ആന്റ്വാൻ ലാവോസിയെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആന്റ്വാൻ ലാവോസിയെ
Antoine lavoisier color.jpg
ആധുനിക രസതന്ത്രത്തിന്റെ പിതാവ്
ജനനം(1743-08-26)26 ഓഗസ്റ്റ് 1743
മരണം8 മേയ് 1794(1794-05-08) (പ്രായം 50)
തൊഴിൽരസതന്ത്രം, സാമ്പത്തിക വിദക്തൻ, ആഢ്യൻ

ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രെഞ്ച് ശാസ്ത്രജ്ഞനായിരുന്നു ആന്റൺ-ലോറന്റ് ഡി ലാവോസിയർ.[1] [2] രസതന്ത്രത്തെ ആൽകെമിയിൽ നിന്നും ഫ്ലോഗിൻസ്റ്റൺ സിദ്ധാന്തത്തിൽ നിന്നും മോചിപ്പിച്ച് ഒരു ശാസ്ത്രശാഖയുടെ കൃത്യതയും വ്യക്തതയും സാർവത്രിക ശൈലിയും നൽകിയത് ആന്ത്വാൻ ലാവോസിയാണ്[3],[4],. അദ്ദേഹത്തിൻറെ വാക്കുകളിൽ "വസ്തുതകൾ, അവയെ പ്രതിനിധീകരിക്കുന്ന ആശയങ്ങൾ, ആ ആശയങ്ങളെ പ്രകടിപ്പിക്കാനുള്ള ഭാഷ ഇവ മൂന്നും ഏതു ശാസ്ത്രശാഖക്കും അത്യന്താപേക്ഷിതമാണ്" [3]

ലൂയി പതിനാറാമൻറെ ഭരണകൂടത്തിൽ ലവോസിയെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. ശാസ്ത്രജ്ഞനെന്ന നിലക്ക് വിവിധ വിഷയങ്ങളിൽ ഉപദേഷ്ടാവായിരുന്നു. മാത്രമല്ല കാർഷിക നികുതി പിരിക്കാനുള്ള കുത്തക ലാവോസിയെക്കു പങ്കാളിത്തമുള്ള കന്പനിയുടേതായിരുന്നു. ഫ്രഞ്ചു വിപ്ലവം ഭീകര വാഴ്ചയായി പരിണമിച്ച കാലത്ത് സാന്പത്തികമായി ഉപരിവർഗത്തിൽപെട്ടവനും നികുതി പിരിവുകാരനുമെന്ന നിലക്ക് ലാവോസിയെ രാജപക്ഷാനുഭാവിയെന്ന് മുദ്ര കുത്തപ്പെട്ടു. പിന്നീട് അഴിമതിയാരോപണങ്ങൾ ചുമത്തി അറസ്റ്റു ചെയ്യപ്പെടുകയും ഗില്ലറ്റിനിൽ വധിക്കപ്പെടുകയും ചെയ്തു[5].

ജീവിത രേഖ[തിരുത്തുക]

ജനനം[തിരുത്തുക]

ഫ്രാൻസിലെ പാരീസിൽ 1743 ഓഗസ്റ്റ് 26-നാണ് ആന്റ്വാ ലാവോസിയെ ജനിച്ചത്. അച്ഛനും മുത്തച്ഛനും അഭിഭാഷകരായിരുന്നു. അമ്മ നന്നെ ചെറുപ്പത്തിലെ മരിച്ചു പോയതിനാൽ ആൻറ്വായേയും ഇളയസഹോദരി എമിലിയേയും വളർത്തിയത് അമ്മൂമ്മയും ചെറിയമ്മയും ആയിരുന്നു. എമിലി 1760-ൽ നിര്യാതയായി.

