അസോസിയേറ്റഡ് രാജ്യം
This article is part of the Politics series | ||||||||||
Basic forms of government | ||||||||||
---|---|---|---|---|---|---|---|---|---|---|
Power structure | ||||||||||
Power source | ||||||||||
|
||||||||||
Politics portal | ||||||||||
ഒരു പരിധിവരെ രാഷ്ട്രസ്വഭാവമുള്ള ഒരു പ്രദേശവും (സാധാരണഗതിയിൽ) കൂടുതൽ വലിപ്പമുള്ളതും ശക്തവുമായ മറ്റൊരു രാജ്യവും തമ്മിലുള്ള സ്വതന്ത്ര ബന്ധത്തിലെ ചെറു കക്ഷിയെയാണ് അസോസിയേറ്റഡ് രാജ്യം എന്നു വിളിക്കുന്നത്. സംരക്ഷിതരാജ്യം എന്ന പേരുപയോഗിക്കുന്ന തരം ബന്ധങ്ങളിൽ ഈ പേര് ബാധകമല്ല. ഇത്തരം സ്വതന്ത്ര സഹകരണത്തിന്റെ വിശദാംസങ്ങൾ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ 1541 (XV) പ്രമേയത്തിലെ ആറാം തത്ത്വത്തിൽ[1] ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്ര സഹകരണക്കരാറോ അസോസിയേറ്റഡ് സ്റ്റേറ്റ്‌ഹുഡ് ആക്റ്റോ ഇതിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് ബാധകമായിരിക്കും. കുക്ക് ദ്വീപുകൾ, നിയുവേ എന്നീ രാജ്യങ്ങളുടെ കാര്യത്തിൽ ഇവരുടെ സ്വതന്ത്ര സഹകരണം സംബന്ധിച്ച വിശദാംശങ്ങൾ പല രേഖകളിലായാണുള്ളത്. ഈ രാജ്യങ്ങളുടെ ഭരണഘടനയും, 1983-ൽ ന്യൂസിലാന്റും കുക്ക് ദ്വീപുകളൂം തമ്മിൽ കൈമാറിയ കത്തുകളൂം 2001-ലെ ജോയിന്റ് സെന്റിനറി പ്രഖ്യാപനവും ഇത്തരം രേഖകളിൽ പെടുന്നു. സ്വതന്ത്ര സഹകരണത്തിലേർപ്പെടുന്ന രാജ്യങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട് എന്നും ഇല്ലെന്നും വിവരിക്കപ്പെടാറുണ്ട്. പക്ഷേ അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് സ്വതന്ത്ര സഹകരണത്തിൽ ഏർപ്പെട്ടുവോ ഇല്ലയോ എന്നത് ഒരു രാജ്യത്തിന്റെ നിയമപരമായ നിലനിൽപ്പിനെ ബാധിക്കുന്നില്ല.
അനൗപചാരികമായി ഈ പ്രയോഗം കൂടുതൽ വ്യാപ്തിയിൽ കാണാവുന്നതാണ്. കൊളോണിയൽ കാലത്തിനുശേഷമുള്ള ഒരു തരം പരസ്പരധാരണയോടെയുള്ള സംരക്ഷണമോ, സംരക്ഷിത രാജ്യമോ, തുല്യരല്ലാത്ത രാജ്യങ്ങൾ ചേർന്നുള്ള കോൺഫെഡറേഷനോ (പ്രത്യേകിച്ച് ദുർബലരായ രാജ്യം ശക്തമായ രാജ്യത്തിന് സാധാരണഗതിയിൽ സ്വതന്ത്രരാജ്യങ്ങൾ കൈവശം വയ്ക്കുന്ന അധികാരങ്ങളിൽ ചിലത് വിട്ടുനൽകുന്ന സ്ഥിതിയുള്ളപ്പോൾ - സാധാരണഗതിയിൽ ഇത് പഴയ കൊളോണിയൽ ശക്തിക്കായിരിക്കും) ഇത്തരം പ്രയോഗത്തിന്റെ പരിധിയിൽ വന്നേയ്ക്കാം. ഇത്തരം ബന്ധത്തിൽ ശക്തരായ രാജ്യത്തിന് പ്രതിരോധം, വിദേശബന്ധങ്ങൾ, വിപണിയിലെ പ്രവേശനാനുമതി പോലുള്ള സാമ്പത്തികനേട്ടങ്ങൾ എന്നിവ ലഭ്യമായിരിക്കും.
ഫെഡറസിയിൽ വിദേശകാര്യത്തിലും പ്രതിരോധത്തിലുമൊഴികെ മറ്റു വിഷയങ്ങളിൽ സ്വയംഭരണം നടത്തുന്ന ഒരു യൂണിറ്റിന് അസോസിയേറ്റ് രാജ്യത്തോട് സാമ്യമുണ്ട് എന്ന് പറയാം. പക്ഷേ അന്താരാഷ്ട്ര നിയമമനുസരിച്ച് ഇത് പൂർണ്ണമായും വ്യത്യസ്ത സാഹചര്യമാണ്. ഫെഡറസിയിലെ യൂണിറ്റുകൾ സ്വതന്ത്ര രാജ്യങ്ങളല്ല എന്നതുതന്നെയാണ് പ്രധാന വ്യത്യാസം. സ്വാതന്ത്ര്യം നേടാനുള്ള സാഹചര്യവും ഇത്തരം യൂണിറ്റുകൾക്കില്ല.
ഔപചാരിക ബന്ധത്തിലുള്ള രാജ്യങ്ങൾ[തിരുത്തുക]
ദുർബ്ബല കക്ഷി | ബന്ധമുള്ള രാജ്യം | ഏതു തലത്തിലുള്ള ബന്ധം |
---|---|---|
![]() |
![]() 1965 മുതൽ |
ന്യൂസിലന്റിന് കുക്ക് ദ്വീപുകൾക്കുവേണ്ടി വിദേശനയം രൂപീകരിക്കാനും പ്രതിരോധപ്രവർത്തനങ്ങൾ നടത്താനും സാധിക്കും. പക്ഷേ ഇത് കുക്ക് ദ്വീപുകളുടെ ആവശ്യമനുസരിച്ചും അവരുടെ സമ്മതത്തോടെയും അവരുടെ ഉപദേശമനുസരിച്ചും മാത്രമായിരിക്കണം.[2] |
![]() |
![]() 1986 മുതൽ |
അമേരിക്കൻ ഐക്യനാടുകൾ മാർഷൽ ദ്വീപിന് പ്രതിരോധവും ധനസഹായവും ദ്വീപുവാസികൾക്ക് അമേരിക്കൻ സാമൂഹ്യക്ഷേമ പരിപാടികളുടെ ഗുണഫലങ്ങളും നൽകുന്നുണ്ട്. സ്വതന്ത്ര സഹകരണക്കരാറിനു കീഴിലാണിത്.[3] |
![]() |
![]() 1986 മുതൽ |
അമേരിക്കൻ ഐക്യനാടുകൾ ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യയ്ക്ക് പ്രതിരോധവും ധനസഹായവും ദ്വീപുവാസികൾക്ക് അമേരിക്കൻ സാമൂഹ്യക്ഷേമ പരിപാടികളുടെ ഗുണഫലങ്ങളും നൽകുന്നുണ്ട്. സ്വതന്ത്ര സഹകരണക്കരാറിനു കീഴിലാണിത്.[4] |
![]() |
![]() 1974 മുതൽ |
ന്യൂസിലന്റിന് നിയുവേയ്ക്കുവേണ്ടി വിദേശനയം രൂപീകരിക്കാനും പ്രതിരോധപ്രവർത്തനങ്ങൾ നടത്താനും സാധിക്കും. പക്ഷേ ഇത് നിയുവേയുടെ ആവശ്യമനുസരിച്ചും അവരുടെ സമ്മതത്തോടെയും അവരുടെ ഉപദേശമനുസരിച്ചും മാത്രമായിരിക്കണം.[5] |
![]() |
![]() 1994 മുതൽ |
അമേരിക്കൻ ഐക്യനാടുകൾ പലാവുവിന് പ്രതിരോധവും ധനസഹായവും ദ്വീപുവാസികൾക്ക് അമേരിക്കൻ സാമൂഹ്യക്ഷേമ പരിപാടികളുടെ ഗുണഫലങ്ങളും നൽകുന്നുണ്ട്. സ്വതന്ത്ര സഹകരണക്കരാറിനു കീഴിലാണിത്.[6] |
അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ അസോസിയേറ്റഡ് രാജ്യമായിരുന്നത് കോമൺവെൽത്ത് ഓഫ് ഫിലിപ്പീൻസ് ആയിരുന്നു. 1935-1946 കാലഘട്ടത്തിൽ ഈ രാജ്യത്തിന്റെ വിദേശബന്ധങ്ങളും സൈനിക കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത് അമേരിക്കൻ ഐക്യനാടുകളായിരുന്നു. പക്ഷേ ഭരണഘടനയനുസരിച്ച് ഈ രാജ്യം പ്രത്യേക നിലനിൽപ്പുള്ളതും ആഭ്യന്തരകാര്യങ്ങളുടെ നടത്തിപ്പിൽ സ്വാതന്ത്ര്യമുള്ളതുമായിരുന്നു.
ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ (1986 മുതൽ), മാർഷൽ ദ്വീപുകൾ (1986 മുതൽ), പലാവു (1994 മുതൽ) എന്നിവ സ്വതന്ത്ര സഹകരണക്കരാറിലൂടെ അമേരിക്കയുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ പരമാധികാരവും അവരുടെ ഭൂപ്രദേശങ്ങൾക്കുമേൽ നിയന്ത്രണവുമുണ്ടെങ്കിലും ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ അമേരിക്കയ്ക്ക് പ്രതിരോധമേഖലയുടെ നിയന്ത്രണം നൽകിയിട്ടുണ്ട്. അമേരിക്കൻ ഫെഡറൽ ഭരണകൂടം ഈ രാജ്യങ്ങൾക്ക് ധനസഹായം നൽകുകയും ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സാമൂഹിക പദ്ധതികളുടെ പ്രയോജനം നൽകുകയും ചെയ്യുന്നു. ഇവിടങ്ങളിൽ അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനികത്താവളങ്ങൾ നിലനിർത്താൻ സാധിക്കുന്നു എന്നതാണ് അമേരിക്കയ്ക്ക് ഈ ഇടപാടിൽ നിന്നുള്ള ഗുണം.
കുക്ക് ദ്വീപുകൾ, നിയുവേ എന്നീ രാജ്യങ്ങൾക്ക് "സ്വതന്ത്ര സഹകരണത്തിനുള്ളിൽ സ്വന്തം ഭരണം" എന്ന സ്ഥാനമുണ്ട്.[7] ന്യൂസിലാന്റിന് ഈ രാജ്യങ്ങളെ ബാധിക്കുന്ന നിയമങ്ങൾ നടപ്പാക്കുവാൻ സാധിക്കുകയില്ല.[8][9] ചില സാഹചര്യങ്ങളിൽ ഈ രാജ്യങ്ങളെ പരമാധികാര രാജ്യങ്ങൾ എന്നുതന്നെ കണക്കാക്കാവുന്നതാണ്.[10] വിദേശബന്ധങ്ങളുടെ കാര്യത്തിൽ രണ്ടു രാജ്യങ്ങളും പരമാധികാര രാജ്യങ്ങളെപ്പോലെയാണ് ഇടപെടലുകൾ നടത്തുന്നത്.[11][12] ഐക്യരാഷ്ട്രസംഘടനയുടെ ഉടമ്പടികളിലും സംഘടനകളിലും ഒരു രാജ്യം എന്ന നിലയ്ക്ക് പ്രവേശിക്കുവാൻ ഈ രാജ്യങ്ങൾക്ക് സാധിക്കും.[11][13] ഈ രാജ്യങ്ങളെ ഭരണഘടനാപരമായി പരമാധികാരമുള്ള രാജ്യങ്ങളായി ന്യൂസിലാന്റ് കണക്കാക്കുന്നില്ല. ഇവർ ന്യൂസിലാന്റ് പൗരത്വം തുടർന്നും ഉപയോഗിക്കുന്നതാണ് ഇതിനു കാരണം.[7][14] ഈ രണ്ടു രാജ്യങ്ങളും സ്വന്തം പൗരത്വവും കുടിയേറ്റസംവിധാനങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്.[15]
ടോക്‌ലവ് (ന്യൂസിലന്റിനെ ആശ്രയിക്കുന്ന ഒരു രാജ്യം) ന്യൂസിലാന്റുമായി സ്വതന്ത്ര സഹകരണത്തിലുള്ള മൂന്നാമത്തെ രാജ്യമാകണോ അതോ ന്യൂസിലന്റിന്റെ ഭാഗമായി തുടരണോ എന്ന് നിർണ്ണയിക്കാൻ 2006 ഫെബ്രുവരിയിൽ ഒരു റെഫറണ്ടം നടത്തുകയുണ്ടായി. ഭൂരിപക്ഷം പേരും സ്വതന്ത്ര സഹകരണം വേണം എന്ന് വോട്ടു ചെയ്തുവെങ്കിലും ആവശ്യമുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിലവിലുള്ള സ്ഥിതി തുടരുകയാണ്. ഐക്യരാഷ്ട്രസംഘടനയുടെ മേൽനോട്ടത്തിൽ 2007-ൽ തിരഞ്ഞെടുപ്പു നടന്നുവെങ്കിലും സമാനമായ ഫലമാണ് ലഭിച്ചത്. 16 വോട്ടുകൂടി ലഭിച്ചിരുന്നുവെങ്കിൽ ഈ രാജ്യവും സ്വതന്ത്ര സഹകരണത്തിലേയ്ക്കു നീങ്ങിയേനെ.[16]
സമാനമായ മറ്റു ബന്ധങ്ങൾ[തിരുത്തുക]
ഒരു രാഷ്ട്രീയ അസ്തിത്വത്തിനുമേൽ മറ്റൊരു രാജ്യത്തിന് അധികാരമുള്ള മറ്റു സാഹചര്യങ്ങളുണ്ട്. പ്രത്യേക രാഷ്ട്രീയ സംവിധാനവും സ്വയംഭരണവുമുള്ള പരാശ്രയ ഭൂവിഭാഗങ്ങൾ ഇതിനുദാഹരണമാണ്. ഇത്തരം പ്രദേശങ്ങൾക്ക് പരമാധികാരമുണ്ടാകില്ല. ചില സഹകരണ ഉടമ്പടികളിലൂടെ ചില പരമാധികാര രാജ്യങ്ങൾ കുറച്ച് അധികാരം മറ്റു രാജ്യങ്ങൾക്ക് നൽകാറുണ്ട്. സാധാരണഗതിയിൽ വിദേശകാര്യവും പ്രതിരോധവുമാണ് ഇത്തരത്തിൽ നൽകുന്നത്.
മറ്റു രാജ്യങ്ങൾക്ക് അധീശാധികാരം നൽകിയിട്ടുള്ള രാജ്യങ്ങൾ[തിരുത്തുക]
ദുർബല കക്ഷി | അസോസിയേറ്റ് ചെയ്ത രാജ്യങ്ങൾ | ഏതു തലത്തിലെ ബന്ധം ഉണ്ടെന്നത് |
---|---|---|
![]() |
![]() ![]() |
അൻഡോറയുടെ പ്രതിരോധത്തിന്റെ ചുമതല സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കാണ്.[17] |
![]() |
![]() ![]() |
കിരിബാസ് എന്ന രാജ്യത്തിന് സൈന്യമില്ല. പ്രതിരോധം ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളുടെ ചുമതലയാണ്.[18] |
![]() |
![]() 1923 മുതൽ |
അന്താരാഷ്ട്രതലത്തിൽ ലിച്റ്റൻസ്റ്റീനിനെ പ്രതിനിധീകരിക്കുന്നത് രാജ്യത്തലവനാണെങ്കിലും ഈ രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങൾ ഭൂരിഭാഗവും സ്വിറ്റ്സർലാന്റ് ഏറ്റെടുത്തിട്ടുണ്ട്. ഈ രാജ്യത്തിന് സൈന്യമില്ല.[19] |
![]() |
![]() |
മൊണാക്കോ എന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാം എന്ന് ഫ്രാൻസ് ഉറപ്പുനൽകിയിട്ടുണ്ട്. തങ്ങളുടെ പരമാധികാരം ഫ്രാൻസിന്റെ താല്പര്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാമെന്ന് മൊണാക്കോ ഫ്രാൻസിന് തിരികെ ഉറപ്പുനൽകിയിട്ടുമുണ്ട്. 1919-ലെ വാഴ്സൈൽ ഉടമ്പടിയിൽ ഇത് ആവർത്തിച്ചുറപ്പിച്ചിട്ടുണ്ട്.[20] |
![]() |
![]() |
നൗറുവിന് സൈന്യമില്ലെങ്കിലും അനൗപചാരികമായി ഓസ്ട്രേലിയ ഈ രാജ്യത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്തിട്ടുണ്ട്.[21] |
![]() |
![]() |
സമോവയ്ക്ക് സ്ഥിര സൈന്യമില്ല. ഈ രാജ്യത്തിന് ന്യൂസിലന്റ് ഒരു അനൗപചാരിക ഉടമ്പടി പ്രകാരം സംരക്ഷണം നൽകുന്നുണ്ട്.[22] |
![]() |
![]() |
സാൻ മറിനോയുടെ സംരക്ഷണച്ചുമതല ഇറ്റലിക്കാണ്.[23] |
![]() |
![]() ![]() |
ലാറ്ററൻ ഉടമ്പടി പ്രകാരം വത്തിക്കാൻ പൗരത്വം നഷ്ടപ്പെടുകയും മറ്റൊരു രാജ്യത്തിന്റെ പൗരത്വമില്ലാതിരിക്കുകയും ചെയ്യുന്ന എല്ലാവരും യാന്ത്രികമായി ഇറ്റാലിയൻ പൗരന്മാരായി മാറും. വത്തിക്കാൻ സിറ്റിയുടെ സൈനിക സംരക്ഷണം നൽകുന്നത് ഇറ്റലിയാണ്. ഇറ്റലി ഇതിനായി ഉപയോഗിക്കുന്നത് ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ ആരംഭിച്ച സ്വിസ് ഗാർഡ് എന്ന സൈനികവിഭാഗത്തെയാണ്. സ്വിറ്റ്സർലാന്റാണ് മാർപ്പാപ്പയുടെ അംഗരക്ഷകരായ ഈ സൈനികരെ നൽകുന്നത്.[24] |
ഹിമാലയത്തിലെ ബുദ്ധമതവിശ്വാസമുള്ളതും രാജഭരണം നിലനിൽക്കുന്നതുമായ ഭൂട്ടാൻ എന്ന രാജ്യത്തിന്റെ വിദേശനയം ഭാഗികമായി നടപ്പിലാക്കുന്നത് ഇന്ത്യയാണ് (1949 മുതൽ 2007 വരെ.[25]) ഒരർത്ഥത്തിൽ ഇന്ത്യ ബ്രിട്ടീഷ് കോളനി ഭരണാധികാരികളുടെ സംരക്ഷണജോലി ഏറ്റെടുക്കുകയായിരുന്നു. ഇത് ഒരു അയഞ്ഞ സഹകരണമായി കണക്കാക്കാവുന്നതാണ്. ഭൂട്ടാൻ ഭരണഘടനാപരമായി സ്വതന്ത്രമായ രാജ്യമാണ്. ഇന്ത്യയുമായി ലയിക്കുന്നതിനു മുൻപ് (1947–1975) ഇത്തരമൊരു ബന്ധം സിക്കിമുമായും നിലനിന്നിരുന്നു.[അവലംബം ആവശ്യമാണ്] ഇപ്പോൾ സിക്കിം ഇന്ത്യയുടെ ഭാഗമായ ഒരു സംസ്ഥാനമാണ്.
റിപ്പബ്ലിക് ഓഫ് ടാടാർസ്ഥാനിലെ (1990–2000) ഒരു നിയമം, aറഷ്യൻ ഫെഡറേഷനും ഈ രാജ്യവും തമ്മിലുള്ള ഒരു ഉടമ്പടി (ട്രീറ്റി ഓഫ് മ്യൂച്വ്ല് ഡെലിഗേഷൻ ഓഫ് പ്ലെനിപൊട്ടൻഷ്യറീസ്1994), എന്നിവ പ്രകാരം 1994 മുതൽ 2000 വരെ ടാടാർസ്ഥാൻ അന്താരാഷ്ട്ര നിയമമനുസരിച്ച് ഒരു പരമാധികാര രാഷ്ട്രമായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും റഷ്യയുമായി അസോസിയേഷനിലായിരുന്നു.
