്തെറ്റിക് മേക്കപ്പ് രീതി എല്ലാ ദിവസവും ഉപയോഗിച്ചിരുന്നു.[4][12] എ.ഐ.യുടെ ചിത്രീകരണം പൂർത്തിയായ ഉടൻ തന്നെ തന്റെ അടുത്ത ചലച്ചിത്രമായ മൈനോറിറ്റി റിപ്പോർട്ടിന്റെ ചിത്രീകരണം സ്പിൽബർഗ് ആരംഭിച്ചിരുന്നു.[13]

റിലീസ്[തിരുത്തുക]

പ്രചാരണം[തിരുത്തുക]

വാർണർ ബ്രോസ്, ചിത്രത്തിന്റെ പ്രചാരണത്തിനായി ദ ബീസ്റ്റ് എന്ന പേരിൽ ഒരു റിയാലിറ്റി ഗെയിം പുറത്തിറക്കിയിരുന്നു. ന്യൂയോർക്ക് നഗരത്തിൽ നാൽപ്പതിലധികം വെബ്സൈറ്റുകൾ അറ്റോമിക് പിക്ചേഴ്സ് നിർമ്മിച്ചിരുന്നു. സൈബർട്രോണിക്സ് കോർപ്പറേഷന്റെ വെബ്‌സൈറ്റും ഇത്തരത്തിൽ സൃഷ്ടിച്ചിരുന്നു.[6] ദ ബീസ്റ്റിന്റെ കഥയുടെ തുടർച്ചയായി ചിത്രത്തെ ആസ്പദമാക്കി എക്സ് ബോക്സ് വീഡിയോ ഗെയിമുകൾക്കു കീഴിൽ ഒരു വീഡിയോ ഗെയിം പരമ്പര ആരംഭിക്കാൻ ശ്രമങ്ങളുണ്ടായെങ്കിലും പിന്നീട് അത് വികസിപ്പിക്കപ്പെട്ടില്ല. 2001 ൽ നടന്ന വെനീസ് ഫിലിം ഫെസ്റ്റിവലിൽ എ.ഐ. പ്രദർശിപ്പിച്ചിരുന്നു. [14]

ബോക്സ് ഓഫീസ്[തിരുത്തുക]

2001 ജൂൺ 29ന് അമേരിക്കൻ ഐക്യനാടുകളിലെ 3,242 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. പുറത്തിറങ്ങിയ ആദ്യ വാരത്തിന്റെ അവസാനം $29,352,630 നേടുകയുണ്ടായി. അമേരിക്കയിൽ ചിത്രം, $78.62 മില്യൺ നേടുകയും മറ്റ് വിദേശ രാജ്യങ്ങളിൽനിന്നും ആകെ $78.62 മില്യൺ നേടുകയും ചെയ്തിരുന്നു. ആകെ $235.93 മില്യണാണ് എ.ഐ നേടിയത്.[15]

പുരസ്കാരങ്ങൾ[തിരുത്തുക]

വിഷ്വൽ ഇഫ്ക്ട്സ് സൂപ്പർവൈസർ ഡെന്നിസ് മുറെൻ, സ്റ്റാൻ വിൻസ്റ്റൺ, മൈക്കൽ ലാൻഡിയെറി, സ്കോട്ട് ഫാറർ എന്നിവർ മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള അക്കാദമി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. കൂടാതെ ജോൺ വില്യംസും മികച്ച സംഗീതത്തിനുള്ള അക്കാദമി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.[16] സ്റ്റീവൻ സ്പിൽബർഗ്, ജൂഡ് ലോ, വില്യംസ് എന്നിവർക്ക് എ.ഐയിലെ പ്രവർത്തനങ്ങൾക്ക് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു.[17] എ.ഐ.യ്ക്ക് 5 സാറ്റേൺ അവാർഡുകൾ ലഭിക്കുകയുണ്ടായി. മികച്ച ശാസ്ത്രകഥാ ചലച്ചിത്രം, മികച്ച കഥ, മികച്ച യുവ നടൻ എന്നീ പുരസ്കാരങ്ങളാണ് എ.ഐ.യ്ക്ക് ലഭിച്ചത്.ref name="Saturn"/>