വിദ്യാഭ്യാസം[തിരുത്തുക]

മസാരിൻ കോളേജിൽ ചേർന്ന ആദ്യകാലത്ത് സാഹിത്യത്തിൽ അഭിരുചി തോന്നിയെങ്കിലും പിന്നീട് ശാസ്ത്രവിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . രസതന്ത്രവും സസ്യശാസ്ത്രവും ജ്യോതിശ്ശാസ്ത്രവും ഗണിതവും ജിയോളജിയും ശരീരശാസ്ത്രവും പഠിച്ചെടുത്തു.[6] ഇതിനിടയിൽ നിയമപഠനം പൂർത്തിയാക്കി, അഭിഭാഷകവൃത്തി ചെയ്യാൻ ലൈസൻസ് എടുക്കുകയും ചെയ്തു [7].

ശാസ്ത്രകൗതുകം[തിരുത്തുക]

Method of Nomenclature in Chemistry 1787-ൽ പ്രസിദ്ധീകരിച്ച മൂലകൃതിയുടെ പുറംചട്ട

1765-ൽ രസതന്ത്രത്തിലെ ആദ്യ പ്രബന്ധം ഫ്രഞ്ചു ശാസ്ത്രസഭയിൽ ( ഫ്രഞ്ച് റോയൽ അകാദമി ഓഫ് സയൻസസ്) അവതരിപ്പിക്കാൻ അവസരം ലഭിച്ചു. പ്രബന്ധം ജിപ്സത്തെക്കുറിച്ചായിരുന്നു. പാരീസിൻറെ ചുറ്റുവട്ടങ്ങളിൽ ജിപ്സം സുലഭമായിരുന്നു. തടി കൊണ്ടുള്ള കെട്ടിടങ്ങൾക്കു എളുപ്പത്തിൽ തീപിടിക്കാതിരിക്കാനായി ജിപ്സം വെള്ളത്തിൽ കുതിർത്തി തേച്ചുപിടിപ്പിക്കുമായിരുന്നു. ചൂടാക്കുന്പോഴും വെള്ളവുമായി ചേരുന്പോഴും ജിപ്സത്തിന് എന്ത സംഭവിക്കുന്നുവെന്ന് പരീക്ഷണനിരീക്ഷണങ്ങളിലൂടെ ലവോസിയെ കണ്ടെത്തി[8],[9],[10]. പാരിസ് നഗരത്തിൽ മെച്ചപ്പെട്ട വഴിവിളക്കുകൾ സ്ഥാപിക്കാനായി, 1766-ൽ, അകാദമി, മത്സരാടിസ്ഥാനത്തിൽ പദ്ധതി രൂപരേഖകൾ ക്ഷണിക്കുകയുണ്ടായി. ലവോസിയേയുടെ രൂപരേഖക്ക് സ്വർണ മെഡൽ ലഭിച്ചു. ശാസ്ത്രകൗതുകം വളർത്തിയെടുക്കുന്നതിനും അതു വഴി ശാസ്ത്രരംഗത്ത് നിലയുറപ്പിക്കുന്നതിനും ഫ്രഞ്ച് റോയൽ അകാദമി ഓഫ് സയൻസസിൽ അംഗത്വം നേടേണ്ടതുണ്ടെന്ന് ലാവോസിയെക്ക് ബോധ്യപ്പെട്ടു.

Traité élémentaire de chimie, 1789 by Lavoisier
Traité élémentaire de chimie: Lavoisier(1789)

1767 മുതൽ ഭൂമിശാസ്ത്രപഠനപദ്ധതിയിൽ പ്രവർത്തിച്ച അദ്ദേഹം 1768-ൽ ഫ്രഞ്ച് അക്കാദമി ഓഫ് സയൻസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം ചിലവിൽ വീടിനോടനുബന്ധിച്ച് പരീക്ഷണശാല പണിതതും ഇക്കാലത്താണ്.,[11], [12]

1771-ൽ മേരി ആനിനെ ലാവോസിയ വിവാഹം കഴിച്ചു. 1775 മുതൽ സർക്കാരിന്റെ വെടിമരുന്നു വിഭാഗത്തിൽ പ്രവർത്തിച്ചു.

