വിൻസന്റ് വാൻഗോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൻസന്റ് വാൻ‌ഗോഗ്
VanGogh 1887 Selbstbildnis.jpg
വാൻ‌ഗോഗ് - സ്വയം വരച്ച ചിത്രം (1887)
ജനനപ്പേര് വിൻസെന്റ് വില്ലെം വാൻ‌ഗോഗ്
ജനനം 1853 മാർച്ച് 30(1853-03-30)
Zundert, നെതർലന്റ്സ്
മരണം 1890 ജൂലൈ 29(1890-07-29) (പ്രായം 37)
Auvers-sur-Oise, ഫ്രാൻസ്
പൗരത്വം  Dutch
രംഗം ചിത്രകാരൻ
പ്രസ്ഥാനം Post-Impressionism

വിൻസെന്റ് വില്ലെം വാൻ‌ഗോഗ്, (മാർച്ച് 30, 1853 - ജൂലൈ 29, 1890) ഒരു ഡച്ച് ചിത്രകാരനായിരുന്നു. വാൻ‌ഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വർണ വൈവിധ്യവും ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യ കലയിൽ നിർണായക സ്വാധീനം ചെലുത്തി. തന്റെ ജീവിത കാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാൻ‌ഗോഗിനെ വേട്ടയാടി. തന്റെ 37 മത്തെ വയസ്സിൽ താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്ത വാൻ‌ഗോഗിന്റെ പ്രശസ്തി മരണ ശേഷം നാൾക്കു നാൾ വർദ്ധിച്ചു. ലോകത്തേറ്റവും തിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആണ് ഇന്ന് വാൻ‌ഗോഗ് ചിത്രങ്ങൾ.

ആദ്യകാല ജീവിതം[തിരുത്തുക]

വാൻഗോഗ് വരച്ച തന്റെ മാതാവായ അന്ന കോർണേലിയയുടെ ചിത്രം

നെതെർലാണ്ടിലെ ഗ്രൂട്ട്സുണ്ടർട്ട്‌ എന്ന ഗ്രാമത്തിൽ 1853 മാർച്ച്‌ 30 ന് ആണ് വാൻ‌ഗോഗിന്റെ ജനനം. തിയോഡറസ് വാൻ‌ഗോഗ് എന്ന പാതിരി ആയിരുന്നു പിതാവ്. അന്ന കോർണേലിയ കാർബെൻറ്സ്‌ എന്നായിരുന്നു മാതാവിന്റെ പേര്. തിയോ, കോർ എന്നീ സഹോദരന്മാരും എലിസബത്ത്, വില്ലെമിന, അന്ന എന്നീ സഹോദരിമാരും വാൻഗോഗിനു ഉണ്ടായിരുന്നു .

ഒരു ചിത്രകാരനാവാൻ തീരുമാനിക്കുന്നതിന് മുൻപ് വാൻ‌ഗോഗ് പല ജോലികളും ചെയ്തിരുന്നു. ഒരു കലാവസ്തു വില്പനക്കാരനായി(ഇംഗ്ലീഷ്: Art dealer) ഹേഗ്(ഇംഗ്ലീഷ്: Hague), ലണ്ടൻ എന്നിവിടങ്ങളിൽ ആദ്യം ജീവിച്ചു. കുറച്ചു കാലം ഇംഗ്ലണ്ടിലെ റാംസ്ഗേറ്റ് എന്ന പട്ടണത്തിൽ ഒരു അദ്ധ്യാപകനായി ജോലി ചെയ്തു. 1879 ൽ ബെൽജിയത്തിൽ ഒരു മിഷനറി ആയി ആയി പ്രവർത്തിച്ചു.

ചിത്രകാരൻ[തിരുത്തുക]

ഡോക്ടർ ഗാച്ചെറ്റ് - വാൻഗോഗ് ഭ്രാന്താശുപത്രിയിൽ വച്ച് വരച്ച ചിത്രം

ഒടുവിൽ വാൻ‌ഗോഗ് ഒരു ചിത്രകാരനാവാൻ തീരുമാനിച്ചു.തൻറെ സഹോദരനായ തിയോയും ഒത്ത് പാരീ‍സിലേക്ക് താമസം മാറി. തിയോ ഒരു ചിത്രം വിൽപ്പനക്കാരനായിരുന്നു. ഇവർ അന്നത്തെ പല പ്രശസ്ത ചിത്രകാരന്മാരെയും പരിചയപ്പെട്ടു. ഈ ചിത്രകാരന്മാർ വാൻ‌ഗോഗിനെ സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്തു. തന്റെ ജീവിതകാലത്ത് വാൻ‌ഗോഗ് തിയോയ്ക്ക് പല കത്തുകളും അയച്ചു. തിയോ ഈ കത്തുകൾ എല്ലാം സൂക്ഷിച്ചുവെച്ചു. ഈ കത്തുകളിൽ വാൻ‌ഗോഗ് ജീവിതത്തെയും കലയെയും കുറിച്ചുള്ള തന്റെ ശക്തമായ വികാരങ്ങൾ പ്രകടിപ്പിക്കുന്നു.[1][2]

വാൻ‌ഗോഗ് ആർലെസ് എന്ന പട്ടണത്തിലേക്ക് താമസം മാറ്റി. അവിടെ പോൾ ഗോഗിൻ എന്ന ചിത്രകാരനുമൊത്ത് വാൻ‌ഗോഗ് താമസിച്ചു.[അവലംബം ആവശ്യമാണ്] ഇവർ സ്ഥിരം ശണ്ഠകൂടുമായിരുന്നു. ഇതിനു പിന്നാലെ വാൻ‌ഗോഗ് തന്റെ ചെവിയുടെ ഒരു ഭാഗം മുറിച്ച് ഒരു വേശ്യക്ക് അയച്ചുകൊടുത്തു. മാനസിക രോഗങ്ങൾ കൂടിയിട്ട് വാൻ‌ഗോഗിനെ ഒരു ഭ്രാന്താലയത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നു. 18 മാസത്തിനു ശേഷം വാൻ‌ഗോഗ് ഒരു തോക്കുകൊണ്ട് വെടിവെച്ച് ആത്മഹത്യക്കു ശ്രമിച്ചു. രണ്ടു ദിവസത്തിനു ശേഷം വാൻ‌ഗോഗ് മരിച്ചു.[അവലംബം ആവശ്യമാണ്] തിയോ തന്റെ സഹോദരന്റെ മരണത്തിൽ വളരെ ദുഃഖിച്ചു. രോഗബാധിതനായ തിയോ ആറു മാസത്തിനു ശേഷം മരിച്ചു.

തന്റെ ജീവിതകാലത്ത് വാൻ‌ഗോഗ് ഒരു ചിത്രം മാത്രമേ വിറ്റിട്ടുള്ളൂ. അതും വളരെ ചെറിയ ഒരു തുകയ്ക്ക്. പക്ഷേ ഇന്ന് വാൻ‌ഗോഗിന്റെ ചിത്രങ്ങൾ ലോക പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്രങ്ങളിൽ പലതും വാൻ‌ഗോഗ് ചിത്രങ്ങളാണ്.[അവലംബം ആവശ്യമാണ്]

വാൻഗോഗ് വരച്ച ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Van Gogh Museum retrieved October 7, 2009
  2. Van Gogh's letters, Unabridged and Annotated retrieved June 25, 2009

മറ്റ് വെബ് വിലാസങ്ങൾ[തിരുത്തുക]

കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ വിൻസെന്റ് വാൻ ഗോഗ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=വിൻസന്റ്_വാൻഗോഗ്&oldid=2157146" എന്ന താളിൽനിന്നു ശേഖരിച്ചത്