പുരസ്കാരം തീയതി വിഭാഗം ജേതാവ് ഫലം Ref(s)
അക്കാദമി പുരസ്കാരം മാർച്ച് 24, 2002 മികച്ച പശ്ചാത്തലസംഗീതം ജോൺ വില്യംസ് നാമനിർദ്ദേശം [16]
മികച്ച വിഷ്വൽ ഇഫക്ട്സ് ഡെന്നിസ് മുറെൻ, സ്റ്റാൻ വിൻസ്റ്റൺ, മൈക്കൽ ലാൻഡിയെറി, സ്കോട്ട് ഫാറർ നാമനിർദ്ദേശം
ബ്രിട്ടീഷ് അക്കാദമി ചലച്ചിത്ര പുരസ്കാരം ഫെബ്രുവരി 24, 2002 മികച്ച വിഷ്വൽ ഇഫക്ട്സ് ഡെന്നിസ് മുറെൻ, സ്റ്റാൻ വിൻസ്റ്റൺ, മൈക്കൽ ലാൻഡിയെറി, സ്കോട്ട് ഫാറർ നാമനിർദ്ദേശം [18]
ചിക്കാഗോ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ഫെബ്രുവരി 25, 2002 മികച്ച സഹനടൻ ജൂഡ് ലോ നാമനിർദ്ദേശം [19]
മികച്ച സംഗീത സംവിധായകൻ ജോൺ വില്യംസ് നാമനിർദ്ദേശം
മികച്ച ഛായാഗ്രാഹകൻ ജാനുസ് കമിൻസ്കി നാമനിർദ്ദേശം
എംപയർ അവാർഡ് ഫെബ്രുവരി 5, 2002 മികച്ച ചിത്രം എ.ഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നാമനിർദ്ദേശം [20]
മികച്ച സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് നാമനിർദ്ദേശം
മികച്ച നടൻ ഹെയ്‌ലി ജോയൽ ഓസ്‌മെന്റ് നാമനിർദ്ദേശം
മികച്ച നടി ഫ്രാൻസസ് ഓ'കോണർ നാമനിർദ്ദേശം
ഗോൾഡൻ ഗ്ലോബ് പുരസ്കാരം ജനുവരി മികച്ച സംവിധായകൻ സ്റ്രീവൻ സ്പിൽബർഗ് നാമനിർദ്ദേശം [17]
മികച്ച സഹനടൻ ജൂഡ് ലോ നാമനിർദ്ദേശം
മികച്ച സംഗീതം ജോൺ വില്യംസ് നാമനിർദ്ദേശം
സാാറ്റേൺ പുരസ്കാരം ജൂൺ 10, 2002 മികച്ച ശാസ്ത്രകഥാ ചലച്ചിത്രം എ.ഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിജയിച്ചു [21][22]
മികച്ച കഥ സ്റ്റീവൻ സ്പിൽബർഗ് നാമനിർദ്ദേശം
മികച്ച കഥ വിജയിച്ചു
മികച്ച നടി ഫ്രാൻസസ് ഓ'കോണർ നാമനിർദ്ദേശം
മികച്ച യുവ അഭിനേതാവ് ഹെയ്‌ലി ജോയൽ ഓസ്‌മെന്റ് വിജയിച്ചു
മികച്ച സ്പെഷ്യൽ ഇഫക്ട്സ് ഡെന്നിസ് മുറെൻ, സ്റ്റാൻ വിൻസ്റ്റൺ, മൈക്കൽ ലാൻഡിയെറി, സ്കോട്ട് ഫാറർ വിജയിച്ചു
മികച്ച സംഗീതം ജോൺ വില്യംസ് വിജയിച്ചു
യങ് ആർട്ടിസ്റ്റ് പുരസ്കാരം ഏപ്രിൽ 7, 2002 മികച്ച യുവ അഭിനേതാവ് ഹെയ്‌ലി ജോയൽ ഓസ്‌മെന്റ് നാമനിർദ്ദേശം [23]
മികച്ച യുവ സഹനടൻ ജാക്ക് തോമസ് വിജയിച്ചു