അബ്ഘാസിയ, ട്രാൻസ്നിസ്ട്രിയ (യു.എസ്.എസ്.ആറിന്റെ ഭാഗമായ ജോർജ്ജിയ, മോൾഡോവ എന്നിവയിൽ നിന്ന് വിഘടിച്ച ഭാഗികമായ അംഗീകാരം മാത്രം ലഭിച്ച സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകൾ) എന്നീ രാജ്യങ്ങൾ അവരുടെ സ്വാതന്ത്ര്യത്തിനുശേഷം റഷ്യൻ ഫെഡറേഷനുമായി ലയിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ട്രാൻസ്നിസ്ട്രിയയിൽ 2006 സെപ്റ്റംബറിൽ ഇതിനായി ഒരു അഭിപ്രായവോട്ടെടുപ്പ് നടക്കുകയുണ്ടായി. ഇതിൽ 97% ജനങ്ങൾ മോൾഡോവയിൽ നിന്ന് സ്വാതന്ത്ര്യം നേടണമെന്നും "ഭാവിയിൽ റഷ്യയുമായി സ്വതന്ത്ര സഹകരണത്തിലേർപ്പെടണമെന്നും" അഭിപ്രായപ്പെട്ടു. ഈ റെഫറണ്ടത്തിന്റെ ഫലം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ല.
പഴയ കോമൺവെൽത്ത് അസോസിയേറ്റഡ് രാജ്യങ്ങൾ[തിരുത്തുക]
ബ്രിട്ടൺ, ആറ് വെസ്റ്റ് ഇൻഡീസ് അസോസിയേറ്റഡ് രാജ്യങ്ങൾ എന്നിവർ തമ്മിൽ 1967-ലെ അസോസിയേറ്റഡ് സ്റ്റേറ്റ്‌ഹുഡ് ആക്റ്റ് പ്രകാരം ഒരു ഔപചാരിക സഹകരണം നിലനിന്നിരുന്നു. കരീബിയനിലെ പഴയ ബ്രിട്ടീഷ് കോളനികളായ ആന്റിഗ്വ (1967–1981), ഡൊമിനിക്ക (1967–1978), ഗ്രെനഡ (1967–1974), സെയിന്റ് ക്രിസ്റ്റഫർ-നെവിസ്-ആൻ)ഗ്വില്ല (1967–1983), സെയിന്റ് ലൂസിയ (1967–1979), സെയിന്റ് വിൻസെന്റ് (1969–1979) എന്നിവയായിരുന്നു ഈ രാജ്യങ്ങൾ. ഈ സംവിധാനമനുസരിച്ച് എല്ലാ രാജ്യങ്ങൾക്കും തങ്ങളുടെ ഭരണഘടനയ്ക്കുമേൽ പൂർണ്ണാധികാരമുണ്ടായിരുന്നു. അക്യരാഷ്ട്രസംഘടനാ ചാർട്ടർ, പൊതുസഭാപ്രമേയങ്ങൾ എന്നിവയനുസരിച്ച് ഈ രാജ്യങ്ങൾക്ക് പൂർണ്ണ പരമാധികാരമുണ്ടോ എന്ന് ഐക്യരാഷ്ട്രസംഘടന നിർണ്ണയിച്ചിരുന്നില്ല. അസോസിയേറ്റ് രാജ്യമായി കുറച്ചു വർഷങ്ങൾക്കുശേഷം ഈ രാജ്യങ്ങൾ പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെടുകയും അത് നൽകപ്പെടുകയുമായിരുന്നു. ആൻഗ്വില്ല സെയിന്റ് കിറ്റ്സ്-നീവസ്-ആൻഗ്വില്ല യൂണിയനിൽ നിലനിന്നുകൊണ്ട് ബ്രിട്ടന്റെ അധീനപ്രദേശമായി തുടരുന്നുണ്ട്.
ഇതും കാണുക[തിരുത്തുക]
- അസോസിയേറ്റഡ് സ്റ്റേറ്റ്‌ഹുഡ് ആക്റ്റ് 1967
- കംപാക്റ്റ് ഓഫ് ഫ്രീ അസോസിയേഷൻ
- അധീശാധികാരം
- കോൺസ്റ്റിറ്റുവന്റ് രാജ്യം
- ഡൊമീനിയൺ
- കോമൺവെൽത്ത് റെലം
- ക്രൗൺ ഡിപ്പൻഡൻസി
- ഫെഡറസി
അവലംബം[തിരുത്തുക]
- ↑ See: the General Assembly of the United Nations approved resolution 1541 (XV) Archived 2012-01-21 at the Wayback Machine. (pages:509-510) defining free association with an independent State, integration into an independent State, or independence
- ↑ CIA (2010-07-15). "The Cook Islands at the CIA's page". CIA. മൂലതാളിൽ നിന്നും 2010-07-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-15.
- ↑ CIA (2010-07-15). "Marshall Islands at the CIA's page". CIA. മൂലതാളിൽ നിന്നും 2010-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-15.
- ↑ CIA (2010-07-15). "FSM at the CIA's page". CIA. മൂലതാളിൽ നിന്നും 2010-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-15.
- ↑ CIA (2010-07-15). "Niue at the CIA's page". CIA. മൂലതാളിൽ നിന്നും 2010-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-15.
- ↑ CIA (2010-07-15). "Palau at the CIA's page". CIA. മൂലതാളിൽ നിന്നും 2010-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-15.
- ↑ 7.0 7.1 [https://web.archive.org/web/20160304000423/http://www.mfai.gov.ck/attachments/068_WELLINGTON-1129712-v1-CookIslands%20%20Constitutional%20Status%20and%20International%20Personality%20%20informationpaper.pdf Archived 2016-03-04 at the Wayback Machine. Cook Islands: Constitutional Status and International Personality, New Zealand Ministry of Foreign Affairs and Trade, May 2005
- ↑ Cook Islands Constitution Archived 2015-09-24 at the Wayback Machine. "Except as provided by Act of the Parliament of the Cook Islands, no Act, and no provision of any Act, of the Parliament of New Zealand passed after the commencement of this Article shall extend or be deemed to extend to the Cook Islands as part of the law of the Cook Islands.]"
- ↑ Niue Abstracts Part 1 A (General Information); page 18 "The New Zealand Parliament has no power to make laws in respect of Niue on any matter, except with the express request and consent of the Niue Government."
- ↑ See Court various statements, page 262-264
- ↑ 11.0 11.1 Repertory of Practice of United Nations Organs Supplement No. 8; page 10 Cook Islands since 1992, and Niue since 1994.
- ↑ "JOINT CENTENARY DECLARATION of the Principles of the Relationship between the Cook Islands and New Zealand, 6 April 2001" (PDF). മൂലതാളിൽ (PDF) നിന്നും 2013-05-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-09-16.
- ↑ UN Office of Legal Affairs Page 23, number 86 "...the question of the status, as a State, of the Cook Islands, had been duly decided in the affirmative..."
- ↑ The Cook Islands’ unique constitutional and international status, page 9 Cook Islands and Niue do not have citizenship on their own and the Cook Islanders and Niueans have New Zealand citizenship.
- ↑ Pacific Constitutions Overview, p.7 Archived 2012-03-05 at the Wayback Machine. - Niue Entry, Residence and Departure Act 1985.
- ↑ Gregory, Angela (25 October 2007). "Tokelau votes to remain dependent territory of New Zealand". The New Zealand Herald. ശേഖരിച്ചത് 16 September 2011.
- ↑ CIA (2010-07-15). "Andorra at the CIA's page". CIA. മൂലതാളിൽ നിന്നും 2010-07-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-15.
- ↑ "Kiribati at the CIA's page". CIA. മൂലതാളിൽ നിന്നും 2017-09-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-02.
- ↑ CIA (2010-07-15). "Liechtenstein at the CIA's page". CIA. മൂലതാളിൽ നിന്നും 2010-07-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-15.
- ↑ CIA (2010-07-15). "Monaco at the CIA's page". CIA. മൂലതാളിൽ നിന്നും 2010-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-15.
- ↑ CIA (2010-07-15). "Nauru at the CIA's page". CIA. മൂലതാളിൽ നിന്നും 2010-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-15.
- ↑ CIA (2012-11-03). "Samoa at the CIA's page". മൂലതാളിൽ നിന്നും 2016-05-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-09-16.
- ↑ CIA (2010-07-15). "San Marino at the CIA's page". CIA. മൂലതാളിൽ നിന്നും 2010-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-15.
- ↑ CIA (2010-07-15). "Holy See (Vatican City) at the CIA's page". CIA. മൂലതാളിൽ നിന്നും 2010-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-15.
- ↑ Indo-Bhutan Friendship TreatyPDF (30.6 KiB))