ഔദ്യോഗിക ജീവിതം[തിരുത്തുക]

ഫ്രഞ്ചു വിപ്ലവം[തിരുത്തുക]

ഭീകരവാഴ്ച[തിരുത്തുക]

ആരോപണങ്ങൾ, ജയിൽവാസം, വധശിക്ഷ[തിരുത്തുക]

മരണാനന്തരം[തിരുത്തുക]

കണ്ടുപിടിത്തങ്ങൾ[തിരുത്തുക]

ലാവോസിയയുടെ പരീക്ഷണമാണ് ദ്രവ്യസംരക്ഷണനിയമത്തിനു (The law of Conservation of Mass)വഴി തുറന്നത്. ദ്രവ്യം നശിപ്പികുവാനോ, സ്യഷട്ടിക്കുവാനോ സാധ്യമല്ല. രാസപ്രവർത്തനം നടക്കുമ്പോൾ ഇതിന്റെ രൂപത്തിൽ വ്യത്യാസം വരുന്നു എന്നേയുള്ളു. ഓക്സിജനാണ് വസ്തുക്കൾ കത്താൻ സഹായിക്കുന്നതെന്ന് ലവോസിയേ മനസ്സിലാക്കി. പ്രാണവായുവിന് ആ പേരിട്ടത് ലാവോസിയേ ആണ്. സൾഫ്യൂരിക് അമ്ലം, സിങ്ക് ഓക്സൈഡ് എന്നിവയ്ക്ക് ഈ പേരിട്ടതും ലാവോസിയേ ആണ്.

അവലംബം[തിരുത്തുക]

 1. McKee, Douglas (1935). Antoine Lavoisier: The Father of Modern Chemistry. London: Victor Gollancz Ltd.
 2. "The Chemical Revolution of Antoine Laurent Lavoisier:American Chemical Society International Historic Chemical Landmarks". ACS Publications. 1988-06-08. ശേഖരിച്ചത് 2022-06-10.
 3. 3.0 3.1 Lavoisier, Antoine L (1789). Traité élémentaire de chimie,.
 4. Lavoisier, Antoine L (1790). Elements of Chemistry : In a New Systematic Order, Containing all the Modern Discoveries (Translated by Robert Kerr from From French Original). Royal Society , London.
 5. Pollard, Justin; Pollard, Stephanie (2019-05-05). "Antoine Lavoisier Guillotined". Historytoday.com. History Today. ശേഖരിച്ചത് 2021-06-16.
 6. Yount, Lisa (2008). Antoine Lavoisier : Founder of Modern Chemistry. New Jersy: Enslow Publishers Inc. പുറങ്ങൾ. 12–14. ISBN 9780 76603011-4.
 7. Donovan, Arthur (1993). Antoine Lavoisier: science,Administration and Revolution (Cambridge Science Biographies). Cambridge,UK: Cambridge University Press. പുറം. 12.
 8. Baxter, Roberta (2009). Fire,water and Air: the story of Antoine Lavoisier. North Carolina, USA: Morgan Reynolds Publishing. പുറങ്ങൾ. 22–23. ISBN 9781599350875.
 9. Hudson, John (1992). The History of Chemistry. London: MacMillan. പുറം. 62. ISBN 9781349223626.
 10. Lavoisier, Antoine (1766-04-16). "GYPSUM ANALYSIS , PRESENTED TO THE ACADEMY OF SCIENCES ON FEBRUARY 27, 1765 .THE REPORT WAS MADE ON APRIL 16, 1766 .FIRST MEMORY". lavoisier.cnrs.fr. lavoisier.cnrs.fr. ശേഖരിച്ചത് 2022-06-11.
 11. Meldrum, A.N. (1933-06-01). "Lavoisier's Early Work in Science: 1763-1771". Isis. History of Sceince Society,University of Chicago Press (1933, 19(2)): 330–363.
 12. Perrin, C.E (1986-12-01). "Lavoisier's Thoughts on Calcination and Combustion, 1772-1773". Isis. The History of Science Society, University of Chicago Press. 77(4): 647–666.CS1 maint: date and year (link)
"https://ml.wikipedia.org/w/index.php?title=ആന്റ്വാൻ_ലാവോസിയെ&oldid=3750842" എന്ന താളിൽനിന്ന് ശേഖരിച്ചത്