അവലംബം[തിരുത്തുക]

  1. 1.0 1.1 "A.I. Artificial Intelligence (2001)". Box Office Mojo. Internet Movie Database. ശേഖരിച്ചത് April 7, 2014.
  2. "A.I. (12)". British Board of Film Classification. ശേഖരിച്ചത് April 7, 2014.
  3. "The 21st Century's 100 greatest films". BBC. August 23, 2016. ശേഖരിച്ചത് 31 July 2017.
  4. 4.0 4.1 Haley Joel Osment, A Portrait of David, 2001, Warner Home Video; DreamWorks
  5. Jude Law, A Portrait of Gigolo Joe, 2001, Warner Home Video; DreamWorks
  6. 6.0 6.1 6.2 Liane Bonin (June 28, 2001). "Boy Wonder". Entertainment Weekly. മൂലതാളിൽ നിന്നും 2012-09-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 15, 2008.
  7. Brian Zoromski (June 30, 2000). "A.I. Moves Full Speed Ahead". IGN. ശേഖരിച്ചത് August 4, 2008.
  8. "Film location titles". Movie-locations.com. മൂലതാളിൽ നിന്നും 2017-04-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-04-01.
  9. Scott Brake (August 3, 2000). "A.I. Set Reports!". IGN. ശേഖരിച്ചത് August 4, 2008.
  10. Christopher "Fangorn" Baker, Rick Carter, A.I. From Drawings to Sets, 2001, Warner Home Video; DreamWorks
  11. Bill Higgins (November 6, 2000). "BAFTA hails Spielberg". Variety. ശേഖരിച്ചത് August 6, 2008.
  12. Bob Ringwood, Dressing A.I., 2001, Warner Home Video; DreamWorks
  13. Charles Lyons (January 18, 2001). "Inside Move: Cruise staying busy". Variety. ശേഖരിച്ചത് July 18, 2008.
  14. Rooney, David (April 16, 2001). "'Dust' in the wind for Venice fest". Variety. Wayback Machine. മൂലതാളിൽ നിന്നും October 30, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-04-01.
  15. "A.I. Artificial Intelligence". Box Office Mojo. ശേഖരിച്ചത് July 8, 2008.
  16. 16.0 16.1 "The 74th Academy Awards – 2002". Academy of Motion Picture Arts and Science. ശേഖരിച്ചത് April 1, 2017.
  17. 17.0 17.1 "A. I.: Artificial Intelligence". Hollywood Foreign Press Association. ശേഖരിച്ചത് July 19, 2017.
  18. "Film in 2002". British Academy of Film and Television Arts. ശേഖരിച്ചത് June 19, 2017.
  19. "Chicago Film Critics Association Announce Their Nominees!". PR Newswire. January 16, 2002. ശേഖരിച്ചത് July 19, 2017.
  20. "Empire Awards: Nominations Announced". Empire. January 25, 2002. ശേഖരിച്ചത് July 19, 2017.
  21. Staff (March 13, 2002). "'Potter' leads Saturn kudos". Variety. ശേഖരിച്ചത് July 19, 2017.
  22. "Past Saturn Awards". Academy of Science Fiction, Fantasy and Horror Films. മൂലതാളിൽ നിന്നും 1 June 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 June 2007.
  23. "Twenty-Third Annual Young Artist Awards 2002". Young Artist Awards. മൂലതാളിൽ നിന്നും April 4, 2016-ന് ആർക്കൈവ് ചെയ്തത്.

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ എ.ഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: